എന്താണ് അക്കൗസ്റ്റിക്സ്‌ ?

അറിവ് തേടുന്ന പാവം പ്രവാസി

നമുക്ക്‌ കേൾക്കാൻ സാധിക്കുന്നതും, സാധിക്കാത്തതുമായ ശബ്ദങ്ങളെകുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതിക ശാസ്ത്രത്തിന്റെ ഒരു ശാഖയാണ് അകൗസ്റ്റിക്‌സ് അഥവാ ശബ്ദശാസ്ത്രം (Acoustics).

ശബ്ദത്തിന്റെ ഉത്പാദനം (production), പ്രേഷണം (transmission), സ്വീകരണം (reception), പ്രഭാവം, പ്രയോഗം , സൃഷ്ടി, വ്യാപനം,സ്വാധീനം, മറ്റു വസ്തുക്കളുമായുള്ള പരസ്പര പ്രവർത്തനം എന്നീ വിഷയങ്ങളെ കുറിച്ച് ശബ്ദശാസ്ത്രം അപഗ്രഥനം ചെയ്യുന്നു. വസ്തുക്കളെ നശിപ്പിക്കാതെ പരീക്ഷണം നടത്തുന്നതിനും, രോഗനിർണയത്തിനും ശബ്ദശാസ്ത്രം സഹായിക്കുന്നു.

തുടക്കത്തിൽ, മനുഷ്യനു കേൾക്കാനാകുന്ന ശബ്ദങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പഠനം എന്ന നിലയ്ക്കാണ്‌ അക്കൌസ്റ്റിക്സ് അറിയപ്പെട്ടിരുന്നത്. എന്നാൽ ആധുനിക അക്കൌസ്റ്റിക്സ്, മനുഷ്യന്റെ ഇന്ദ്രിയ പരിധിക്കപ്പുറത്തുള്ള ശബ്ദങ്ങളും വിഷയമാക്കുന്നുണ്ട്. 20 ഹെർട്സിനും 20,000 ഹെർട്സിനും മധ്യേ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ മാത്രമെ മനുഷ്യനു കേൾക്കാനാകുകയുള്ളു. ഇതിനുതാഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് സൗണ്ട് എന്നും (ഉദാ. ഭൂചലനങ്ങൾ) ഉയർന്ന ആവൃത്തിയുള്ളവയെ അൾട്രാസോണിക് സൗണ്ട് എന്നും പറയുന്നു. ശബ്ദത്തിന്റെ ഉത്പാദനം, പ്രേഷണം, നിർണയനം എന്നിവയാണ് അടിസ്ഥാന അക്കൗസ്റ്റിക്സിന്റെ മൂന്നു ശാഖകൾ.

അക്കൗസ്റ്റിക്സിന്റെ മറ്റു ശാഖകൾ ഇവയാണ് .

📌ആർക്കിടെക്ചറൽ അക്കൗസ്റ്റിക്സ്:
അടഞ്ഞ മുറികൾക്കുള്ളിൽ, ശബ്ദ തരംഗങ്ങളുടെ സ്വഭാവ സവിശേഷതകളെയും വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ മുറിക്കുള്ളിൽ ശബ്ദസാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ട നിർണായക ഘടകങ്ങളെയും കുറിച്ചുള്ള പഠനങ്ങളാണ് ഈ ശാഖയിൽ പ്രധാനമായും ഉൾപ്പെടുന്നത്. സിനിമാശാലകൾ, നാടകശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നതിന് ശബ്ദ ശാസ്ത്രത്തിന്റെ ഈ ശാഖ സഹായിക്കുന്നു.

📌എൻജിനീയറിങ് അക്കൗസ്റ്റിക്സ്:
മൈക്രോഫോൺ, ഉച്ചഭാഷിണി, ശബ്ദലേഖി, ഗ്രാമഫോൺ തുടങ്ങിയ ശബ്ദ ഉത്പാദന, നിർണയന ഉപകരണങ്ങളുടെ പഠനം, സംവിധാനം,നിർമ്മാണം മുതലായവ ഉൾ പ്പെടുന്നു.വൈദ്യുതിയുപയോഗിച്ചുള്ള ശബ്ദപഠനങ്ങളെല്ലാം ഈ വകുപ്പിൽ പ്പെടുന്നു

📌ബയോ അക്കൗസ്റ്റിക്സ്:
മൃഗങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെക്കുറിച്ചുള്ള പഠനം. ശബ്ദമുപയോഗിച്ചുള്ള ആശയ വിനിമയം, മൃഗങ്ങളിലെ ശബ്ദോത്പാദന അവയവങ്ങളുടെയും, ശ്രവണേന്ദ്രിയങ്ങളുടെയും ഘടനയും പ്രവർത്തനവും, കൃത്രിമവും പ്രകൃതിജന്യവുമായ ശബ്ദങ്ങൾ, മൃഗങ്ങളിലുളവാക്കുന്ന പ്രഭാവത്തിന്റെ ധ്വാനികപഥ നിർണയം മുതലായവയൊക്കെ ഈ ശാഖയിൽ ഉൾപ്പെടുന്നു. മൃഗങ്ങളുടെ സാമൂഹിക ജീവശാസ്ത്രത്തിൽ ജന്തുശബ്ദങ്ങൾക്ക് നിർണായകമായ പങ്കുണ്ട് എന്ന് ഇവരുടെ പഠനങ്ങൾ വെളിവാക്കുന്നു. ജീവനം, ഇരതേടൽ, ഇണതേടൽ, പ്രതിരോധം തുടങ്ങിയവയ്ക്കൊക്കെ ജന്തുക്കൾ ശബ്ദത്തെ ആശ്രയിക്കുന്നു.

📌ബയോ മെഡിക്കൽ അക്കൗസ്റ്റിക്സ്:
രോഗനിർണയ-ചികിത്സാരംഗങ്ങളിൽ ശബ്ദത്തിന്റെ പ്രയോഗ സാധ്യതകൾ ആരായുന്ന പഠനശാഖയാണിത്. ചികിത്സാ രംഗത്ത് അൾട്രാസോണികത്തിന്റെ സാധ്യതകൾ അനന്തമാണ്. തീവ്രതയേറിയ (high intensity) അൾട്രാസോണിക തരംഗങ്ങൾ കേന്ദ്രീകരിച്ചു (focussed) നടത്തുന്ന ചികിത്സകൾ (HIFU- High Intencity Focussed Ultrasound therapy) വൈദ്യശാസ്ത്രം കൈവരിച്ചിട്ടുള്ള ഒരു നൂതന നേട്ടമാണ്.

You May Also Like

കാലാവസ്ഥാ പ്രവചനങ്ങളെ ഫോർകാസ്റ്റ് (WEATHER FORECAST ) എന്നു വിളിക്കുന്നത് എന്തുകൊണ്ട്?

കാലാവസ്ഥാ പ്രവചനങ്ങളെ ഫോർകാസ്റ്റ് (WEATHER FORECAST ) എന്നു വിളിക്കുന്നത് എന്തുകൊണ്ട്? അറിവ് തേടുന്ന പാവം…

കിലോ​ഗ്രാമിന് ഒമ്പത് ലക്ഷം, ലോകത്തിലെ ഏറ്റവും വില കൂടി തേനിന്റെ വിസ്മയിപ്പിക്കുന്ന പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വില കൂടി തേൻ അറിവ് തേടുന്ന പാവം പ്രവാസി വളരെ അധികം ​ഗുണങ്ങളുള്ള…

കീടത്തെ ഉപയോഗിച്ചു വസ്ത്രങ്ങൾക്ക് നിറം നൽകാൻ സാധിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തുണികളും…

ബഹിരാകാശത്തേക്ക് യാത്രപോകുന്ന ശാസ്ത്രജ്ഞരും, പൈലറ്റുമാരും ആയ അസ്‌ട്രോണട്ടുകൾക്ക് നാസ കൊടുക്കുന്ന ശമ്പളം എത്രയെന്നു അറിയാമോ ?

ബഹിരാകാശത്തേക്ക് യാത്രപോകുന്ന ശാസ്ത്രജ്ഞരും, പൈലറ്റുമാരും ആയ അസ്‌ട്രോണട്ടുകൾക്ക് നാസ എത്ര രൂപയാകും ശമ്പളം നല്കുന്നത്?⭐ അറിവ്…