fbpx
Connect with us

history

ചേകവർ എന്നാൽ എന്ത്…? (ഒരു പഠനം )

തീയ്യരിലെ വീരാളി വീരന്മാരായ ‘ചേകവര്‍’ എന്ന സ്ഥാനപ്പേല്‍ അറിയപ്പെടുന്ന മലബാറിലെ വീര ശൂര പരാക്രമികളുടെ കളരി പാരമ്പര്യ പിതൃത്വം ഈഴവര്‍ ഈഴവവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്.
“If you can’t convince , just confuse them ” എന്ന

 496 total views,  3 views today

Published

on

കണ്ണൂർ തീയ്യർ

⚔🔥 ചേകവർ എന്നാൽ എന്ത്…? 🔥⚔
(ഒരു പഠനം )

തീയ്യരിലെ വീരാളി വീരന്മാരായ ‘ചേകവര്‍’ എന്ന സ്ഥാനപ്പേല്‍ അറിയപ്പെടുന്ന മലബാറിലെ വീര ശൂര പരാക്രമികളുടെ കളരി പാരമ്പര്യ പിതൃത്വം ഈഴവര്‍ ഈഴവവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്.
“If you can’t convince , just confuse them ” എന്ന ഒരു പഴയ ചൊല്ല് എടുത്ത് പയറ്റുകയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്. മാലോകര്‍ വടക്കൻ പാട്ടിലൂടെ വാഴ്ത്തിയ ചേകവരുടെ പാരമ്പര്യം തങ്ങളുടേത് ആണ് എന്ന് വിളിച്ചുപറയേണ്ട യാതൊരു ഗതികേടും തീയ്യർക്ക് ഇല്ല.എങ്കിലും ചിലതൊക്കെ വസ്തുതകള്‍ നിരത്തി തന്നെ ഖണ്ഡിക്കപ്പെടെണ്ടതാണ്.ആദ്യമായി കളരിയില്‍ നിന്നും തന്നെ തുടങ്ങട്ടെ

1🔥. തെക്കന്‍ കേരളത്തില്‍ കളരി ഉണ്ടോ ?
ഉ:- ഇല്ല.
എന്തേ.. കളരി കേരളത്തിന്റെ ആയോധനകല അല്ലേ..? അപ്പോള്‍ തെക്കന്‍ കേരളത്തിലും വേണ്ടേ എന്ന ചോദ്യം സാധാരണം. പക്ഷെ കളരി എന്ന ആയോധന കല തെക്കന്‍ കേരളത്തില്‍ ഇല്ല. അറപ്പകൈ, പിള്ളതാങ്ങി, വട്ടേൻ തിരുപ്പ്‌ എന്നീ സമ്പ്രദായത്തില്‍ ചിട്ടപെടുത്തിയതാണ് കളരി എന്ന ആയോധന വിദ്യ. അതീവ പ്രതിരോധം ഉറപ്പിച്ച്, ഒഴിവുകള്‍ ഇല്ലാതെ പൊരുതുന്ന യുദ്ധമുറ അടങ്ങിയ “അറപ്പകൈയും” , ഗർഭിണികൾക്ക് കുട്ടി വയറ്റില്‍ ഉള്ള സമയത്ത് പോലും കളിക്കാന്‍ പാകത്തില്‍ ചിട്ടപെടുത്തിയ യുദ്ധമുറകള്‍ അടങ്ങിയ”പിള്ളതാങ്ങിയും” കടത്തനാട് ,കുറുംമ്പ്രനാട് എന്നീവട്ടത്തിലും, മലച്ചിലും മറക്കവും ധാരാളം അടങ്ങിയ വട്ടേൻ തിരുപ്പ്‌ കണ്ണൂര്‍ കാസർഗോഡ് വട്ടത്തിലും കണ്ടുവരുന്നതാണ്. ഈ മൂന്നും മലബാറില്‍ മാത്രം ഉള്ളതാണ്.സമ്പ്രദായികമല്ലാത്ത പ്രാദേശിക വ്യത്യാസം ആണ് കടത്തനാടന്‍, തുളുനാടന്‍, കോലശ്രീ എന്നൊക്കെ പോകുന്ന രീതി.

2.🔥 അപ്പോള്‍ ഈ തെക്കന്‍ കളരി എന്ന് വിളിക്കുന്നത് എന്താണ്?
ഉ. തെക്കന്‍ കളരി എന്നല്ല ആ ആയോധന വിദ്യയുടെ പേര് – അടി മുറ എന്നാണ്.
ഈ അടിമുറൈ കൈകാര്യം ചെയ്തിരുന്നത് തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായക്കാര്‍ ആണ്. ഈഴവർക്ക് തെക്കന്‍ കളരിയുമായി അതുകൊണ്ട് യാതൊരു ബന്ധവും ഇല്ല. തമിഴ് നാട്ടിലെ മർമ്മ കല എന്ന രീതിയില്‍ നിന്നും വന്നത്. അടിമുറയില്‍ കേവലം മർമ്മ പ്രയോഗവും വെറുംകൈ പ്രയോഗങ്ങളും പൂട്ടുകളും മാത്രം ആണ് ഉള്ളത്. ഇത് കളരിയുടെ അഞ്ചു ശതമാനം പോലും വരില്ല. അതുകൊണ്ട് തന്നെ തെക്കോട്ട് ഇത് പഠിക്കാന്‍ ആരും പോവേണ്ട ആവശ്യം വന്നിട്ടില്ല. ചേകവര്‍ പണ്ട് കുറ്റവും കുറവും തീർക്കാൻ പോയിരുന്നത് തുളുനാട്ടിലെ തുളുനാടന്‍ കളരികളില്‍ ആയിരുന്നു.

Advertisement

👉🏼 തീയ്യരെ തെക്കോട്ട് പടനയിക്കാനും കളരി അഭ്യസിപ്പിക്കാനും രാജാക്കന്മാര്‍ ക്ഷണിച്ചിരുന്നു.
👉🏼 (Nb:കായംകുളം വെട്ടി പിടിക്കാന്‍ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് വിളിച്ച് വരുത്തിയ തലശ്ശേരിക്കാരന്‍ രാഘവ ചേകവരേയും,
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം വഹിച്ച് അമ്പലപ്പുഴ എത്തിയ ചേകവരെക്കുറിച്ചുമുള്ള പഴയ പോസ്റ്റ്‌ വായിക്കുക.)
Link : https://m.facebook.com/…/a.68357848…/793494194157745/…
👉🏼 തിരുവിതാംകൂറിന്റെ ശില്പിയായ പത്മനാഭദാസ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും പഴശ്ശികേരളവർമ്മയുടെ വടക്കൻ കോട്ടയം സ്വരൂപത്തിലെ മുഴക്കുന്ന് പിണ്ടാലി കളരിയിൽ അഭ്യാസം നേടിയിരുന്നു. ചിറയ്ക്കൽ രാജ കുടുംബത്തിൽ നിന്നും ആദ്യമായി തിരുവിതാംകൂറിലേക്ക് ദത്തുകൊണ്ട രണ്ട് താവഴികളിൽ പെടുന്ന കൊല്ലംകോട് ആറ്റിങ്ങൽ രാജകുടുംബത്തിലെ ആദ്യത്തെ തലമുറയാണ് ഇദ്ദേഹം. വടക്കുള്ള പിണ്ടാലി കളരിയിൽ അഭ്യസിച്ചു എന്നത് തന്നെ തെക്കു ഭാഗത്ത്‌ കളരിയുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെയാണ് എന്ന് നമുക്ക് കാണാൻ സാധിയ്ക്കും.
👉🏼അയ്യപ്പനെ കളരി പഠിപ്പിച്ച ചീരപ്പൻ ചിറക്കാരുടെ തലമുറ തങ്ങളുടെ കടത്തനാടൻ പാരമ്പര്യത്തെപ്പറ്റി പറയുന്നുണ്ട്.തങ്ങളുടെ പൂർവ്വികര്‍ കടത്തനാടില്‍ നിന്നും രാജാവ് ക്ഷണിച്ചിട്ട് വന്നവര്‍ ആണെന്ന്. ഉദയനനുമായുള്ള അവസാന യുദ്ധത്തിന് യാത്ര ചോദിക്കാനായി കളരിയിലെത്തുന്ന അയ്യപ്പൻ മുക്കുവ സമുദായത്തിൽപ്പെട്ട വെളുത്ത എന്നയാൾ വഴിയാണ് ഇവിടെയുള്ളവരെല്ലാം , അതായത് കരപ്രമാണിമാരായിരുന്ന ചീരപ്പൻചിറ പണിക്കർ സ്ഥാനം വഹിച്ചിരുന്ന മൂത്താശാനും മകൾ ലളിതാംബിക എന്ന പൂങ്കുടിയും(മാളികപ്പുറത്തമ്മ എന്ന് ഐതീഹ്യം) കടത്തനാട്ടുള്ള മൂല കുടുംബത്തിലേക്ക് പോയതായി അറിയുന്നത്.
ഇവിടുത്തെ സമ്പ്രദായങ്ങൾ വടക്കൻ പാരമ്പര്യത്തിലുള്ള ശാക്തേയ രീതിയിലുള്ളതാണെന്നു അവിടെയുള്ള ഇന്നത്തെ സ്ഥാനീകൻ പറയുന്നു.

മധ്യ തിരുവിതാംകൂറിലെ കടത്തനാടൻ പാരമ്പര്യമുള്ള രേ ഒരു കളരിയാണ് ചീരപ്പൻ ചിറ കളരി.

(3.00 മുതൽ കാണുക..)
ഇത്തരത്തില്‍ തീയ്യരെ തെക്കോട്ടേയ്ക്ക് രാജക്കന്മാര്‍ കുടിയിരുത്തിയിട്ടുണ്ട്.
👉🏼 അത്തരത്തിലുള്ള വേറൊന്നാണ്‌ ആറാട്ട് പുഴ വേലായുധ പണിക്കരുടെ പൂർവികർ. ഇത് അവരുടെ കുടുംബവുമായി നേരിട്ട് സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടകാര്യമാണ്.
👉🏼 വടക്ക് നിന്നും വന്ന നെല്ലിക്ക തീയ്യർക്ക് പണ്ട് തിരുവിതാംകൂറില്‍ സൈന്യത്തെ അഭ്യസിപ്പിക്കാന്‍ കളരികള്‍ ഉണ്ടായിരുന്നു.
അതായത് ഈഴവർക്ക് കളരി എന്ന ആയോധന വിദ്യയോ വേറെ ഏതെങ്കിലും ആയോധന വിദ്യയുമായി യാതൊരു ബന്ധവും ഇല്ല. അങ്ങനെയുള്ളവർ ഇന്ന് ചേകവരുടെ ചരിത്രം അവകാശപ്പെടാന്‍ നടക്കുന്നത് വിരോധാഭാസമായി തോന്നുന്നു.

 1. 🔥ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കും ഇടയിൽ നില നിന്നിരുന്ന അങ്കത്തിൽ പങ്കെടുത്തിരുന്ന മലബാറിലെ മരുമക്കത്തായികളായ തീയ്യർക്ക്‌ മാത്രം ലഭിച്ചിരുന്ന സ്ഥാനം ആണ് ചേകവർ. അങ്കം ജയിച്ചാൽ മാത്രമേ ചേകവ സ്ഥാനം ലഭിക്കുകയുള്ളൂ. അങ്കം നടക്കുന്നതിനു മുൻപ്‌ തീയ്യരുടെ തറയിലും കഴകത്തിലും അറിയിച്ച് കഴകത്ത്‌ കാരണവന്മാരുടെ അനുവാദം വാങ്ങുകയും വേണം.
  ”അങ്കം പിടിച്ചാലേ ചേകോരാവൂ
  പുലസ്യമണിഞ്ഞാലെ നായരാവൂ
  പൂണൂലിട്ടാലെ നമ്പൂര്യാവൂ
  മംഗല്യമണിഞ്ഞാലെ നാരിയാവൂ”
  വിവരണം : പുത്തൂരം പാട്ടിലെ ഈ വരികൾ ആ കാലഘട്ടത്തിലെ സമൂഹവും വ്യക്തിയും എങ്ങനെ ജീവിതരംഗങ്ങളെ നോക്കിക്കണ്ടു എന്ന് വ്യക്തമാക്കുന്നു.അന്ന് സമൂഹത്തിൽ പ്രബലരായി ഗണിക്കപ്പെട്ടത് മൂന്ന് സമുദായങ്ങളായിരുന്നു തീയ്യർ,നായർ,നമ്പൂതിരി. അങ്കം വെട്ടുവാൻ വേണ്ടി തീയ്യർ ‘ചേകവൻ’ എന്ന ബിരുദപ്പേർ നേടുന്നത് അങ്കക്കളത്തിൽ ഏറ്റുമുട്ടിയായിരുന്നു. അതുപോലെ നാടുവാഴി അംഗീകരിച്ചു നൽകുന്ന (പൂക്കച്ച ചിത്രപ്പണികളുള്ള വർണ്ണക്കച്ച – വൈരജാതൻ, ക്ഷേത്രപാലകൻ, വേട്ടയ്ക്കൊരുമകൻ തെയ്യങ്ങൾക്ക് പൂക്കച്ച കാണാം) അരയിൽ കെട്ടുന്ന ചടങ്ങോടെ മാത്രമേ ‘പടുനായർ’ പടനായർ ആവുകയുള്ളൂ. നമ്പൂതിരി എന്ന പേർ നേടണമെങ്കിൽ പൂണൂൽ അണിഞ്ഞിരിക്കണം. അതാവട്ടെ നിർദ്ധിഷ്‌ട്ട ചടങ്ങിന് ശേഷമാണല്ലോ. നാരീപദവി നേടാൻ മംഗല്ല്യത്താലി അണിയേണ്ടിയിരുന്നു സ്ത്രീകൾക്ക്.
  തിരുവിതാംകൂറിൽ ഒരു അങ്കം പോലും ഉണ്ടായിട്ടില്ല. അതിനാൽ തിരുവിതാംകൂറിലെ ഈഴവർക്ക്‌ ചേകവർ എന്ന സ്ഥാനമോ ഒന്നും തന്നെ ഇല്ല. മലബാറിലെ തീയ്യരുടെ പാരമ്പര്യത്തെ വ്യാജമായി ഈഴവരുടെതെന്ന് പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്‌.

4.🔥മലബാറിലെ തീയ്യർ തന്നെയല്ലേ തിരുവിതാംകൂറിലെ ഈഴവർ ?
ഒരിക്കലുമല്ല. എട്ടില്ലക്കാരായ തീയ്യർ മുൻപ്കാലങ്ങളിൽ എവിടെപ്പോയാലും അവരുടെ ദേവതയെയും കൊണ്ടുപോവുകയും കുടിയിരുത്തുകയും ചെയ്യാറുണ്ട്‌. മാത്രവുമല്ല തീയ്യർ ഉള്ള സ്ഥലങ്ങളിൽ അവരുടെ ജന്മസംസ്കാരമായ അനുഷ്ഠാനങ്ങളും ഉണ്ടാവുകയും ചെയ്യും. ( തെയ്യം/തിറ/etc..)
തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഭാഗം ആയിട്ടുപോലും ഈഴവർക്ക്‌ തെയ്യമോ തിറയോ ഇല്ല. ഇതു തന്നെ തിരുവിതാംകൂറിലെ ഈഴവ വിഭാഗത്തിന് തീയ്യരുമായി ബന്ധമില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തം ആണ് .
മുൻപ്‌ ഏകീകൃതമായ ഒരു സംസ്കാരം ഇല്ലാതിരുന്നത്‌ കൊണ്ടാണ് ശ്രീ നാരായണഗുരുവിന്റെ വരവിനു ശേഷം, പല വിഭാഗങ്ങളായി നിന്നിരുന്നവർ ഈഴവർ എന്ന identity യിൽ SNDP കരയോഗങ്ങൾ കേന്ദ്രീകരിച്ച ഒരു കൂട്ടായ്മ ആയി മാറിയത്‌. തറവാട്ടുദേവതകളെ കേന്ദ്രീകരിച്ച ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥയിലേക്ക്‌ ഈഴവ വിഭാഗം മാറുകയില്ലായിരുന്നു.

5.🔥പഥീനാഥ ചേകവർ , ആറാട്ടുപുഴ വേലായുധ ചേകവർ ..etc ഇവരെല്ലാം ഈഴവ വിഭാഗത്തിലെ ചേകവർ അല്ലേ ?
ഉ : അല്ല, ഇവരെല്ലാം മലബാറിൽ നിന്ന് രാജാക്കന്മാരുടെ അഭ്യർത്ഥന പ്രകാരം തിരുവിതാംകൂറിലേക്ക്‌ പോയ തീയ്യരാണ്. ഇതിൽ ആറാട്ടുപുഴ വേലായുധ ചേകവർ ചേകവർ അല്ല പണിക്കർ ആണ്.

6.🔥മധ്യകേരളത്തിൽ ഈഴവരെ ചോവൻ എന്ന് വിളിക്കുന്നുണ്ട്‌. ചോവൻ എന്നത്‌ ചേകവൻ ലോപിച്ച്‌ ആയതെന്നാണ് വാദം.ഇത്‌ ശരിയാണോ ?
ഉ : അല്ല , ചേകവൻ എന്നത്‌ സ്ഥാനപ്പേരാണെന്ന് പറഞ്ഞുവല്ലോ. വാഴുന്നവരിൽ നിന്നും ആചാരമുദ്രകൾ വാങ്ങി ആചാരപ്പെടുന്ന ഒരു സ്ഥാനം ആണ് ചേകവർ. അത്യപൂർവ്വമായേ ചേകവർ എന്ന സ്ഥാനം ലഭിക്കുകയുള്ളൂ. കൂടാതെ ചേകവർ സ്ഥാനം,താണ്ടായ്മ കീഴ് വാഴ്ച്ചയും തറയും താനവും ഉള്ളവർ പാരമ്പര്യമായി വലിയ സമ്പത്തിനുടമകളും ആയിരിക്കും. ഒരു നാടുവാഴിക്ക്‌ തുല്യമായ സാമൂഹ്യസ്ഥാനവും സമ്പത്തും അവർക്കുണ്ടാകും. തീയ്യചേകോൻ എന്ന് കേട്ടിട്ടില്ലേ..? ഈഴവചേകോൻ എന്നില്ല.
🔷ചേകോന്മാരും കുറുപ്പൻന്മാരും.
➗➖➖➖➖➖➖➖➖➖➖➖➖➖➗
🔴 ചേകവർ തീയ്യരാണ് , ഏകദേശം ചേര സാമ്രാജ്യത്തോളം പഴക്കമുള്ള സ്ഥാനം. കുറുപ്പൻന്മാർ പിന്നീടുള്ള കാലത്ത് പതിച്ചു നൽകുന്ന പദവിയാണ്. കുറുപ്പ് എന്ന സ്ഥാന പേര് നായന്മാരും തീയ്യരും ഒരുപോലെ നേടിയിട്ടുണ്ട് .അതുപോലെ പടകുറുപ്പ് , commander in chief എന്ന അർത്ഥത്തിൽ സ്ഥാനപ്പേരായും നല്കിയും വരുന്നു.
⚫തൃശൂർ ഇന്നും കളരികൾ ഉള്ള വല്ലഭട്ട തീയ്യ തറവാട്ടുക്കാർ വെട്ടത്ത് രാജാവിന്റെ പടത്തലവന്മാർ ആയിരുന്നു. പടകുറുപ്പ് , മേനോൻ , പണിക്കർ എന്നീ സ്ഥാനങ്ങൾ കൈയ്യാളിയിരുന്നു വല്ലഭട്ട തീയ്യർ.
🔴 ഒരു കാലത്ത് ശക്തൻ തമ്പുരാന്റെ പടത്തലവൻ കൊട്ടേക്കാട്ട് എന്ന പ്രശ്സ്ത തറവാട്ടിലെ തീയ്യൻ ആയിരുന്നു.
⚫കോഴിക്കോടിനെ പോർച്ചുഗീസ് പട ആക്രമിച്ച കാലത്ത് കോഴിക്കോടിന്റെ പടത്തലവൻ ഒരു ചേകവർ ആയിരുന്നു.
🔴 കോഴിക്കോടിന്റെ ഐശ്യര്യത്തിന് കാരണക്കാരനായ ചെമ്മാട്ടെ അവായ്യ് ചേകവരെ പറ്റി കേരളോൽപ്പത്തിയിൽ വിശദമായ് പറയുന്നുണ്ട്.
⚫ചെറുവൈ കുറുപ്പ് (കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ഏറെ പ്രതാപവും ശക്തിയുമുള്ള തീയ്യ തറവാട്‌ തീയ്യരുടെ ബ്ലാത്തൂർ കഴകം , പെരിയങ്കോട്ട് ഭഗവതി ക്ഷേത്രങ്ങളുമായി ബന്ധമുള്ള ചെറുവൈ തറവാടിന് കോലത്തിരിയിൽ നിന്നും കിട്ടിയ പദവി.
🔴 തീയ്യരുടെ കുലദൈവമായ വയനാട്ടുകുലവന്റെ പീഠവഴക്കത്തിൽ ദൈവം വാളോർ പെരുങ്കളരി ഗുരുക്കളായ കഥ പറയുന്നുണ്ട്.
⚫അതുപോലെ കളരി വീരനായ കതിവനൂർ വീരൻ , കുടിവീരൻ, മുത്തപ്പൻ എന്നിവരെക്കുറിച്ചുള്ള വടക്കൻപ്പാട്ടിലെ വർണ്ണനകൾ മാത്രം മതി ചേകവർ എന്നാൽ കളരിയും കളരി എന്നാൽ ചേകവരും എന്ന് പറയാൻ.
{വടക്കേ മലബാറിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവുമ്പോൾ ചില രാഷ്ട്രീയ നിരീക്ഷകർ സ്ഥിരം പറയുന്ന കാരണമാണ് വാൾ മുനയിൽ ധർമ്മം സംരക്ഷിക്കുന്ന തീയ്യരുടെ പണ്ടത്തെ ചേകവ പാരമ്പര്യം.}
🔷തീയ്യരുടെ ചേകവൻ പ്രയോഗങ്ങൾ ഉത്തരകേരളത്തിന്റെ പാരമ്പര്യ
ആചാരമായ തെയ്യത്തിന്റെ തോറ്റംപാട്ടുകളിൽ👇🏼👇🏼👇🏼👇🏼👇🏼
🔴 കറ്റച്ചെഞ്ചിടയോനേ, കൈലാസശിവനേ മൂർത്തി
കാനൽക്കുറുമാട്ടിക്കൊരുമകൻ കുലമാൻ ചേകോൻ
പെറ്റിട്ടവർ പേരിട്ടതിശയമായ് ഇരുഷി പുത്രൻ
പേരും വയനാട്ടുകുലവനിത തൊഴുന്നേൻ.
(വയനാട്ടുകുലവൻ തോറ്റം)
⚫”തീയ്യച്ചേകോനല്ല ഓനൊരു ദൈവച്ചേകോനാന്ന്
കൊടുക്കാം കൊടുക്കാം കിണ്ടിയിൽ വെള്ളവും പന്ത്രണ്ടപ്പവും”
(കതിവനൂർ വീരൻ തോറ്റം)
🔴”വരിക വരിക വേണം ദൈവചേകോൻ ദൈവം കാര്യത്തിനും വീര്യത്തിനും..എന്ന് തുടങ്ങുന്ന..
(തീയ്യരുടെ തറവാട്ടിലെ പൂർവ്വികരായ കാരണവൻമാരെ കോലമായി കെട്ടിയാടിക്കുമ്പോൾ ഉള്ള വരവിളി.)
⚫”ആഴിമാതാവായ പൂമാല താനും
ആരിയപ്പൂമാരുതനും ചേകോർ താനും…
കുറുവന്തട്ടക്കകത്തുപുക്കു
കുതുകമായ സ്ഥലമുതിവോൻ ദൈവം
കുലദൈവം കുളങ്ങാട്ടു മലപുകുന്തു.
അൻപുറ്റ തലക്കാട്ടെ കൂറൻ കണ്ടു
ആദരിച്ചു തലക്കാട്ട് സ്ഥലം കുടികൊൾദൈവം”
(പൂമാരുതൻ തോറ്റം)
🔴”മന്ദഞ്ചേരി പുതൃവാടിച്ചേകവരീം പോർക്കൊല്ലിം
മണ്ടിക്കളിപ്പാനായി വരുവിൻ ചേകോരേ…
കളിപ്പാൻ വരുവിനോ ചേകോരേ….”
(മുത്തപ്പൻ കളിക്കപ്പാട്ട്)
⚫: അകത്തൂട്ടി ചേകവൻ തെയ്യം – ചേരമാൻ പെരുമാളിന്റെ വീരപടനായകൻ
തീയ്യരുടെ കാവായ തണ്ടാരത്ത് കാവ് പെരളശ്ശേരി
🔴: പുതുച്ചേകവൻ തെയ്യം തീയ്യരുടെ പെരുങ്കഴകമായ അണ്ടല്ലൂർകാവിലുണ്ട്.
⚫: പുലിച്ചേകവൻ തെയ്യം : തീയ്യരുടെ ഐവർ ഭഗവതി കാവുകളിൽ കാണാം ഐവരുടെ പടനായക സങ്കൽപ്പത്തിലാണ്. ഇങ്ങനെ ഇനിയും ഒരു പാട്‌ ചേകവ തെയ്യങ്ങളെ തീയ്യരുടെ കാവുകളിൽ കാണാം..
🔴: തീയ്യരുടെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ടു തീയ്യർ മരുമക്കത്തായം പിന്തുടരുന്നു.ഉത്തരകേരളത്തിൽ ഇന്നും തീയ്യരുടെ തറവാടും ആചാരസ്ഥാനങ്ങളും മരുമക്കത്തായ ക്രമത്തിലാണ് പിന്തുടരുകയും ആചാരിച്ചു പോവുകയും ചെയ്യുന്നത്.
🔷വടക്കൻ പാട്ടിലെ പരാമർശങ്ങൾ
➗➖➖➖➖➖➖➖➖➖➖➖➖➖➗

ആരോമൽ ചേകവരുടെ അങ്കപ്പുറപ്പാട്

”അപ്പോൾ പറയുന്നു അഛൻ ചേകോൻ
തുളുനാട്ടിൽ നല്ല തുളുക്കുരുക്കൾ
കളരിപരമ്പര ദൈവങ്ങളും
മുമ്പു പിമ്പുമായി പോരും കേട്ടോ.
പോയാലുമെന്നുണ്ണീ പൊന്മകനേ
യാത്രപറഞ്ഞിട്ടു പോകുന്നുണ്ട്‌.”
🔴: തീയ്യരുടെ പുത്തൂരം വീട്ടിലെ ആരോമലിന്റെ മകനായ കണ്ണപ്പനുണ്ണിയല്ല, മറിച്ച് ആരോമലിന്റെ മരുമകനും ഉണ്ണിയാർച്ചയുടെ മകനുമായ ആരോമലുണ്ണിയാണ് അമ്മാവനായ ആരോമലിന്റെ കൊലപാതകത്തിന് ചന്തുവിനോട് പകരം ചോദിച്ചു വീരനാകുന്നത്. പകരം ചോദിക്കുന്നത് ആരോമലിന്റെ മരുമകനായ ആരോമലുണ്ണിയാണ്, മകനായ കണ്ണപ്പനുണ്ണിയല്ല. :- ഇവിടെ മരുമക്കത്തായത്തിന്റെ ഉദാഹരണം നമുക്ക് കാണാൻ സാധിക്കും.
⚫: തീയ്യരുടെ പഴയ മരുമക്കത്തായ സമ്പ്രദായക്രമത്തിൽ അച്ഛന്‍ അശക്തനും തിരസ്കൃതനുമാണ്. അച്ഛന്‍ എന്ന ആധുനിക പുരുഷ സങ്കല്പം രൂഢമൂലമാകുന്നത് 1930 കളില്‍ മാത്രമാണ്. 1933ലെ മരുമക്കത്തായ നിയമത്തിലൂടെയാണ് അധികാരം അമ്മാവന്‍ എന്ന ഭരണകർത്താവില്‍ നിന്നും അച്ഛന്‍ എന്ന ഭരണമില്ലാത്ത കർത്താവിലേക്ക് മാറുന്നത്. അണുകുടുംബം എന്ന ആധുനിക കുടുംബ ഘടനയുടെ ഭാരം മുഴുവന്‍ താങ്ങേണ്ടി വരുന്നത് അച്ഛന്റെ ചുമലുകളാണ്. സ്ത്രീകൾക്ക് വീടിന്റെ സ്വകാര്യതകളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നപോലെത്തന്നെ പുരുഷന് പൊതുമണ്ഡലത്തിലേക്ക് കൂടുതലായി ഇറങ്ങേണ്ടിയും വന്നു. (കൂടുതൽ Details അടുത്ത point ൽ വിവരിക്കുന്നുണ്ട്)

Advertisement

7🔥:ഉണ്ണിയാർച്ചയും ആരോമൽചേകവരുമെല്ലാം ഈഴത്തു നാട്ടിൽ നിന്നും വന്നവരാണെന്നു പറയുന്നുണ്ടല്ലോ.അവർ ഈഴവരാണോ?
👉🏼ഈഴം , ആഴം എന്നീ‌ പദങ്ങൾ തോറ്റം പാട്ടുകളിലും വടക്കൻ പാട്ടുകളിലും പല സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്‌.
“നമ്മുടെ പണ്ടത്തെ കാരണോന്മാർ
( എ) ഇഴപത്തുനാട്ടീന്ന് വന്നോരാണ്”
എന്ന വടക്കൻ പാട്ടിലെ വരികളാണ്.
ഈഴം – എന്ന വാക്കിന് ഉയർന്ന ദേശം എന്നാണ് അർത്ഥം. ആഴം – എന്ന വാക്കിന് താഴ്‌ന്ന ദേശം എന്നും. ഈഴവരുമായോ ശ്രീലങ്കയുമായോ, ‘ഈഴം’ എന്ന വാക്കിനു ബന്ധമൊന്നുമില്ല.

👉🏼അങ്ങനെ നോക്കിയാൽ ഉയർന്ന ദേശമായ ഏഴിൻ മീതെ നാടായ കുടകാണ്. തീയ്യരുടെ സംസ്ക്കാരങ്ങളിലെ പലതും കുടകരിലും കാണാം.(ഏഴിൻ മീതെ നാടായ കുടകിൽ നിന്നും വന്നവരാണ് )
👉🏼 പുത്തൂരം പാട്ടിലെ കുറുങ്ങാട്ടിടം : മാഹി പുഴയ്ക്കുവടക്കും തലശ്ശേരിക്ക് തെക്കുമായുള്ള ഒരു ദേശമാണ് കുറുങ്ങാട്ടിടം. ഒരുകാലത്ത് അവര് ഇരുവഴിനാടിന്റെ ഭാഗമായിരുന്നു(ഇവിടെ ‘ഇരുവഴി നാട് എന്ന വാക്കും ശ്രദ്ധിക്കുക. ഇരുവഴി നാട്ടിൽ നിന്നും വന്നവർ എന്നർത്ഥത്തിലും ഇതിനെ കാണാം).
👉🏼 വടക്കൻ പാട്ടിലെ കുറുങ്ങാട്ടിടം പരാമർശം:
പുത്തൂരം പാട്ട് എടുക്കുകയാണെങ്കില്‍, നായകനായ ആരോമല്‍ ചേകവര്‍, പിതാവിനോടുള്ള കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് അരിങ്ങോടരുമായുള്ള കന്നിയങ്കത്തിന് തയ്യാറാകുന്നത്. കുറുങ്ങാട്ടിടം കൈമള്‍ മരിച്ചപ്പോള്‍ മൂത്തമ്മ, ഇളയമ്മ പെറ്റ മരുമക്കളായ ഉണ്ണിക്കോനാരും ഉണ്ണിചന്ത്രോരും മൂത്തതാരാണെന്നുള്ള സംശയം തീര്‍ക്കാനായി, കന്നിയങ്കത്തിന് ഇറങ്ങേണ്ടി വരുന്ന ആരോമല്‍, മറുപുറത്ത് ചതിയനായ അരിങ്ങോടരാണെന്നറിഞ്ഞു പിന്മാറാന്‍ ശ്രമിക്കുന്നുണ്ട്.

👉🏼 ഇരുവഴി നാട്
ചമ്പാട്(ചമ്പാട് ദേശം) പതിനെട്ടാം നൂറ്റാണ്ടിൽ ഇരുവഴിനാടിന്റെ ഭാഗമായിരുന്നു. പന്ന്യന്നൂർ, പാനൂർ, പുത്തൂർ, തൃപ്പങ്ങോട്ടൂർ, പെരിങ്ങളം, കരിയാട് എന്നീ കോട്ടയം താലൂക്കിലെ അംശങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇരുവഴിനാട്. കോലത്തിരി രാജാവിന്റെ കീഴിലുള്ള കോലത്തുനാടിൻ്റെ ഭാഗമാണ് ഇരുവഴിനാട് അന്ന്.കോട്ടയം രാജാവിന്റെ ഒരാഗ്രഹനിവൃത്തിക്കായിട്ടാണ് ഇരുവയ്നാട് അഥവാ ഇരുവർനാട് ദാനം ചെയ്തത് എന്നൊരു ഐതിഹ്യം ഉണ്ട്.
ദേശനാമത്തിൻ നിഷ്പത്തിക്കു പിന്നിൽ ചരിത്ര പരമോ ഭൂമിശാസ്ത്രപരമോ ആയ ചില വസ്തുതകൾ ഉണ്ടാവും. സവിശേഷവ്യക്തികളോ സംഭാവനകളോ ജനതയുടെ ജോലിയോ ഭൂമിയുടെ പ്രത്യേകതകളോ ഒക്കെയാണ് പേരിന് ആധാരമായുണ്ടാവുക. പലപ്പോഴും ഇത് വാമൊഴിപകർച്ചയിലൂടെ രൂപാന്തരം വന്നവയാണ്. വസ്തുതകൾക്കോ സംഭവങ്ങൾക്കോ കഥാരൂപം വരികയും ഐതിഹ്യമായി കാതോടുകാതോരം കൈമാറി വരികയുമാണ് ചെയ്യുക. ഒരുപാട് കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കപ്പെടലുകളോ സംഭവിക്കുകയും ചെയ്താണ് ദേശനാമം സ്ഥിരീകരിക്കപ്പെടുക. കാലാന്തരത്തിൽ തിരിച്ചറിയാൻ വയ്യാത്ത വിധം പേരുകൾക്ക് രൂപമാറ്റവും സംഭവിക്കാറുണ്ട് .
https://ml.m.wikipedia.org/wiki/ചമ്പാട്?wprov=sfla1

🔴: വടക്കൻപ്പാട്ടിൽ തീയ്യ വീരാംഗനകളെ കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ ഉണ്ണിയ്യാർച്ച അടക്കമുള്ള തീയ്യ സ്ത്രീകളെകുറിച്ച് എന്ന് വിശേഷിപ്പിക്കുന്നതിങ്ങനെയാണ് :
“ചെറുപുരം തുളുക്കോട്ട കുഞ്ഞികന്നി
ആറ്റും മണമ്മേലെ ഉണ്ണിയാർച്ച
കുന്നുമ്മൽ വെമ്മേരി കുഞ്ഞി മാതു അടിവരത്തുണ്ണൂലി തീയ്യ പെണ്ണ് ”
ഇത് നാല് വരി മാത്രം.ഈ പാട്ടിൽ പറഞ്ഞിട്ടുള്ള വീരാംഗനമാർ പലരും അധികം അറിയപ്പെടാത്തവരാണ്.ഇവരിൽ പലരും ഉണ്ണിയാർച്ചയേക്കാൾ കിടപിടിക്കുന്നവരാണ് താനും.
👉🏼 പുത്തൂരം വീടുമായി ബന്ധമുള്ളവരും, അതേപാരമ്പര്യത്തിൽ പെടുന്നവരും ഇന്നും പല ഭാഗങ്ങളിലായിട്ട് നിലകൊള്ളുന്നു. തെളിവുകളോ രേഖകളോ നിരത്താൻ ഇല്ലെങ്കിലും വാമൊഴിയായ് തലമുറകൾ കൈമാറി കിട്ടിയ,പൂർവികർ പറഞ്ഞു തന്നിട്ടുള്ള പാരമ്പര്യ ചരിത്രങ്ങൾ കൊണ്ടുനടക്കുന്ന തീയ്യ തറവാടുകൾ ഇന്നും ഉണ്ട്.
♻ അത്തരത്തിൽ ഒരു തീയ്യ തറവാടാണ് മലപ്പുറത്തുള്ള കാട്ടുമുണ്ടക്കൽ.തങ്ങളുടെ പൂർവ്വികർ കടത്തനാട് (വടകര)നിന്ന് വന്ന പുത്തൂരം വീട്ടുക്കാരുടെ വംശപരമ്പരയിൽ ഉള്ളവരാണെന്ന് ഇവരുടെ വാമൊഴി ചരിത്രം.രാജാവിന്റെ നിർദേശ പ്രകാരം പട നയിയ്ക്കാൻ വേണ്ടി വന്ന്, അതിന് ശേഷം രാജാവിന്റെ അഭ്യർത്ഥന പ്രകാരം ഇവിടെ താമസമാക്കിയവർ ആണ് ഇവരുടെ തറവാട്ട് പൂർവികർ.”പാറി പറന്ന് പടവെട്ടുന്ന കൂട്ടരാ മ്മള്” എന്ന് പണ്ടുള്ളവർ പറഞ്ഞു തന്നിരുന്നതായി ഇപ്പോളുള്ള തറവാട്ട് കാർന്നോർ ഓർക്കുന്നു.പുരാതനമായുള്ള കാവും മണ്ഡപങ്ങളും ആചാരാനുഷ്ട്ടാനങ്ങളും ഇന്നും ഇവർ തുടർന്ന് പോരുന്നു.
♻ അതുപ്പോലെ ആറ്റുമണമ്മേലിന്റെ ഒരുകണ്ണിയിൽപ്പെട്ട തറവാടാണ് ഗോഡ്ഫാദർ സിനിമയിൽ അഞ്ഞൂറാന്റെ വീടായി കാണിക്കുന്ന കോഴിക്കോടുള്ള മന്നാടത്ത് തറവാട്.കോഴിക്കോടുള്ള പ്രമുഖ തീയ്യ തറവാടാണിത്.ഇവരുടെ തറവാട്ട് കൈവഴികളായിട്ട് തൃശ്ശൂരിലും മന്നാടത്ത് കുടുംബങ്ങൾ ഉണ്ട്.
ഇതിൽ നിന്നും ഉണ്ണിയാർച്ചയുടെ തീയ്യ പാരമ്പര്യം നമുക്ക് അടിവരയിട്ട് ഉറപ്പിക്കാവുന്നതാണ്.

Advertisement

⚔🔥കളരി പാരമ്പര്യമുള്ള ചില തീയ്യ തറവാടുകൾ…
ചങ്ങരംകുമരത്ത്,പണിക്കശ്ശേരി, തച്ചമ്പുള്ളി, കറുത്തേടത്ത്, വട്ടം പറമ്പിൽ, പൊക്കാഞ്ചേരി, അടിപ്പറമ്പിൽ, വാലിപ്പറമ്പിൽ ചോലയിൽ, വാഴപ്പുള്ളി,തണ്ടാശ്ശേരി, കാക്കനാട്ട്, വാഴൂർ, പൂവത്തും കടവിൽ(മിതവാദി കൃഷ്ണൻ വക്കീലിന്റെ അമ്മ തറവാട്), കരാട്ട് പറമ്പിൽ, കുന്നത്തുള്ളി പണിക്കൻമാർ, ചെറുവായി പടിഞ്ഞാറെക്കര പണിക്കൻമാർ, പുത്തൻ പുരയ്‌ക്കൽ, വയ്യാട്ട്, അഴിപ്പുറത്ത് മീനേടത്ത്,കടവത്ത്,
കാഞ്ഞിരത്തിങ്ങൽ,കാലാങ്കോട്ട് (കൊടുങ്ങല്ലൂരിൽ അവകാശ തറകൾ ഉള്ള കുടുംബങ്ങൾ),
തൂവശ്ശേരി(സാമൂതിരിയ്ക്ക് വേണ്ടി പട പൊരുതിയവർ), കോട്ടയിൽ
ഒതയോത്ത്,തിരുവോത്ത്,കല്ലി, കുന്നുമ്മൽ, കാരായി, വയലാംബ്രോൻ, വയലേരി, കാറാട്ട്, കടമെരി, പുതുശ്ശേരി, പാറായിക്കണ്ടി, കടവത്ത് കണ്ടി
❇കളരി പാരമ്പര്യമുള്ള തീയ്യ തറവാടുകളുടെ വിവരങ്ങൾ ഒരുപാടുള്ളതിനാൽ വിശദമായി പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്❇
⚔🔥തീയ്യരുടെ ഏതാനും ചില കളരികൾ..

 1. പുത്തൂരം കളരി
 2. പയ്യമ്പള്ളി കളരി
 3. തൊടുവോർ കളരി
 4. പുതുശ്ശേരി കളരി
 5. പയ്യനാടൻ കളരി
 6. കടത്തനാടൻ കളരി – വടകര, കടത്തനാട്.
 7. മയ്യഴി കളരി – മയ്യഴി (മാഹി)
 8. മേലൂർ കളരി – മേലൂർ, തലശ്ശേരി
 9. നാദാപുരം കളരി – നാദാപുരം
 10. പാനൂർ മഠം കളരി – പാനൂർ, തലശ്ശേരി
 11. പയ്യമ്പള്ളി കളരി – താണ, കണ്ണൂർ
 12. പൊന്നിയം കളരി – പൊന്നിയം, തലശ്ശേരി
 13. പുതുശ്ശേരി കളരി – ധർമ്മടം, തലശ്ശേരി
 14. തോടുവൊർ കളരി – നാലുവയൽ, കണ്ണൂർ
  പൂർണ്ണമല്ല …etc
  തുളുനാടൻ കളരി – തുളുനാട് (പയ്യന്നൂർ,കാസറഗോഡ്,ദക്ഷിണ കന്നഡ)
  1 .നീലേശ്വരം തെക്കേക്കളരി,
  2 . വടക്കേകളരി ,
  3 .രാവണീശ്വരത്തെ,കരിപ്പിരാൻ കളരി,
  4 .കൊളവയൽ കളരി,
  5 .പൊയ്യക്കര കളരി (തെക്ക് വീട്),
  6 .കിഴക്കുംകര കളരി,
 15. അടോട്ട് കളരി,
  8 . വയലിൽ കളരി
  9 .മടിയൻ കളരി
  10 .പാടിയിൽ കളരി
  11.അങ്കക്കളരി
 16. കളരിക്കാൽ
 17. കുമ്പ്യാക്കളരി
  14.കാഞ്ഞിരോട്ട് കളരി
  15 .കുമ്പടായി കളരി
  16 . ഏരിയാൽ കളരി
 18. പട്ടള്ത്ത് കളരി
  18 .മോരാൽ കളരി
  19 .പുത്യാ കളരി
  20.മൂലപ്പള്ളി കളരി
  21.ആദൂർ കളരി
  22 .അഡൂർ കളരി
  24 . അടുക്കം കളരി
  25 .പട്ടത്തൂർ കളരി
  26 . ഉപ്പളം കളരി
  27 .മഞ്ചേശ്വരം കളരി
  28 .ഉള്ളാളം കളരി

കൂടാതെ നൂറോളം വരുന്ന തുളുസംബ്രദായത്തിൽ വരുന്ന ഖരടികളും. തുളുരാജാക്കൻമാരുടെ കീഴിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഓരോ കൂട്ടങ്ങളയായി സൈനിക സേവനം തുടങ്ങി. അത്തരം കൂട്ടങ്ങൾ ‘നൂർ വില്ലൂകാർ, നാൽപ്പത് വില്ലൂകാർ, ഇരുപത്തഞ്ച് വില്ലൂകാർ, എന്നറിയപ്പെടാനും അവരവർ താമസിക്കുന്ന പ്രദേശത്തിന്റെ പേര് ചേർത്ത് ‘കുമ്പ്യാ നൂർ വില്ലും കാരണവരും കാരണവരും, , കുമ്പടായി മുന്നൂറ് വില്ലും കാരണവരും, കാഞ്ഞിരോട്ട് നാൽപ്പത് വില്ലും കാരണവരും,ഏരിയാൽ എൺപത് വില്ലും കാരണവരും, മോരാൽ നാൽപ്പത് വില്ലും കാരണവരും, പട്ടളത്ത് നൂറു വില്ലും കാരണവരും, പുത്യാ നാൽപ്പത് വില്ലും കാരണവരും, അമൃതകലശാകാരനും, പാടി നാലില്ലത്തെ കരുവന, ആദൂർ ,അഡൂർ രണ്ട് ഇല്ലത്തെ കരുവന ,മൂലപ്പള്ളിക്ക് കിഴക്ക് നാലില്ലത്തെ കരുവാന, ഇങ്ങനെ മൂവായിരം വട്ടം നാട്ടിനകത്ത് അഞ്ചും നാലും ഒന്പതും പത്തും നാലും പതിനാലിന്റെ മനുഷങ്ങളും കാരണവരും തൊള്ളായിരം ആയിരം വില്ലും അയ്യിയ്യായിരം വട്ടം നാട്ടിനാകത്ത് അടുക്കം എൺപത് വില്ലും കാരണവരും ,പട്ടത്തൂർ നാൽപ്പത് വില്ലും കാരണവരും,ഉപ്പളം ഇരുപത്തഞ്ച് വില്ലും കാരണവരും, മഞ്ചേശ്വരത്ത് നൂറു വില്ലും കാരണവരും, ഉള്ളാളം,മംഗലാപുരം , ജപ്പ് ഉടുപ്പ്, കുദ്രോളി കൂട്ടകഴകം ആറ് കോടി നൂറ് വില്ലും എന്നിങ്ങനെ വിളിക്കാനും, തെയ്യങ്ങൾ മൊഴിപ്പറയാനും തുടങ്ങി. തുളുനാടും തുളരാജാക്കൻമാരും ഇന്നില്ലെങ്കിലും പ്രാദേശിക അടിസ്ഥാനത്തിലുള്ള വില്ലുകളുടെ കൂട്ടം ഇന്നും തുടർന്നു പോകുന്നു. വടക്കോട്ട്‌ പോയ തീയ്യർ മംഗലാപുരം വരെ വിന്യസിച്ച്‌ സ്ഥാപിച്ച്‌ ഭരണസംവിധാനമാണ് കുദ്രോളി കൂട്ടക്കളവും 18 താനങ്ങളും. വില്ലുകൾ (തീയ്യരുടെ തറകൾ) എന്നറിയപ്പെടുന്ന ഈ 18 ഭഗവതീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് തുളുനാട്ടിൽ തീയ്യരുടെ ഭരണം. ഇതിൽ 5000 വട്ടത്തിൽ (മംഗലാപുരം) 8 ക്ഷേത്രങ്ങളും 3000 വട്ടത്തിൽ 10 ക്ഷേത്രങ്ങളും നിലകൊള്ളുന്നു. തീയ്യരുടെ അധികാരസ്തംഭമായി 18 നും മീതെ സർവ്വാധിപത്യമുള്ള കുദ്രോളി കൂട്ടക്കളത്തിൽ വീരസ്തംഭം സ്ഥിതി ചെയ്യുന്നു.

❇കളരികളെ സംബന്ധിച്ച് കൂടുതൽ details മറ്റൊരു ലേഖനത്തിൽ വിവരിക്കുന്നതാണ്..❇

 497 total views,  4 views today

Advertisement
Continue Reading
Advertisement
Advertisement
SEX2 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment3 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment3 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX4 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films4 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment5 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment5 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment6 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment7 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment8 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health9 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment7 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment13 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »