എന്താണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് ?

അറിവ് തേടുന്ന പാവം പ്രവാസി

മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സാധാരണ ഓസ്ട്രേലിയൻ ടീമുമായി നടക്കുന്ന മത്സരത്തെ ‘ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ക്രിക്കറ്റ് പ്രേമികള്‍ കേള്‍ക്കുന്ന വിശേഷണമാണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് എന്നത്.

എന്നാല്‍ എന്താണ് ബോക്‌സിങ് ഡേ ക്രിക്കറ്റ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ക്രിസ്മസിന്റെ പിറ്റേന്ന് മെല്‍ബണ്‍ മൈതാനത്ത് നടക്കുന്ന മല്‍സരമാണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് എന്നറിയപ്പെടുന്നത്.ക്രിക്കറ്റിനെന്താണ് ബോക്‌സിങ്ങുമായി ബന്ധമെന്നാണ് ചോദ്യമെങ്കില്‍ ഉത്തരമിതാണ്. ബോക്‌സിങ്ങ് എന്നാല്‍ സമ്മാനപ്പെട്ടി തുറക്കുക എന്നാണ് അര്‍ത്ഥം. ലോകമെങ്ങും ക്രിസ്മസിന്റെ പിറ്റേന്നാണ് ബോക്‌സിങ്ങ് ഡേ ആഘോഷിക്കുന്നത് .

സമ്മാനങ്ങള്‍ അടങ്ങുന്ന പെട്ടികള്‍ നല്‍കുന്ന ദിനമാണ് ബോക്‌സിങ്ങ് ഡേ. ഈ ദിവസമാണ് മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഓസിസ് പന്തും, ബാറ്റും കൊണ്ടുള്ള സമ്മാനം തങ്ങളുടെ ജനതയ്ക്കു നല്‍കുന്നത്.1969 ലാണ് മെല്‍ബണില്‍ ആദ്യത്തെ ഔദ്യോഗിക ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു അന്ന് എതിരാളി.

ആഷസ് പരമ്പര പോലെ ഓസ്‌ട്രേലിയയുടെ അഭിമാന മല്‍സരമാണ് ബോക്‌സിങ് ഡേ ടെസ്റ്റ്.ഏകദേശം ഒരു ലക്ഷത്തോളം കാണികളാണ് ബോക്‌സിങ്ങ് ഡേ ആഘോഷിക്കാന്‍ മെല്‍ബണ്‍ മൈതാനത്ത് എത്താറുള്ളത്. സാധാരണ ബോകിസ്ങ്ങ് ഡേ ടെസ്റ്റില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചരിത്രമാണ് കങ്കാരുക്കള്‍ക്കുള്ളത്.

You May Also Like

ചെന്നൈക്ക് 203 റണ്‍സ് വിജയലക്ഷ്യം

ഐ.പി.എല്‍. ഫൈനലില്‍ ചെന്നൈക്ക് മുന്‍പില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്‌ 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം…

42 വർഷം മുൻപ് അലൻബോർഡർ സ്ഥാപിച്ച ആ റെക്കോർഡിന് ഇന്നും മറ്റൊരു അവകാശി പിറന്നിട്ടില്ല

THE ‘BORDER’ OF EXCELLENCE Suresh Varieth 23rd March 1980. ലോക ക്രിക്കറ്റിൽ അലൻ…

വിക്കറ്റ് കീപ്പര്‍മാര്‍ അരങ്ങുവാണ ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ

ഒരു ടെസ്റ്റില്‍ ഒരേ ടീമിന് വേണ്ടി നാല് വിക്കറ്റ്കീപ്പര്‍മാര്‍ കളിക്കാന്‍ ഇറങ്ങിയാലോ?

കൊച്ചിയില്‍ കളി കാണാന്‍ എത്തിയ ഡ്യൂപ്ലിക്കേറ്റ്‌ യൂസുഫ്‌ പഠാനെ കാണൂ [വീഡിയോ]

ക്രിക്കറ്റ് കളിക്കാരുടെ അപരന്മാര്‍ സ്വന്തം ആരാധക താരങ്ങളുടെ കളി കാണാന്‍ എത്തുക സാധാരണയാണ്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുന്ന കൊച്ചിയിലും എത്തി ഒരു പ്രമുഖ ഇന്ത്യന്‍ താരത്തിന്റെ അപരന്‍ . മുന്‍ നിര താരം യൂസുഫ്‌ പഠാന്റെ അപരന്‍ ചാവക്കാട് പഠാന്‍ എന്നറിയപ്പെടുന്ന മലയാളിയാണ് യൂസുഫ്‌ പഠാന്റെ അതെ വേഷവിധാനം അണിഞ്ഞു കൊച്ചിയിലെത്തിയത്. ജനങ്ങള്‍ ആവേശത്തോടെയാണ് ഡ്യൂപ്ലിക്കേറ്റ്‌ പഠാനെ സ്വീകരിച്ചത്.