ച്യുയിങ് ഗം വിഴുങ്ങിയാൽ എന്താണ് സംഭവിക്കുക ?

അറിവ് തേടുന്ന പാവം പ്രവാസി

ചെറുപ്പത്തിൽ അറിയാതെ ച്യുയിങ് ഗം വിഴുങ്ങി പോയപ്പോൾ അത് വയറ്റിൽ ഒട്ടിപ്പിടിച്ചു മരിക്കും എന്ന് ഒരിക്കലെങ്കിലും ആലോചിച്ചു വേവലാതിപ്പെടാത്തവർ വളരെ വിരളമായിരിക്കും. ച്യുയിങ് ഗം എല്ലായിടത്തും ഒട്ടിപ്പിടിക്കുന്ന ഒരു വസ്തുവാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ അത് പോലെ വയറ്റിലും, കുടലിലുമൊക്കെ ഒട്ടിപ്പിടിക്കുമായിരിക്കും എന്നു ചിന്തിക്കുന്നവരായിരിക്കും മിക്കവാറും.
എന്നാൽ അത് തെറ്റാണ്.ച്യുയിങ് ഗം വയറ്റിലോ, കുടലിലോ ഒട്ടിപ്പിടിക്കില്ല. അതിനെ നമ്മുടെ ശരീരം മറ്റേതൊരു വസ്തുവിനെയും കടത്തി വിടുന്നത് പോലെ തന്നെ കടത്തിവിടും.

ച്യുയിങ് ഗമ്മിൽ അടങ്ങിയിട്ടുള്ള മധുരം, മറ്റു ഫ്‌ളേവറുകൾ എന്നിവ നമ്മുടെ ശരീരം വലിച്ചെടുക്കും. എന്നാൽ അതിലെ റബ്ബർ പോലെയുള്ള പദാർഥമായ റെസിൻ ദഹിക്കുകയില്ല. എന്നുവെച്ചാൽ അത് വയറ്റിൽ കാലങ്ങളോളം കിടക്കും എന്നൊന്നുമില്ല. എന്നാൽ യാതൊരാവശ്യവും, ഗുണവും ഇല്ലാത്ത ആ വസ്തു കുടലിലൂടെ താഴേക്കു തള്ളപ്പെടുകയും അവസാനം ശരീരം മാലിന്യങ്ങൾ പുറംതള്ളുന്ന കൂട്ടത്തിൽ പുറം തള്ളപ്പെടുകയും ചെയ്യുന്നു.

എന്നാൽ വിൻഡ്പൈപ്പിൽ ച്യുയിങ് ഗം കുടുങ്ങി കഴിഞ്ഞാൽ തൊണ്ട കുരുങ്ങുന്ന പോലെയുള്ള അവസ്ഥ ഉണ്ടായേക്കാം. അതിനാൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും കഴിവതും അവ വിഴുങ്ങിപ്പോകാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. അതുകൊണ്ട് പേരിൽ തന്നെ chew എന്ന് നൽകിയതിന്റെ അർത്ഥം തന്നെ അത് ചവക്കാനുള്ളതാണ് എന്ന് കാണിച്ചു കൊണ്ടാണ്, അതിനാൽ അത് വിഴുങ്ങാതെ ചവക്കാൻ മാത്രം ഉപയോഗപ്പെടുത്തുക.

You May Also Like

ബലൂണിന്റെ ചരിത്രം

റബ്ബറിന്റെ വരവോടെയാണ് ബലൂണുകൾ കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. 1824-ൽ പ്രമുഖശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ മൈക്കൽ ഫാരഡെയാണ് ആദ്യത്തെ റബ്ബർ ബലൂൺ നിർമ്മിച്ചത്.

ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ ചില വസ്തുതകൾ

ട്രെയിൻ നിത്യജീവിതത്തിൽ ഒഴിച്ചുക്കൂട്ടാൻ പറ്റാത്ത ഘടകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയെ സംബന്ധിക്കുന്ന ചില കൗതുകകരമായ വസ്തുതകൾ അറഞ്ഞിരിക്കേണ്ടതാണ്.

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

താരനിബിഢമായി ബാന്ദ്ര ഓഡിയോ ലോഞ്ച്; ചിത്രം നവംബർ പത്തിന് തീയറ്ററുകളിലേക്ക്

താരനിബിഢമായി ബാന്ദ്ര ഓഡിയോ ലോഞ്ച്; ചിത്രം നവംബർ പത്തിന് തീയറ്ററുകളിലേക്ക് മികച്ച വിജയം കുറിച്ച രാമലീലയ്ക്ക്…