18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ലഭിക്കുന്ന സൗജന്യ ചികിത്സകൾ ഏതെല്ലാം?

അറിവ് തേടുന്ന പാവം പ്രവാസി

കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭിക്കാനുള്ള ആരോഗ്യ പദ്ധതി ആണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം(ആർബിഎസ്കെ). 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടുപിടി ക്കുന്നതിനുള്ള വിദഗ്ധ പരിശോധനയും, തുടക്കത്തിൽ തന്നെയുള്ള ചികിത്സയും, പരിചരണവും നൽകുന്നതിനുമുള്ള നൂതന പദ്ധതിയാണിത്.
നവജാത ശിശുക്കളിൽ ജൻമനാ ഉണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിവിധ ചികിത്സകൾ ഇതിന്റെ ഭാഗമാണ്.

ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും, ജില്ലാതല ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിലേക്കും അസുഖത്തിന്റെ സ്ഥിരീകരണത്തിനും തുടർ ചികിത്സയ്ക്കുമായി റഫർ ചെയ്യുന്നു. ഈ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കും റഫർ ചെയ്യുന്നു.സൗജന്യ ചികിത്സയും തുടർ നടപടികളും ലഭിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയൊക്കെയാണ്

📌ജനനവൈകല്യങ്ങൾ:

✨1. ന്യൂറൽ ട്യൂബ് ഡിഫക്ട്
✨2. ഡൗൺ സിൻഡ്രോം
✨3. മുറിച്ചുണ്ട്
✨4. അണ്ണാക്കിലെ വിടവുകൾ
✨5. കാൽപാദ വൈകല്യങ്ങൾ
✨6. അരക്കെട്ടിനുണ്ടാകുന്ന വികാസ വൈകല്യം
✨7. ജന്മനാ ഉള്ള കേൾവിക്കുറവ്
✨8. ജന്മനാ ഉള്ള ഹൃദ്രോഗം
✨9. ജന്മനാ ഉള്ള തിമിരം
✨10. മാസം തികയാതെ പ്രസവിക്കുന്നതിനാൽ കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ

📌ന്യൂനതകൾ:

✨1. വിളർച്ചയും, ഗുരുതരമായ അനീമിയയും
✨2. വൈറ്റമിൻ എയുടെ കുറവ്
✨3. വൈറ്റമിൻ ഡിയുടെ കുറവ്
✨4. ഗുരുതരമായ പോഷകാഹാരക്കുറവ്
✨5. തൊണ്ടവീക്കം

You May Also Like

വാഗമണ്ണിൽ അപകടത്തിൽ മരിച്ച നാല് യുവ ഡോക്ടർമാരുടെ സ്മരണാർത്ഥം സഹപ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജിന് വേണ്ടി ചെയ്തത്

കോട്ടയം മെഡിക്കൽ കോളജിന്റെ ഹൃദയത്തിൽ ഏറ്റവും വലിയ മുറിവേറ്റത് 2013 ഏപ്രിൽ 30-ന് ആണ്. അന്ന് ഹൗസ് സർജൻസി ചെയ്തിരുന്ന നാല് യുവ ഡോക്ടർമാർ

ഭക്ഷണവും ചര്‍മ സൗന്ദര്യവും

ചര്‍മത്തെ സംരക്ഷിക്കാന്‍ ‘നോ’ പറയേണ്ട ഭക്ഷണം സാധനങ്ങള്‍!

എന്താണ് മസിൽ ? പ്രോട്ടീൻ പൗഡർ കഴിച്ചാൽ മസിൽ കൂടുമോ ? വേ പ്രോട്ടീൻ എന്താണ് ?

എന്താണ് മസിൽ ? പ്രോട്ടീൻ പൗഡർ കഴിച്ചാൽ മസിൽ കൂടുമോ? വേ പ്രോട്ടീൻ എന്താണ് ?…

അൾട്രാസൗണ്ട് സ്കാനിന്റെ വരവും വ്യാപകമായ പെൺഭ്രൂണഹത്യയും

1970 നു ശേഷം അമ്നിയോസിന്തസിസ് എന്ന രീതി ശാസ്ത്രജ്ഞൻമാർ കണ്ടെത്തി (ഗർഭിണിയുടെ അമ്നിയോട്ടിക് ദ്രാവകം കുത്തിയെടുത്തു പരിശോധിക്കുന്ന രീതി). ജനിതക തകരാറുകളും , വൈകല്യങ്ങളും കണ്ടെത്താനുള്ള ഈ രീതിയിലൂടെ ലിംഗനിർണയവും സാധ്യമായിരുന്നു എന്നതിനാൽ പലരും ഈ പരിശോധന തെറ്റായി ഉപയോഗിക്കാൻ തുടങ്ങി