എന്താണ് മസ്തിഷ്ക്ക പ്രക്ഷാളനം ?

അറിവ് തേടുന്ന പാവം പ്രവാസി

ഈ പ്രയോഗം ഏറെ പ്രചാരത്തിലുള്ളതല്ലെങ്കിലും വ്യാപകമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതങ്ങളെ മസ്‌തിഷ്ക്കപ്രക്ഷാളനം അനാരോഗ്യകരമായി ബാധിക്കുന്നുണ്ട് .Brain washing എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ. (ബുദ്ധിയെ കഴുകി ശുചിയാക്കുന്ന പദ്ധതിയല്ല മസ്‌തിഷ്ക്കപ്രക്ഷാളനം) ഒരു തത്പര കക്ഷിയുടെ ആശയാഭിപ്രായങ്ങൾ മറ്റൊരാളിലേക്ക് തന്ത്രപൂർവ്വം സന്നിവേശി പ്പിക്കുന്നതിനുള്ള ഇടപെടലാണിത്. മറ്റൊരാളെ അവിഹിതമായി സ്വാധീനിക്കാൻ താത്പര്യ മുള്ളവരാണ് ഈ തന്ത്രം വ്യവഹാരത്തിൽ പ്രയോഗിച്ചു വരുന്നത്. മസ്‌തിഷ്ക്കപ്രക്ഷാളനം മാന്യമായ ഒരു സമീപനമല്ല. അനാദരവും, ദുരുദ്ദേശവും ഉള്ളവർ ഈ പാത സ്വീകരിക്കുന്നു.

മസ്തിഷ്ക്ക പ്രക്ഷാളനം നടത്തുന്നത് അപരനെ ചൂഷണം ചെയ്യുന്നതിനു മുന്നോടിയായാണ് വിലയിരുത്തുന്നത്. മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിന്റെ വിജയത്തിനു വേണ്ടി അവസരോചിതം പ്രലോഭനം, വ്യാജസ്തു‌തി, ഭീഷണി എന്നീ തന്ത്രങ്ങളാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. അന്യനെ മതിഷ്ക്കപ്രക്ഷാളനത്തിനു വിധേയനാക്കാൻ ആഗ്രഹിക്കുന്നവനു യജമാന ഭാവമുണ്ടാ യിരിക്കും. അതുപോലെ മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിനു വിധേയനാകാൻ പോകു ന്നവർക്ക് അടിമ ഭാവവും ഉള്ളിലു ണർന്നു നിൽക്കും. ഭയമെന്ന വികാരം ഇരുവരിലും ഒരുപോലെ ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു വസ്തുത.
മറ്റൊരാളെ മസ്തിഷ്‌ക്ക പ്രക്ഷാളനത്തിന് വിധേയനാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി സ്വന്തം വ്യക്തി പ്രഭാവത്തെക്കുറിച്ച് വാചാലനാവും. അപ്രമാദിത്വത്തിൻ്റെ കഥകൾ വിശദമാക്കും. നേട്ടങ്ങൾ എണ്ണിപ്പറയും. പ്രതീക്ഷകൾ പൊടിപ്പും , തൊങ്ങലും കലർത്തി വിസ്ത രിക്കും. ഇതോടൊപ്പം മറുപക്ഷത്തിൻ്റെ പരാജയങ്ങൾ, വീഴ്ചകൾ, ദൗർബല്യങ്ങൾ ഇവയൊക്കെ ശ്രദ്ധയിൽപ്പെടുത്തി അപ്രമാദിത്വത്തിൻ്റെ കഥകൾ വിശദമാക്കും. നേട്ടങ്ങൾ എണ്ണിപ്പറയും.പ്രതീക്ഷകൾ പൊടിപ്പും , തൊങ്ങലുംകലർത്തി വിസ്തതരിക്കും. ഇതോടൊപ്പം മറുപക്ഷത്തിന്റെ പരാജയങ്ങൾ, വീഴ്ചകൾ,ദൗർബല്യങ്ങൾ ഇവയൊക്കെ ശ്രദ്ധയിൽപ്പെ ടുത്തി അപകർഷ ചിന്തയും, അടിമത്ത ഭാവവുംഊട്ടിയുറപ്പിക്കും. അനുസരണയുള്ള അടിമയായാൽ ആ വിധേയത്വത്തിലേക്ക് സ്വന്തം ആശയങ്ങളും,അഭിപ്രായങ്ങളും സന്നിവേശിപ്പിക്കും.

ആത്മവിശ്വാസമില്ലായ്‌മയും, തെറ്റായ മഹത്വാംകാംക്ഷയും (എങ്ങിനെയെങ്കിലും പ്രശസ്തിയും, ധനവും, ജനപിന്തുണയും, അധികാരവും ഒക്കെ നേടണമെന്ന താത്പര്യം ) ഉണ്ടാവാൻ കാരണമാകുന്നു. മസ്തിഷ്ക്കപ്രക്ഷാളനത്തിന് വിധേയരാവു ന്നവർക്കൊക്കെ ചൂഷണം ചെയ്യപ്പെടുന്നതിലും (കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറ് വാരിക്കുന്ന നയം) അനാദരവ് ഏറ്റുവാങ്ങേണ്ടി വരുന്നതിലും, വളരാൻ അനുവദിക്കാതിരി ക്കപ്പെടുന്നതിലും, സന്ധി ചെയ്യേണ്ടി വരുന്നതിലും അമർഷം ഉണ്ടാവും. ചിലർ ആജീവനാന്തം ഈ ദ്രോഹം ഉള്ളിലടക്കും. മറ്റു ചിലർ ഒരു പ്രതിസന്ധി ഘട്ടത്തിൽ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാൻ തയ്യാറായേക്കും. ആത്മാഭിമാനത്തോടെ ചിന്തിക്കാനും, തീരുമാനങ്ങളെടുക്കാനും ഓരോരുത്തർക്കും സാധിക്കും. ആരുടേയും കുതന്ത്രങ്ങൾക്ക് വിധേയരാവാതെ സ്വന്തം ചിന്താശേഷിയിലും കഴിവിലും വിശ്വാസം പുലർത്തിക്കൊണ്ട് മറ്റുള്ളവരുമായി ചർച്ചകളിൽ ഏർപ്പെടുന്നതിൽ അപകടമില്ല.

You May Also Like

മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന…

എന്തിനാണ് വവ്വാൽ തലകീഴായി തൂങ്ങിക്കിടക്കുന്നത് ?

എന്തിനാണ് വവ്വാൽ തലകീഴായി തൂങ്ങിക്കിടക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി ചെന്നായയുടെ മുഖാകൃതിയും അശ്രീകരം…

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? എന്നാൽ അല്ല, പിന്നാരാണ് ?

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിലെ…

മയക്കുമരുന്നുകളുടെ രാജാവ്, കറുപ്പ് അഥവാ ഒപ്പിയത്തിൻ്റെ ചരിത്രം

കുറഞ്ഞ അളവിൽ അകത്ത് ചെന്നാൽ ഇത് ഉത്തേജനം ഉണ്ടാക്കുന്നു. അളവ് കൂടിയാൽ ഉറക്കം തൂങ്ങും. 2 ഗ്രാമിൽ കൂടിയാൽ മരണം ഫലം. കഴിച്ചു തുടങ്ങിയാൽ മനുഷ്യൻ അതിന് അടിമയായിത്തീരുന്നൂ.