പ്രമേഹം അഥവാ ഷുഗര്‍ വന്നാല്‍ എന്ത് സംഭവിക്കും?

0
749

reverse-diabetes

പ്രമേഹം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇതു വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്.

പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ വരാവുള്ള അപകടങ്ങള്‍ ഏതെല്ലാമെന്നു നിങ്ങള്‍ക്ക് അറിയാമോ?

കിഡ്‌നി

പ്രമേഹം കിഡ്‌നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്‌നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

മരവിപ്പ്

ഇത് നാഡികളെ ബാധിയ്ക്കും. നാഡികളിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. ശരീരഭാഗങ്ങള്‍ മരവിയ്ക്കാന്‍ ഇത് ഇടയാക്കും.

കാലുകള്‍

പ്രമേഹം കൂടുതലായാല്‍ കാലുകളിലേയ്ക്കുള്ള രക്തപ്രവാഹം പൂര്‍ണമായി തടയും. ഇത് കാലുകളില്‍ വേദനയും മരവിപ്പും തരിപ്പുമുണ്ടാക്കും. പിന്നീടിത് ശരീരത്തിന്റെ മുകള്‍ഭാഗത്തേയ്ക്കു വ്യാപിയ്ക്കും.

ദഹനം

പ്രമേഹം നാഡികളെ ബാധിയ്ക്കുന്നു. ദഹനം ശരിയായി നടക്കാന്‍ നാഡികള്‍ സഹായിക്കുന്നുണ്ട്. ദഹനത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

ഡയബെറ്റിക് ഫുട്ട്

പ്രമേഹം വര്‍ദ്ധിച്ചാല്‍ ഡയബെറ്റിക് ഫുട്ട് എന്ന അവസ്ഥയുണ്ടാകും. കാലുകളിലെ മുറിവുറങ്ങാതെ ഇത് ശരീരമാസകലം ബാധിയ്ക്കുന്ന രീതിയിലേയ്ക്കും അണുബാധകളിലേയ്ക്കും ഇതു മാറും.

കാഴ്ചശക്തി

പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. കണ്ണുകളിലെ നാഡികളെ ഇതു ബാധിയ്ക്കുകയും ഇത് കണ്ണിന്റെ റെറ്റിനയെ ദുര്‍ബലമാക്കും. കാഴ്ചശക്തിയെ ഇതു ബാധിയ്ക്കും. തിമിരം, ഗ്ലൂക്കോമ തുടങ്ങിയ കണ്ണുരോഗങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

കേള്‍വി ശക്തി

ഗ്ലൂക്കോസ് തോത് ചെവിയിലെ നാഡികളേയും ബാധിയ്ക്കും. ഇത് കേള്‍വി ശക്തി പൂര്‍ണമായി നഷ്ടപ്പെടാന്‍ ഇട വരുത്തും.

മോണ

മോണകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കാനും ഇത് കാരണമാകും. ദന്തരോഗങ്ങള്‍ക്കും പല്ലു പറഞ്ഞു പോകുന്നതിനും ഇത് ഇട വരുത്തും.

എല്ലുകളുടെ ബലം

എല്ലുകളുടെ ബലം കുറയാന്‍ പ്രമേഹം കാരണമാകും. നാഡികളുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു കാരണം ധാതുക്കള്‍ എല്ലുകളിലേയ്‌ക്കെത്താത്തതാണ് കാരണം.