എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ?

അറിവ് തേടുന്ന പാവം പ്രവാസി

യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുളള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത്. ഓട്ടിസം ഒരു രോഗമല്ല, തലച്ചോറിന്റെ ഒരു പ്രത്യേക അവസ്ഥമാത്രമാണ്.ഓട്ടിസമുള്ളവരുടെ തലച്ചോറിൽ വ്യത്യസ്തമായ ന്യൂറോൺ കണക്ഷൻസ് കാണപ്പെടുന്നു. ചില ഭാഗത്ത് ന്യൂറോൺ കണക്ഷൻസ് കൂടുതലും ചില ഭാഗത്ത് കുറവുമായിരിക്കും. കൂടുതൽ കണക്ഷൻസുള്ള ഭാഗം നല്ല രീതിയിൽ പ്രവർത്തിക്കുകയും, കുറവുള്ള ഭാഗത്തിന്റെ പ്രവർത്തനം കുറവുമായിരിക്കും. അതുകൊണ്ടു തന്നെ ചില കാര്യങ്ങളിൽ അവർ വളരെ മികവു പ്രകടിപ്പിക്കുന്നു. മറ്റു ചിലതിൽ ബുദ്ധിമുട്ടും അനുഭവിക്കുന്നു.

കുട്ടിക്കാലത്ത് കണ്ടുപിടിക്കുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റല്‍ രോഗമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി :Autism Spectrum Disorder). നമ്മുടെ തലയിലെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം ഒരു വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. അ‌തു മാത്രമല്ല, ഒരു വ്യക്തി സമൂഹത്തിൽ ഇടപെടുന്ന രീതിയിലും ഈ രോഗം മാറ്റം വരുത്താം. ഒരു കുഞ്ഞ് ജനിച്ച് ഒരു വയസാകുന്നതിന് മുൻപ് തന്നെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാം. ചിലരിൽ മൂന്നോ നാലോ വയസിലോ അ‌ല്ലെങ്കിൽ സ്ക്കൂൾ സമയം മുതലോ ലക്ഷണങ്ങൾ കാണാം.

തന്റെ താൽപ്പര്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വക്കാൻ മടി കാണിക്കുക, മറ്റുള്ളവരുമായി സൗഹൃദം നിലനിർത്താൻ സാധിക്കാതെ വരിക, തന്റെ താൽപര്യങ്ങൾ തന്നെ മറ്റുള്ളവർക്കും ഉണ്ടാകണമെന്ന വാശി, ശബ്ദം കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്ത അവസ്ഥ, സാമൂഹിക പരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങിയവയൊക്കെ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇവയിൽ പലതും കുട്ടിയായിരിക്കുമ്പോൾ പലരിലും കുറുമ്പെന്ന രീതിയിൽ മനപ്പൂർവം മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ആയിരിക്കും.

സംസാരത്തിലെ കാലതാമസം, കണ്ണ് സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ അസാധാരണമായ പെരുമാറ്റം എന്നിങ്ങനെ നിങ്ങളുടെ കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ ശദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ചിലര്‍ക്ക് സംസാരത്തിലും കാര്യങ്ങള്‍ തിരിച്ചറിയുന്നതിലും പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇത് മാറ്റി എടുക്കാന്‍ സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി നല്ലതാണ്. ഈ രോഗം ബാധിച്ച കുട്ടികളില്‍ ചിലപ്പോള്‍ അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങള്‍ കണ്ട് വരാറുണ്ട്. കൃത്യമായ വൈദ്യ സഹായം കൊണ്ട് ഇവ മാറ്റിയെടുക്കാൻ സാധിക്കും.

ആൽബർട്ട് ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, ലിയോനാഡോ ഡാവിഞ്ചി, തോമസ് എഡിസൺ, ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, എലോൺ മസ്‌ക് , ആന്റണി ഹോപ്കിൻസ്, നിക്കോള ടെസ്ല, റോവൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ (മിസ്റ്റർ ബീൻ), സ്റ്റീഫൻ സ്പീൽബർഗ് എന്നിവരെല്ലാം ഓട്ടിസം സ്പെക്‌ട്രം ബാധിച്ചവരിൽ ചിലരാണ്.അവർ അവിശ്വസനീയമാംവിധം വിജയിച്ചു, കാരണം അവർക്ക് ലോകത്തെ വ്യത്യസ്തമായ രീതിയിൽ കാണാൻ കഴിഞ്ഞു. അ‌തിനാൽ തന്നെ വളരെ വേഗത്തിൽ രോഗ ലക്ഷണങ്ങൾ തിരിച്ചറിയുകയും കൃത്യമായ വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്താൽ തീർച്ചയായും ഈ രോഗത്തെ മറികടക്കാൻ സാധിക്കും.

ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനുള്ള (ASD) നിലവിലെ ചികിത്സകൾ ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്തുന്ന ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ASD ഓരോ വ്യക്തിയെയും വ്യത്യസ്തമായാണ് ബാധിക്കുന്നത്. അതിനാൽ ചികിത്സാ പദ്ധതികൾ ഒന്നിലധികം പ്രൊഫഷണലുകളെ ഉൾപ്പെടുത്തി വ്യക്തിയെ പരിപാലിക്കുന്ന രീതിയിലുള്ളതാവണം. ചികിത്സാ ലക്ഷ്യങ്ങളും പുരോഗതിയും ഉറപ്പാക്കാൻ ദാതാക്കൾ പരസ്പരം ആശയവിനിമയം നടത്തുകയും ASD ഉള്ള വ്യക്തിയും അവരുടെ കുടുംബവുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഓട്ടിസം ഒരു വ്യക്തിയെ പലപ്പോഴും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി നിർത്തുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ഈ വ്യക്തികൾ ലോകത്തെ നോക്കി കാണുന്നത് അവരുടേതായ ഒരു രീതിയിലായാണ്. അത് അവരുടെ തലച്ചോർ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിലാണ്. അതിനാൽ അവരെ വൈകല്യമുള്ളവരായി ഒരിക്കലും കാണരുത്. സാധാരണ വ്യക്തിയേക്കാൾ ഒരു പക്ഷെ അസാമാന്യമായ കഴിവുകൾ ഇവർ പ്രകടമാക്കിയേക്കാം.

ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. തന്റെ ആവശ്യങ്ങളും , ഇഷ്ടാനിഷ്ടങ്ങളും , പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു.

ഓട്ടിസം മൂന്ന് രീതിയിൽ ഉണ്ട്.

⚡ചൈല്‍ഡ്ഹുഡ് ഓട്ടിസം :
മൂന്ന് വയസ്സ് പ്രായത്തിൽ ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷി യിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നു.

⚡റെറ്റ്‌സ് സിന്‍ഡ്രം :
പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം.ഭാഷാ വൈകല്യം, ദൃഷ്ടി കേന്ദ്രീകരിക്കാനും നടക്കാനുമുളള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങള്‍ ആണ്.

⚡ആസ്‌പെര്‍യേസ് സിന്‍ഡ്രം :
ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ട്. ഭാഷാശേഷി നല്ലതായിരിക്കും. ഈ അവസ്ഥയുള്ളവർക്ക് നന്നായി സംസാരിക്കാനും ഇടപെടാനുമൊക്കെ കഴിവുണ്ടാകും. പക്ഷേ അവർ പൊതുപരിപാടികളിലും മറ്റും അൽപം ബുദ്ധിമുട്ട് അനുഭവിക്കും.ഒരേ കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നതും ഈ അവസ്ഥയുടെ ഒരു ലക്ഷണമാണ്. ഈ സിൻഡ്രോമുള്ളവർക്ക് മാറ്റത്തെ അത്ര പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല. ഉദാഹരണമായി പറഞ്ഞാൽ പ്രാതലിന് ഒരു ഭക്ഷണം ഇഷ്ടപ്പെടുന്നയാൾ എല്ലാദിവസവും പ്രാതലിന് ആ ഭക്ഷണം തന്നെ വേണമെന്ന് ആഗ്രഹിക്കും.

Child with autism deciding where is the best place to put his block. Shall he build it higher?

മറ്റൊന്ന് ഒരു ഇഷ്ടമേഖലയിൽ ഉറച്ചുനിൽക്കാനുള്ള ത്വരയാണ്. ഉദാഹരണത്തിന് ആഴ്സ്പെഴ്ഗേഴ്സ് സിൻഡ്രോമുള്ള ഒരു കുട്ടിക്ക് ദിനോസറുകളെ ഇഷ്ടമാണെങ്കിൽ കൂട്ടുകാരോടുള്ള അവന്റെ ആശയവിനിമയമെല്ലാം ദിനോസറുമായി ബന്ധപ്പെട്ടാകും.ശരാശരിയിലും അതിലധികവും ബുദ്ധിയുള്ളവർ ഈ അവസ്ഥ ബാധിച്ചവരിലുണ്ട്. എന്നാൽ ഇതു പഠനത്തെയോ ഭാവി കരിയറിനെയോ ബാധിക്കില്ല. ശതകോടീശ്വരൻ ആയ ഇലോൺ മസ്കിന് ഈ രോഗാവസ്ഥയാണ്.ആസ്പെഴ്ഗേഴ്സ് സിൻഡ്രോം ഉള്ളവർ അധികം ശാരീരികചലനങ്ങളോ , മുഖചലനങ്ങളോ ഇല്ലാതെയായിരിക്കും സംസാരിക്കുക. ഈ സിൻഡ്രോം ചികിത്സിച്ചു മാറ്റാൻ പറ്റില്ല.

You May Also Like

സാധാരണ തീയേറ്ററിലും ഐമാക്സ് തീയേറ്ററിലും ഒരേ സിനിമ കാണുമ്പോൾ ഉള്ള വ്യത്യാസം എന്താണ് ?

Naveen Naushad കേരളത്തിലെ ആദ്യത്തെ IMAX തീയേറ്റർ തിരുവനന്തപുരത്ത് ഡിസംബറിൽ തുറക്കുകയാണെല്ലോ. ഈ അവസരത്തിൽ സാധാരണ…

7 കോടി ബഡ്ജറ്റിൽ ഇറങ്ങി 65 കോടി നേടിയ സിനിമ

മോഹൻലാലിന്റെ ഈ ചിത്രവും ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്നു. അതിന്റെ ബജറ്റിന്റെ ആറിരട്ടി വരുമാനം നേടി. ഒപ്പത്തിന്റെ…

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ ! സെക്കൻഡ് ലുക്ക് പുറത്ത്, നായകൻ ഹക്കീം ഷാജഹാൻ !

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ ! സെക്കൻഡ് ലുക്ക് പുറത്ത്, നായകൻ ഹക്കീം…

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…