ചന്ദ്രനിൽ ഒരു സ്വിമ്മിങ് പൂൾ ഉണ്ടാക്കിയാലോ ?പൂൾ അവിടെ നിലനിൽക്കുമോ ? ഇവിടത്തെപ്പോലെ അവിടെ നീന്തുവാൻ സാധിക്കുമോ ?

89

Baiju Raju

ചന്ദ്രനിൽ ഒരു സ്വിമ്മിങ് പൂൾ ഉണ്ടാക്കിയാലോ ?പൂൾ അവിടെ നിലനിൽക്കുമോ ? ഇവിടത്തെപ്പോലെ അവിടെ നീന്തുവാൻ സാധിക്കുമോ ?
.
എന്തായാലും അത് രസമുള്ള ഒരു അനുഭവം ആയിരിക്കും. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ വായു മർദം ഇല്ല. അതുകൊണ്ടുതന്നെ വെള്ളം അവിടത്തെ ശൂന്യതയിലേക്ക് വേഗം ബാഷ്പീകരിച്ചു പോവും. നിമിഷനേരംകൊണ്ട് വെള്ളമില്ലാത്ത കുളം ആവും ബാക്കി. ഇനി വായു പുറത്തേക്കു പോകാത്ത ഒരു കൂടാരം ഉണ്ടാക്കി അതിൽ ഇവിടത്തെപ്പോലെ വായു നിറച്ചാലോ ?
അപ്പോൾ വെള്ളം ബാഷ്പീകരിക്കില്ല. കുളത്തിലെ വെള്ളം ഭൂമിയിലേതുപോലെ നിൽക്കും. വെള്ളത്തിൽ തൊട്ടാൽ ഇവിടത്തെപ്പോലെ അവിടെയും ഓളം ഉണ്ടാവും. അൽപ്പം വലിപ്പമുള്ള ഓളം ആയിരിക്കും എന്ന് മാത്രം. മറ്റു കാര്യമായ വിത്യാസം ഒന്നും തോന്നില്ല.
ഇനി വെള്ളത്തിലേക്ക് നാം ചാടിയാലോ..?

വെള്ളത്തിൽ താഴും, നീന്താം.. ഭൂമിയിലേതിനേക്കാളും വേഗത്തിൽ നീന്താം.. നമുക്ക് വേണേൽ ഡോൾഫിൻ ചാടുന്നപോലെ വെള്ളത്തിനു മീതേക്ക് ചാടാം. കാരണം.. ഗ്രാവിറ്റി കുറഞ്ഞാലും നമുക്ക് മസ്സിൽ പവ്വർ ഇവിടത്തേതുപോലെ അവിടെയും ഉണ്ടാവുമല്ലോ.
പിന്നെ സർഫേസ് ടെൻഷനുമായി ബന്ധപ്പെട്ടു ചില പ്രത്യേകതകൾ അവിടെ ഉണ്ടാവും.ഭാരം കുറവായതുകൊണ്ട് വെള്ളം നമ്മുടെ ശരീരത്തിൽ കൂടുതൽ ഒട്ടിപ്പിടിക്കും. തേനും മറ്റും ഒട്ടുന്നതുപോലെ. വെള്ളം വസ്തുക്കളിൽ നിന്ന് താനേ വാർന്നു പോകുവാൻ ബുദ്ധിമുട്ടാണ്.മറ്റൊരു രസകരമായ സംഭവം: നമുക്ക് വെള്ളത്തിനു മീതെ കൂടി വേണേൽ ഓടി പോവാം. വേഗത്തിൽ ഓടണം എന്ന് മാത്രം.ഇനി ബൈക്ക് ഓടിക്കാനാണെങ്കിലോ ? വേഗത്തിൽ ഓടിച്ചാൽ വെള്ളത്തിൽ താഴാതെ സുഖമായി ഓടിച്ചുപോവാം.