കൊക്കക്കോള ചൂടാക്കിയാൽ എന്താ ഉണ്ടാവുക ? വൈറലായ വിഡിയോയിൽ സത്യമുണ്ടോ ?

0
119

Baiju Raj

കൊക്കക്കോള ചൂടാക്കിയാൽ എന്താ ഉണ്ടാവുക ?

കൊക്കക്കോള ചൂടാക്കിയാൽ അത് റോഡ് പണിക്കു ഉപയോഗിക്കുന്ന ടാർ ആവുമോ ?.. അതാണോ നാം കോള കുടിക്കുമ്പോൾ അകത്താക്കുന്നത്.. എന്ന രീതിയിലുള്ള സംസാരം ഉള്ള വീഡിയോ ഇപ്പോൾ വൈറലാണല്ലോ..എന്താണ് ഇവിടെ സംഭവിക്കുന്നത് ?

നമ്മൾ ക്രിസ്തുമസ്സിനും മറ്റും കേക്ക് ഉണ്ടാക്കുമ്പോൾ കേക്കിനു ഡാർക്ക് നിറം കൊടുക്കാൻ എന്താ ചെയ്യുക ? പഞ്ചസാര ലായനി തീയിൽവച്ചു കുറുക്കി എടുക്കും. Caramelize ചെയ്യുക എന്ന് പറയും. നിറം ഇല്ലാത്ത പഞ്ചസാര ആവശ്യത്തിന് ചൂട് കിട്ടുമ്പോൾ ആദ്യം ഇളം മഞ്ഞ നിറത്തിലേക്കും, പിന്നെ ബ്രൗൺ നിരത്തിലേക്കും, പിന്നെ കറുത്ത നിറത്തിലേക്കും ആവും. അതുതന്നെയാണ് കൊക്കോകോളായിലും സംഭവിക്കുന്നത്.

കോളയിലും, അതുപോലത്തെ മറ്റു പാനീയങ്ങളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഏതാണ്ട് 10% ഇൽ അധികം പഞ്ചസാര ! അത് Caramelize ചെയ്യുമ്പോൾ ഇതുപോലെ നിറം വരും. അത്രേ ഉള്ളൂ കാര്യം. കോളയ്ക്കു പകരം ദോശ പാനിൽ വച്ച് കരിച്ചിട്ട് ഇതാണോ നമ്മൾ രാവിലെ കഴിച്ചുകൊണ്ടിരുന്നത് എന്ന് പറയുന്ന ലാഘവത്തോടെ ഇതും കണ്ടാൽ മതി 😃

വൈറലായ വീഡിയോ, പക്ഷെ തെറ്റിദ്ധാരണ പടർത്തുന്നു എന്നുമാത്രം

മുന്നറിയിപ്പ്: കോളയും, അതുപോലുള്ള മറ്റു പാനീയങ്ങളും കൂടുതൽ കുടിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. കാരണം അതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.