കൊക്കക്കോള കുടിച്ചതിനുശേഷമുള്ള ഒരു മണിക്കൂറില്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?

0
522

coca
കൊക്കക്കോള ആരോഗ്യകരമായ ഒരു പാനീയം അല്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍, കൊക്കകോള കുടിച്ചു കഴിഞ്ഞാല്‍ എങ്ങനെയാണ് അത് നമ്മുടെ ശരീരത്തെ ബാധിക്കുക എന്നത് കൃത്യമായി അറിയാവുന്നവര്‍ വളരെ ചുരുക്കവും. എന്നാല്‍, റെനെഗെഡ് ഫാര്‍മസിസ്റ്റിന്റെ അമരക്കാരനായ നീരജ് നായിക്ക് ആ കുഴപ്പം പിടിച്ച ചോദ്യത്തിന് കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാവുന്ന രീതിയില്‍ ഒരു ഉത്തരം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. കൊക്കക്കോള കുടിക്കുന്നതുമുതല്‍ ഒരു മണിക്കൂര്‍ ശരീരത്തില്‍ അത് സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന ഒരു ഇന്‍ഫോഗ്രാഫികിലൂടെയാണ് നീരജ് ഇത് ചെയ്തിരിക്കുന്നത്.

coca_cola_effects

കൊക്കക്കോളയുടെ മധുരത്തിന്റെ പ്രധാന കാരണക്കാരന്‍ ഫ്രക്ടോസ് സിറപ്പ് ആണ്. ശീതളപാനീയങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഈ ഘടകമാണ് അമിതവണ്ണം പോലെയുള്ള പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. നഗരജീവിതത്തിന്റെ ഭാഗമായി ആളുകളില്‍ കണ്ടുവരുന്ന മിക്കവാറും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഇത്തരം നിശബ്ദ വില്ലന്മാരാണ് എന്നാണ് നീരജിന്റെ നിരീക്ഷണം. ഭക്ഷണശീലങ്ങള്‍ മാറ്റി ഇത്തരം ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മോചനം നേടുവാന്‍ ഉള്ള ഒരു ചികിത്സാരീതിയും നീരജ് ആവിഷ്‌കരിച്ചിട്ടുണ്ട്.

റെനെഗെഡ് ഫാര്‍മസിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഇവിടെ സന്ദര്‍ശിക്കാം.