60 വര്‍ഷം മുന്‍പ് നടന്നൊരു ഫുട്ബോള്‍ കളിക്കിടയില്‍ സംഭവിച്ചത്;ദുരൂഹത ഇന്നും തുടരുന്നു.!

858

desktop-1422041601

1954ലാണ് സംഭവം. ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു സ്റ്റേഡിയത്തില്‍ ഒരു ഫുട്ബോള്‍ കളി പുരോഗമിക്കുകയാണ്. ഏകദേശം 10,000 ആളുകള്‍ ഗാലറിയില്‍ ഇരുന്നു കളി വീക്ഷിക്കുന്നുണ്ട്. തീര്‍ത്തും ആവേശഭരിതമായ മത്സരത്തിന്റെ പകുതി സമയത്താണ് അത് സംഭവിച്ചത്…

desktop-1422041700

ഇന്ന്, സംഭവം നടന്നു 61 വര്ഷം തികയുന്ന ഈ വേളയിലും അന്ന് സംഭവിച്ചത് എന്താണ്എന്ന് കൃത്യമായി പറയാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഈ ഫുട്ബോള്‍ മത്സരത്തിന്റെ ഹാഫ് ടൈം ബ്രേക്കില്‍ ആകാശത്ത് 2-3 പറക്കും തളികകള്‍ ദൃശ്യമായി. സായിപ്പന്മാര്‍ യുഎഫ്ഓ (UFO) എന്ന് പേരിട്ടിരിക്കുന്ന അന്യഗ്രഹ ജീവികളുടെ പേടകമാണ് ആകാശത്ത് ദൃശ്യമായാത് എന്ന് അവിടെ കളി കാണാന്‍ എത്തിയവര്‍ പറയുന്നു.

desktop-1422041783

ഒരു വെള്ളി നിറമുള്ള മുട്ട പോലത്തെ ഒരു സാധനമാണ് ആകാശത് പറന്നു പോയത് എന്ന് ആര്‍ടിക്കോ മട്ടിന്നി എന്ന പഴയ ഇറ്റാലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ പറയുന്നു. അദ്ദേഹം അന്ന് ഒരു കളിക്കാരന്റെ വേഷത്തില്‍ ആ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. അന്നേ ദിവസം വൈകുനേരവും പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ പറക്കും തളികകളെ ഇറ്റലിയുടെ വിവധ ഭാഗങ്ങളില്‍ കണ്ടു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങി. ചില പത്രങ്ങള്‍ അവയെ ചൊവ്വയില്‍ നിന്നും എത്തിയ അന്യഗ്രഹ ജീവികളുടെ വാഹനം എന്ന് വരെ വിശേഷിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ടു പല ചിത്രങ്ങളും വാര്‍ത്തകളും ഒക്കെ പ്രചരിച്ചു എങ്കിലും ഇതിന് ഒരു ഉത്തരം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.