ഉപയോഗ ശൂന്യമായ പഴയ വിമാനങ്ങൾ എന്ത് ചെയ്യും ?

അറിവ് തേടുന്ന പാവം പ്രവാസി

വിമാനത്തിന്റെ വലിപ്പചെറുപ്പവും, നിർമ്മാണ വ്യത്യസ്തയും മറ്റും അനുസരിച്ച്‌ ലൈഫ്സ് പാനിലും വ്യത്യസ്തപ്പെട്ടിരിക്കും. 25 വർഷം മുതൽ 30 വർഷം വരെയാണ്‌ ഒരു വിമാനത്തിന്റെ ശരാശരി ആയുസ്‌. വർഷത്തിനെക്കാൾ കൂടുതൽ, എത്ര സൈക്കിളുകൾ വിമാനം ഓടി?എത്ര മണിക്കൂർ വിമാനം സഞ്ചരിച്ചു ?എന്നൊക്കെ അടിസ്ഥാനമാക്കിയാണ്‌ വിമാനത്തിന്റെ ആയുർദൈർഘ്യം കണക്കാക്കുന്നത്‌.

ബോയിംഗ്‌ 747 വിമാനം 35,000 ട്രിപ്പുകൾ ഓടിയാൽ അതിന്റെ ലൈഫ്‌ എത്തി എന്ന് അനുമാനിക്കാം. ഒരു സൈക്ക്ൾ എന്ന് പറയുന്നത്‌ ഒരു ലാന്റിംഗും, ഒരു ടേക്കോഫ്‌ ചേർന്ന ഒരു യാത്രയാണ്‌. യാത്ര ചെയ്യുന്ന മണിക്കൂറുകൾ കണക്കാക്കുന്ന രീതിയുമുണ്ട്‌. ശരാശരി ഒന്നര ലക്ഷം മണിക്കൂർ യാത്ര ചെയിത വിമാനം ഡികമ്മിഷൻ ചെയ്യുകയാണ് പതിവ്. വിമാനത്തിന്റെ സങ്കേതിക വ്യത്യാസങ്ങൾ അനുസരിച്ച്‌ വിമാനം നിർത്തലാക്കുന്നതിൽ ചെറിയ വ്യത്യാസങ്ങൾ വരാം.വിമാനത്തിന്റെ ശ്മാശനം അഥവാ boneyard of retired flights എന്നറിയപ്പെടുന്ന തുറന്ന സ്ഥലത്താണ്‌ ഡികമ്മിഷൻ ചെയ്യപ്പെട്ട വിമാനങ്ങൾ പിന്നീട്‌ വിശ്രമിക്കുന്നത്.

അമേരിക്കയിലെ അരിസോണ, ന്യൂ മെക്സിക്കോ, കാലിഫോർണിയ, ടെക്സാസ്‌ തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ശ്മശാനങ്ങളുണ്ട്‌. ഇതിൽ ഏറ്റവും വലിയത്‌ അരിസോണയിലെ ശ്മശാനമാണ്‌. 2600 ഏക്കറിൽ പരന്ന് കിടക്കുന്ന ഈ സ്ഥലത്ത്‌ 4,400 ലധികം വിമാനങ്ങൾ അന്ത്യശ്വാസം വലിക്കുന്നുണ്ട്‌.

You May Also Like

എന്താണ് ഗൂഗിൾ നോസ് ?

ഒരു പുതിയ കാറിന്റെയോ , ഈജിപ്തിലെ ശവകുടീരത്തിന്റെ ഉള്ളിലുള്ളതോ ആയ ഗന്ധം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുളള ഉത്തരമാണ് ഗൂഗിൾ നോസ്.

പുരുഷനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന ആചാരം ഇന്ത്യയിലുണ്ട്

എന്താണ് പകടുവ വിവാഹം (pakadua vivah)? അറിവ് തേടുന്ന പാവം പ്രവാസി ????ബിഹാറിലെ ഗ്രാമങ്ങളിൽ ബലം…

ലോകത്തിലെ ആദ്യത്തെ ഡ്രൈവർ ആരാണ് ?

ലോകത്തിലെ ആദ്യത്തെ ഡ്രൈവർ ആരാണ്? എന്താണ് എഫ് വൺ അഥവാ ഫോർമുല വൺ (F1 )?എന്തുകൊണ്ടാണ്…

എന്താണ് നഡ്ജ് സിദ്ധാന്തം അഥവാ നഡ്‌ജ്‌ മാർക്കറ്റിങ് ?

എന്താണ് നഡ്ജ് സിദ്ധാന്തം അഥവാ നഡ്‌ജ്‌ മാർക്കറ്റിങ് ? അറിവ് തേടുന്ന പാവം പ്രവാസി ചിക്കാഗൊ…