Ansar Arackal

ഗുജറാത്തിലെ മതിലിനെ കുറിച്ചാണ്.

അടുത്ത തവണ ട്രംപിന് കേരളത്തിൽ ഒരു പരിപാടിയുണ്ട് എന്ന് കരുതുക..!’അത്, തൃശ്ശൂരിൽ ആണെന്നും… മ്മ്ടെ റൗണ്ടിലെ തേക്കിൻകാട് മൈതാനിയിൽ ആണെന്നും കൂടി സങ്കൽപ്പിക്കുക..! ‘ ട്രംപ്, നെടുമ്പാശ്ശേരി വിമാന താവളത്തിൽ ‘വന്നിറങ്ങി… NH 47 പിടിച്ചു നേരേ ഒരു പെട..! കിടിലൻ റോഡാണ്. നാലുവരി..!കാറിൽ, അയ്യോ അയ്യോ.. ന്ന് നിലവിളി ശബ്ദം ഇട്ട് ‘ഓടിച്ചാൽ അര മണിക്കൂർ കൊണ്ട് പാലിയേക്കര ടോൾ പ്ലാസ എത്താം. ‘അവിടുന്ന്, ലെഫ്റ്റ് പിടിച്ചിട്ട് ഒരു 10-15 മിനിറ്റിൽ  തൃശ്ശൂർ റൗണ്ട് ..! ഠിം …കഴിഞ്ഞു..! ‘ഇങ്ങനെ, അന്യ രാജ്യത്ത് നിന്നും അതിഥികൾ ‘വരുന്ന സമയത്ത്, നമ്മളവരെ പ്രധാന ‘പാതയിലൂടെയായിരിക്കും ആനയിച്ച് കൊണ്ട് പോകുന്നത്…!’മേൽപ്പറഞ്ഞ പാതയിൽ, മതില് കെട്ടി മറയ്ക്കാൻ  പാകത്തിലുള്ള ‘വൃത്തികെട്ട’ കാഴ്ച്ചകൾ ഒന്നും തന്നെയില്ല…! ‘ട്രംപ് ജീ, വോ… വാഹ്, പൂട്ടിപ്പുൾ, ബണ്ടർപ്പുൾ എന്നൊക്കെ പറഞ്ഞു പോയേക്കാവുന്ന അതി ‘സുന്ദരൻ കാഴ്ച്ചകൾ മാത്രമേ ഉള്ളൂ ..! ‘ഇനി… അഥവാ, ചാലക്കുടിയിൽ നിന്ന് തിരിഞ്ഞ്, ‘കനകമല മറ്റത്തൂർ കുന്ന് വാസുപുരം വഴി. മുപ്ലിയം ‘വെള്ളാരം പാടം പൗണ്ട് വരന്തരപ്പിള്ളി ആമ്പല്ലൂർ ‘ എന്നിങ്ങനെ ഗ്രാമ പ്രദേശങ്ങളിൽ കൂടിയാണ്.
‘ആ മൊതലിനെ തൃശ്ശൂരിൽ കൊണ്ട് പോകുന്നത് എന്നാലും’ആ വഴികളിലും, മറച്ചു പിടിക്കാൻ പോന്ന വൃത്തികേടുകൾ ഒന്നുമില്ല.. ‘മേൽപറഞ്ഞ, വാഹ്…. വോ എന്നൊക്കെ അൽപ്പം കൂടി ഉച്ചത്തിൽ ട്രംപണ്ണൻ പറഞ്ഞു പോകും…! അത്രേം രസ്സാണ്..! 25 വർഷങ്ങളായി BJP ഭരിക്കുന്ന ഒരു സംസ്ഥാനം വികസന നായകൻ അമ്മാവൻ 13 വർഷം മുഖ്യമന്ത്രി..! അതേ അമ്മാവൻ, മേൽപ്പടി
വികസനങ്ങളുടെ ഫോട്ടോ ഷോപ്പ് ബലത്തിൽ 6 വർഷമായി പ്രധാനമന്ത്രി …! ‘എന്നിട്ടും…… ഒരു പ്രധാന പാതയിലെ, അവർക്കും ‘അവരുടെ അതിഥികൾക്കും അരോചകമായി ‘തോന്നിയേക്കാം എന്ന് കരുതുന്ന ഒരു കാഴ്ച്ച.. (അത് ‘കാഴ്ചയല്ല കഴിവ് കേടാണ്..! പശുവിന്റെ മൂട്ടിൽ നോക്കി ഭരണം നടത്തുന്നവരുടെ കഴിവ് കേട് മതില് ‘പണിഞ്ഞു മറച്ച് പിടിക്കേണ്ട ഗതികേട് ആണെങ്കിൽ
‘നിങ്ങൾ ആലോചിക്കണം..! ഗുജറാത്ത് മോഡൽ എന്നുള്ള PR അജണ്ട, എത്ര കണ്ടാരു പെരും നുണയായിരുന്നു എന്ന്… വെൽക്കം റ്റു കേരള.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.