എന്താണ് അക്ഷതം ?

അറിവ് തേടുന്ന പാവം പ്രവാസി

മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം.പൊട്ടുകയോ , പൊടിയുകയോ ചെയ്യാത്ത ഉണക്കലരിയാണ് അക്ഷതം. ഷോഡശോപചാരങ്ങളിൽ വസ്ത്രം,ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ കിട്ടാതെ വരുമ്പോൾ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്.ധവളമെന്നും,ദിവ്യമെന്നും,ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. മഞ്ഞൾപ്പൊടിയും , അക്ഷതവും ചേർത്ത് ദേവതകൾക്ക് അർച്ചന ചെയ്യാറുണ്ട്. വിവാഹങ്ങളിൽ വധുവരന്മാരുടെ ശിരസ്സിൽ അക്ഷതം തൂവി അനുഗ്രഹിക്കുന്ന പതിവുമുണ്ട്.
ദേശ വ്യത്യാസമനുസരിച്ചു അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസം ഉണ്ട്.കേരള ആചാര പ്രകാരം അക്ഷതം നെല്ലും അരിയും ചേർന്നതാണ് . രണ്ട് ഭാഗം നെല്ലും , ഒരു ഭാഗം അരിയും എന്നതാണ് അനുപാതം. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളി ലാണ് അരി മാത്രം അക്ഷതം ആയി എടുക്കു ന്നത് .

തമിഴ് നാട്ടില്‍ ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുക. അവിടെ നെല്ല് ഉപയോഗിക്കാറില്ല. പച്ചരിയില്‍ മഞ്ഞള്‍ പൊടിയോ , കുങ്കുമമോ ചേര്‍ത്ത് ഉപയോഗി ക്കാറാണ് പതിവ്.
ഉത്തരേന്ത്യയില്‍ അവിടെ ഏറ്റവും കൂടുതല്‍ ലഭ്യമായ ധന്യമായ ഗോതമ്പാണ് അക്ഷതത്തിന് ഉപയോഗിക്കുക. ഗോതമ്പ് മണികളില്‍ മഞ്ഞള്‍ പൊടി അല്ലെങ്കില്‍ കുങ്കുമം ചേര്‍ത്ത് ഉപയോഗിക്കും. മലയാള സമ്പ്രദായത്തില്‍ കടുകും , എള്ളും ചേര്‍ത്ത് വിശേഷമായി അക്ഷതം ഉപയോഗിക്കാറുണ്ട്. അരിക്ക് പകരമാണ് ഇത്. അതായത് ഏതു തരത്തിലുള്ള ധാന്യം വേണമെങ്കിലും നമുക്ക് അക്ഷതം തയ്യാറാക്കാന്‍ ഉപയോഗിക്കാം. ഏതു ധന്യമായാലും അത് പൊട്ടാന്‍ പാടില്ല എന്നതാണ് അടിസ്ഥാന സ്വഭാവം. കേരളത്തിലെ പൂജാ സമ്പ്രദായങ്ങള്‍ താന്ത്രിക പദ്ധതിയുടെ ഭാഗമായത് കൊണ്ട് നെല്ലിനെ സ്വര്‍ണ്ണമായിട്ടും അരിയെ വെള്ളിയായിട്ടും കണക്കാക്കാറുണ്ട്. പൂജയില്‍ വസ്ത്രം, ഉത്തരീയം, ആഭരണം മുതലായ ദ്രവ്യങ്ങളുടെ അഭാവത്തില്‍ അവയ്‌ക്കുപകരം അക്ഷതം സമര്‍പ്പിക്കാറുണ്ട്.

സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന മാദ്ധ്യമം അക്ഷതമാണ്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ , ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറി ആണ് അത് ചെയ്യുന്നത്. ഓരോ ആളുകള്‍ പൂജകളില്‍ ചെയ്യുന്ന സങ്കല്‍പ്പങ്ങള്‍,പ്രാര്‍ത്ഥനകള്‍ ഇവ ദേവനിലേക്ക് ചേര്‍ക്കാന്‍ വേണ്ടി അക്ഷതം ഉപയോഗിക്കും. പൂജകളില്‍ പങ്കെടുക്കുന്ന ആളുകളുടെ കയ്യിലേക്ക് അക്ഷതം കൊടുത്തിട്ട് അക്ഷതത്തിലേക്ക് ആ പ്രാര്‍ത്ഥനകള്‍ എത്തിച്ച് മൂര്‍ത്തിയിലേക്ക് സമര്‍പ്പിക്കുന്നു. മഞ്ഞപ്പൊടി വേണ്ടപാകത്തില്‍ കലര്‍ത്തിയ അക്ഷതം മന്ത്രോച്ചാരണപൂര്‍വ്വം ദേവത കള്‍ക്കു സമര്‍പ്പിച്ചശേഷം അതു ഭക്തര്‍ക്കായി വിതരണം ചെയ്യാറുണ്ട്.

You May Also Like

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില ജോലികൾ പറയാമോ?

ജീവിക്കാൻ എല്ലാവര്‍ക്കും പണം ആവശ്യമാണ്. അതിനായി ഒരു ജോലിയും. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത ഉണ്ടെങ്കിൽ മാത്രമേ ജീവിതം ആസ്വദിക്കാനാവൂ. ഓരോ ജോലിക്കും അതിൻ്റേതായ നല്ല വശവും, കഷ്ടപ്പാടും ഉണ്ട്. ചിലര്‍ കഠിന ജോലികൾ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലര്‍ എളുപ്പമുള്ള ജോലികൾ തിരഞ്ഞെ ടുക്കുന്നു.

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ?

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ? അറിവ് തേടുന്ന പാവം പ്രവാസി സ്വയം തിളങ്ങുന്ന…

അതിരൂക്ഷ ഭാവത്തോടെ, കരയാൻ പോലും കൂട്ടാക്കാതെ കുഞ്ഞ് എവിടെയാണ് ജനിച്ചത് ?

അതിരൂക്ഷ ഭാവത്തോടെ കരയാൻ പോലും കൂട്ടാക്കാതെ കുഞ്ഞ് എവിടെയാണ് ജനിച്ചത് ? അറിവ് തേടുന്ന പാവം…

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍ എന്നാൽ എന്താണ് ?

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍…