നമ്മൾ ബഹിരാകാശത്ത് മരിക്കുകയാണെങ്കിൽ ശരീരത്തിന് എന്തുസംഭവിക്കും ?

59
Baiju Raj
നമ്മൾ ബഹിരാകാശത്ത് മരിക്കുകയാണെങ്കിൽ, ഓക്സിജൻ ഇല്ലാത്തതിനാൽ നമ്മുടെ ശരീരം സാധാരണ രീതിയിൽ അഴുത്തുപോവില്ല ! എന്നാൽ നമ്മുടെ ശരീരം ഒരു സ്പേസ് സൂട്ടിൽ ആണെങ്കിൽ, അത് അഴുകും, പക്ഷേ ഓക്സിജൻ നിലനിൽക്കുന്നിടത്തോളം കാലം മാത്രം. അങ്ങനെ നമ്മുടെ മൃതദേഹം ദശലക്ഷക്കണക്കിന് വർഷങ്ങളായി ബഹിരാകാശത്ത് അതേപോലെ സഞ്ചരിക്കും.
അത് ചന്ദ്രനിൽ ആണെങ്കിലും അങ്ങനെതന്നെ.
ഭൂമിയിൽ ഓക്സിജൻ ഇല്ലാത്ത അറകളിൽ മൃതദേഹം സൂക്ഷിച്ചാൽ അതും അഴുത്തുപോവാതെ ഇരിക്കും. ചില ആളുകളുടെ മൃതദേഹം അങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നത് നിങ്ങൾ കണ്ടിരിക്കും.
ഓക്സിജൻ ഇല്ലാതെ വായുവിൽ വയ്ക്കുന്നതിന് പകരം ബാക്ടീരിയയും, വൈറസും വളരാത്ത മണ്ണെണ്ണയിലോ, ആൽക്കഹോളിലോ ഇട്ടു വച്ചാലും മൃതദേഹം അഴുത്തുപോകാതെ നിലനിൽക്കും.
ആഹാരസാധനങ്ങൾ കൂടുതൽ നാൾ പാക്കറ്റിൽ കേടുകൂടാതെ ഇരിക്കാനായി പാക്കറ്റിലെ വായു മൊത്തമായോ, അല്ലെങ്കിൽ അതിലെ ഓക്സിജൻ മാത്രമായോ നീക്കം ചെയ്‌താൽ മതി