Rahul Ravi

ഖനനം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് വലിയ യന്ത്രങ്ങളും തുരങ്കത്തിൽ പണിയെടുക്കുന്ന മനുഷ്യരും ഒക്കെ ആയിരിക്കും, എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ മറ്റൊരു തരം ഖനന സംവിധാനം പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. സൂക്ഷ്മ ജീവികളെ , അതായത് ജീവന്റെ പ്രാചീന രൂപങ്ങളെ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന മൈനിങ് രീതിയാണ്, ബയോ മൈനിങ്, അഥവാ ജൈവഖനനം .1950 കളിൽ, ചെമ്പ് ഖനികളിൽ, വെള്ളം നിറച്ച് അതിൽ ഇരുമ്പും തുരുമ്പും കൂട്ടി കലർത്തി, കെട്ടി നിർത്തുന്ന പതിവ് ഉണ്ടായിരുന്നു, അത് വഴി ചെമ്പിന്റെ അയിരുകൾ , ഖനികളുടെ ഭിത്തികൾ രൂപപ്പെടുമായിരുന്നു പണ്ട് അത് ആൽക്കമി എന്ന പ്രതിഭാസം ആണ് എന്നായിരുന്നു ധാരണ.

എന്നാൽ സത്യത്തിൽ ലോഹങ്ങൾ ശ്വസിക്കുന്ന, chemo synthesis ബാക്ടീരിയകൾ ആയിരുന്നു, ഇത് ചെയ്തിരുന്നത്, അവ കോപ്പർ സൾഫേറ്റിൽ നിന്നും, ചെമ്പിനെ വേർതിരിച്ചു കൊണ്ടാണ് അവയുടെ ജീവന് ആവശ്യമായ ഊർജ്ജം കണ്ടെത്തിയിരുന്നത്, ഇത്തരത്തിൽ ലോഹങ്ങൾ അതിന്റെ സംയുക്തങ്ങളിൽ നിന്നും വിഘടിപ്പിച്ചു, ശുദ്ധമായ ലോഹമാക്കാൻ കഴിയുന്ന അനേകായിരം ബാക്ടീരിയകൾ തന്നെ മണ്ണിൽ ഉണ്ട്, ഇപ്പോൾ അയിരുകളിൽ നിന്ന് ലോഹം വേർതിരിച്ചു എടുക്കാൻ അവയെ താപം കൊടുത്തു, ദ്രവക രൂപത്തിൽ ആക്കണം, ഇത്തരം പ്രവർത്തനത്തിന് വൻ തോതിൽ ഊർജ്ജം ആവശ്യമാണ്.

എന്നാൽ ഈ ഊർജ്ജം ഒന്നുമില്ലാത്ത തന്നെ, ഉൽപ്രേരകങ്ങൾ , അഥവാ catalyst ഉപയോഗിച്ച് ആണ് രാസ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജ നില കുറച്ചു കൊണ്ട്, സൂക്ഷമജീവികൾ ലോഹ സംയുക്തങ്ങൾ വിഘടിപ്പിക്കുന്നത്, 2019 ൽ ഗവേഷകർ ഇത്തരം സൂക്ഷമ ജീവികൾ ഗുരുത്വാകർഷണം ഇല്ലാത്ത അല്ലെങ്കിൽ കുറഞ്ഞ സ്ഥലങ്ങളിൽ വളരുമോ എന്നറിയാൻ വേണ്ടി , ഇത്തരം സൂക്ഷമജീവികളെ അന്താരാഷ്ട്ര ശൂന്യകാശ നിലയത്തിലേക്ക് അയച്ചിരുന്നു, ഭാവിയിൽ ചിന്ന ഗ്രഹങ്ങളും ഉൽക്കകളും, തുടങ്ങി ചൊവ്വയിൽ വരെ ഉപയോഗിക്കാൻ സാധ്യത ഉള്ള ഒന്നാണ് ബയോ മൈനിങ്, ചിലപ്പോൾ നമ്മുടെ പേരക്കുട്ടികളുടെ കാലം ആവുമ്പോഴേക്കും ഇത്തരം പരിസ്ഥിതി സൗഹാർഥപരമായ മൈനിങ് മാത്രമായിരിക്കും നിലവിൽ ഉണ്ടാവുക, മറ്റെല്ലാ ഖനന സംവിധാനത്തേക്കാൾ, എല്ലാ രീതിയിലും ,ബയോ മൈനിങ് മുന്നിലാണ്, ഇന്ന് ലോകത്തിലെ 15 % ചെമ്പും, 5 % സ്വർണവും ഇത്തരത്തിൽ ആണ് ഖനനം ചെയ്യുന്നത് എന്ന് അറിയുമ്പോൾ തന്നെ ഇതിന്റെ ഭാവിയെ പറ്റി അധികം വർണിക്കേണ്ട കാര്യമില്ലല്ലോ.

എല്ലാ ലോഹങ്ങളും വേർതിരിച്ചു എടുക്കാൻ തരത്തിലുള്ള, പരിണാമം ലഭിച്ച ആയിരക്കണക്കിനോ, ലക്ഷകണക്കിനോ വർഗ്ഗം സൂക്ഷമ ജീവികൾ ഈ ഭൂമിയുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടെന്ന് കണക്കാക്കുന്നു, ഇപ്പോഴും അതിൽ 1 % ത്തെ പോലും പഠിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം,
ഇതിൽ തന്നെ രണ്ട് വിധം രീതികൾ ഉണ്ട്,

1. ബയോ ഓക്സിഡേഷൻ
ഇതിൽ നമുക്ക് ആവശ്യമുള്ള ലോഹത്തിലെ സംയുകതങ്ങളെ ആണ് സൂക്ഷമ ജീവികൾ വിഘടിപ്പിക്കുക

2. ബയോ ലീച്ചിങ്
ഈ സംവിധാനത്തിൽ സൂക്ഷ്മജീവികൾ നിങ്ങൾക്ക് ആവശ്യമായ ലോഹം ആണ് വിഘടിപ്പിച്ച് ജലത്തിൽ കലർത്തി പുറത്തേക്കു വിടുക
ഇതേ സംവിധാനം നമ്മുടെ മാലിന്യങ്ങളിൽ നിന്നും , ലോഹങ്ങൾ വേർതിരിച്ചെടുക്കുവാനും , വിഷമയമായ മണ്ണുപോലും പുനരധിവസിപ്പിക്കാനും സഹായിക്കും. ഭൂമിയിലെ അത്യപൂർവ്വമായ 17 മൂലകങ്ങൾ പുനഃചംക്രമണം ചെയ്യാൻ നമ്മളെ സഹായിക്കാൻ പോകുന്നത് ഇതേ സൂക്ഷ്മജീവികൾ ആണ്. ഇതേ സാങ്കേതിക വിദ്യ തന്നെ ആയിരിക്കും മിക്കവാറും ശൂന്യാകാശത്തെ ഖനനത്തിനും നമ്മൾ ഉപയോഗിക്കാൻ പോകുന്നത്.കാരണം ടൺ കണക്കിന് ഭാരം വരുന്ന മൈനിങ് യന്ത്രങ്ങൾ മറ്റുള്ള ഗ്രഹങ്ങളിലേക്ക് നിർമ്മിച്ചു എത്തിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്.

അതിനുപകരം എല്ലാ ലോഹങ്ങളും മറ്റു മൂലകങ്ങളും വിഘടിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മജീവികളെ ഒപ്പം കൂട്ടുക എന്നതാണ്
ഭൂമി ഒഴികെ മറ്റേത് വാസസ്ഥലവും നമുക്ക് വസിക്കാൻ അനുയോജ്യമായ രീതിയിൽ തയ്യാറാക്കി തരാൻ പോകുന്നത് ഇതേ സൂക്ഷ്മജീവികൾ ആയിരിക്കും. ഇതെല്ലാം പറയുമ്പോഴും നമ്മുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ സൂക്ഷ്മജീവികളുടെ സ്പീഷീസിനെ കണ്ടെത്തുക, അവയുടെ കൂട്ടം കണ്ടെത്തുക എന്നത് ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി.
ജൈവ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, നമുക്ക് ടൈപ്പ് 1 സംസ്കാരം ആവാനും, type 2 ലേക്ക് യാത്ര തുടങ്ങാനും കഴിയും,
2021 ലും ലോകത്തിൽ ഇന്നുള്ളതിൽ എറ്റവും ഗണന ശക്തിയുള്ള കമ്പ്യൂട്ടറുകൾക്ക് പോലും ഒരു മനുഷ്യ മസ്തിഷ്കത്തെ അധിക നേരം അനുകരിക്കാൻ കഴിയില്ല എന്ന് കൂടി ഓർക്കുക. ഇന്നും നമുക്ക് അറിയവുന്നതിൽ ഏററവും സങ്കീർണമായ സംവിധാനം മനുഷ്യൻ്റെ 20 watts ഊർജം ഉപയോഗിക്കുന്ന മനുഷ്യൻ്റെ തലച്ചോറ് ആണ് എന്ന് ഓർക്കുക.

N:B പുതിയ സംരംഭങ്ങൾക്ക് അനേകം സാധ്യതകൾ ഉള്ള FIELD ആണ് BIO MIMICRY, ആവാസ വ്യവസ്ഥയിലെ ഒരു ഘടകത്തെ മാത്രം ഒറ്റപ്പെടുത്തി എടുക്കുന്നതിന് പകരം നമ്മുടെ ആവശ്യത്തിന് ഉതകുന്ന ആവാസ വ്യവസ്‌ഥ സൃഷ്‌ടിച്ചെടുക്കുന്ന രീതിയാണ് ഇത് കൂടുതൽ അറിയേണ്ടവർക്ക് എന്നെ ഇൻബോക്സിൽ ബന്ധപ്പെടാം, കുടി വെള്ളം തൊട്ട് അങ്ങോട്ട് BIO MIMICRY യിൽ സാധ്യതകൾ ആരും അന്വേഷിക്കാതെ കിടക്കുന്നു, നിങ്ങൾക്ക് ഒരു വഴി കാട്ടി ആവാൻ കഴിയും എങ്കിൽ അത്രയും സന്തോഷം

You May Also Like

“ചരിത്രത്തിലെ ഓരോ വിശുദ്ധനും പാപിയും അവിടെ താമസിച്ചിരുന്നു, ഒരു കൂട്ടം പൊടിപടലങ്ങളിൽ ഒരു സൂര്യരശ്‌മി മാത്രമായ ഈ ബിന്ദുവിൽ”

600 കോടി കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് നോക്കുമ്പോൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചെറിയ നീല…

പേപ്പട്ടികടിച്ചാൽ ഉറപ്പായും മരിക്കുന്ന ഒരു കാലത്ത് ഒരു റാബീസ് രോഗിയെ രക്ഷപ്പെടുത്തിയ അത്ഭുതത്തിന്റെ കഥ

അറിവ് തേടുന്ന പാവം പ്രവാസി 1985 ജൂലൈയിൽ ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ചുകാരൻ പയ്യനു പട്ടിയുടെ…

നാറുന്ന ചില കാര്യങ്ങള്‍

പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ? ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും? ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍?

ചന്ദ്രനിൽ ആദ്യം ഇറങ്ങിയവർ തിരിച്ചുപോരാൻ നേരം ഒരു അവിശ്വസനീയ സംഭവം നടയി, അത് സോവിയറ്റ് യൂണിയന്റെ പണിയായിരുന്നു

ചന്ദ്രനിലേക്ക് വീണ്ടും Sankaran Vijaykumar 2009 ജൂലൈ 20 തീയതി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 40…