എന്താണ് ക്ലിക്ക്‌ബെയ്റ്റ് പരസ്യങ്ങള്‍ ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില പരസ്യങ്ങള്‍ നമ്മുടെ ഫീഡില്‍ കാണുന്നുണ്ടാകും. ഉപഭോക്താവിന് ബുദ്ധിമുട്ടാവുന്നതോ, ശല്യമാവുന്നതോ ആയ ഇത്തരം പരസ്യങ്ങള്‍ക്ക് മറ്റുള്ളവയിൽ നിന്നുള്ള പ്രത്യേകത എന്തെന്നാൽ ഇവയെ ബ്ലോക്ക് ചെയ്യാനോ , റിപ്പോര്‍ട്ട് ചെയ്യാനോ സാധിക്കില്ല എന്നുള്ളതാണ്.സാധാരണ പരസ്യങ്ങൾ “പരസ്യം (ad)” എന്ന ലേബൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് വലിയ രീതിയില്‍ ശല്യമായി മാറുന്ന ഇത്തരം പരസ്യങ്ങളെ ക്ലിക്ക്‌ബെയ്റ്റ് പരസ്യങ്ങൾ (clickbait ad ) എന്നറിയപ്പെടുന്നു.

ലേബല്‍ ചെയ്യാത്ത ഇത്തരം പരസ്യങ്ങള്‍ നിരന്തരം ഉപഭോക്താക്കളുടെ ഫീഡില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.അതായത് ഈ പരസ്യങ്ങള്‍ ആരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് നമുക്കറിയാൻ കഴിയില്ല. അവ പരസ്യങ്ങള്‍ ആണോ എന്ന് പോലും ഉപഭോക്താവിനെ അറിയിക്കില്ല എന്ന് സാരം. ഈ പരസ്യങ്ങള്‍ ലൈക്ക് ചെയ്യാനോ , ഫോർവേഡ് ചെയ്യാനോ സാധിക്കില്ല. സ്പാം പരസ്യങ്ങള്‍ക്ക് സമാനമായ ക്വാളിറ്റിയില്ലാത്ത ഉള്ളടക്കമാണ് ഇത്തരം പരസ്യങ്ങള്‍ കാണിക്കുന്നത്.

ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി അമിതമായ പ്രസ്താവനകൾ അല്ലെങ്കിൽ വാഗ്ദാനങ്ങൾ ഉപയോഗിക്കുന്ന പരസ്യങ്ങളാണ് ഇവയിൽ അധികവും. ഇവ സാധാരണയായി ഞെട്ടിക്കുന്ന, വൈകാരികമായി ആകർഷകമായ അല്ലെങ്കിൽ അത്ഭുതകരമായ പ്രസ്താവനകൾ ഉൾക്കൊള്ളുന്നു .അതായത് ചെറിയ കാര്യമാണെങ്കിലും അമിത വ്യാഖ്യാനമായിരിക്കും.
ഉപയോക്താക്കളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്കോ അല്ലെങ്കിൽ അവരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനോ ആയിരിക്കും ഉപയോഗിക്കുന്നത്.ക്ലിക്ക്‌ബെയ്റ്റ് പരസ്യങ്ങൾ സമയവും , പണവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വസ്തുനിഷ്ഠമായ വസ്‌തുതകൾ അവതരിപ്പിക്കുന്നതിനുപകരം ക്ലിക്ക്ബെയിറ്റ് തലക്കെട്ടുകൾ പലപ്പോഴും നമ്മുടെ വികാരങ്ങളെയും , ജിജ്ഞാസയെയും ആകർഷിക്കുന്നു. അതിൽ ക്ലിക്കു ചെയ്‌തുകഴിഞ്ഞാൽ ലിങ്ക് ഹോസ്റ്റുചെയ്യുന്ന വെബ്‌സൈറ്റ് പരസ്യദാതാക്കളിൽ നിന്ന് അവർക്ക് വരുമാനം ലഭിക്കുന്നു.പക്ഷേ യഥാർത്ഥ ഉള്ളടക്കം പലപ്പോഴും സംശയാസ്പദമായ ഗുണനിലവാരവും , കൃത്യതയുമാണ്.

കഴിയുന്നത്ര ക്ലിക്കുകൾ ആകർഷിക്കാൻ വെബ്‌സൈറ്റുകൾ ക്ലിക്ക്ബെയ്റ്റ് ഉപയോഗിക്കുന്നു . അങ്ങനെ അവരുടെ പരസ്യ വരുമാനം വർദ്ധിക്കുന്നു . ഉപയോക്തൃ ക്ലിക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ചില ക്ലിക്ക്ബെയ്റ്റ് ലേഖനങ്ങൾ ഒന്നിലധികം പേജുകളിലായി പരന്നുകിടക്കുന്ന ധാരാളം ചിത്രങ്ങളോ ,വീഡിയോ ക്ലിപ്പുകളോ ഉപയോഗിക്കും. ക്ലിക്ക്ബെയ്റ്റിലെ ഓരോ പേജിലും ഒന്നിലധികം പരസ്യങ്ങൾ അടങ്ങിയിരിക്കും.പല ചെറുകിട ബിസിനസ്സ് ഉടമകളും , മാർക്കറ്റിംഗ് ഏജൻസികളും ക്ലിക്ക്ബെയ്റ്റ് തന്ത്രം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു . കാരണം ഇത് വെബിൽ ട്രാഫിക് സൃഷ്ടിക്കുന്നതിനുള്ള അതിവേഗ മാർഗമാണ് .

ക്ലിക്ക്ബെയ്റ്റിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ നടപടികൾ എടുക്കാറുണ്ട്.വിവിധ സൈറ്റുകളെ റാങ്കുചെയ്യുമ്പോൾ സെർച്ച് എഞ്ചിനുകൾ കണക്കിലെടുക്കുന്ന ഘടകമാണ് വെബ് പേജിന്റെ ബൗൺസ് റേറ്റ്.ഉപയോക്താക്കൾ ഒരു പേജിൽ ക്ലിക്കു ചെയ്യുകയും ഉള്ളടക്കം ഉപയോഗ ശൂന്യമാണെന്ന് തിരിച്ചറിയുകയും മറ്റൊരു പേജിൽ ക്ലിക്കുചെയ്യാതെ ഉടൻ തന്നെ സൈറ്റിൽ നിന്ന് “ബൗൺസ്” ചെയ്യുകയും ചെയ്യുന്നുവെങ്കിൽ ഉപയോക്തൃ കാഴ്ചപ്പാടിൽ നിന്ന് അത് വിലകുറഞ്ഞ സൈറ്റായി ഗൂഗിൾ തരംതിരിക്കുന്നു.

ഉപയോഗശൂന്യമായ ഉള്ളടക്കം എത്രത്തോളം ഉപയോക്താക്കൾ ബൗൺ‌സ് ചെയ്യുന്നുവോ അത്രയധികം ആ വെബ്‌സൈറ്റിനെ ബാധിക്കും. ഇന്റർനെറ്റിന്റെ ആവിർഭാവത്തിനു മുൻപു തന്നെ മഞ്ഞപ്പത്രങ്ങൾ എന്ന പേരിൽ പ്രശസ്തമായ പത്രങ്ങൾ വായനക്കാരെ ആകർഷിക്കുന്നതിനു ഉപയോഗിക്കുന്ന അതേ തത്രങ്ങളുടെ ഒരു ഓ‌ൺലൈൻ രൂപമാ‌ണ്‌ ക്ലിക് ബൈറ്റ്. മിക്കപ്പോഴും തലക്കെട്ടുകളും , അതിനോട് ചേർന്ന ചിത്രങ്ങളും ഉള്ളടക്കത്തോട് അത്രയധികം ബന്ധമുള്ളവയല്ലാത്തതിനാലും വായനക്കാരിൽ മുഷിച്ചിൽ ഉളവാക്കുന്ന ഒന്നായതിനാലും ക്ലിക് ബെയ്റ്റ് വലിയ തൊതിലുള്ള വിമർശനങ്ങൾക്ക് പാത്രമാവുകയും അതിലെ അധാർമ്മികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. താല്കാലികമായ ഒരു ലാഭം ഉണ്ടാക്കുമെങ്കിലും വെബ് ഉള്ളടക്കങ്ങളുടെയും ക്ലിക് ബെയ്റ്റ് പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകളുടെയും വിശ്വാസ്യത ഇതുമൂലം തകരുന്നു.

You May Also Like

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭൂമി സംബന്ധമായ അറിവുകൾ

ഭൂമി സംബന്ധമായ അറിവുകൾ 📌 കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ് ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

ടെനെറെയിലെ ഏകാന്ത വൃക്ഷത്തിന്റെ കഥ

ടെനെറെയിലെ ഏകാന്ത വൃക്ഷം Sreekala Prasad ഇംഗ്ലീഷിൽ Ténéré എന്നറിയപ്പെടുന്ന L’Arbre du Ténéré, എന്ന…

ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വീണ ഉല്‍ക്ക; ഗർത്തത്തിന്റെ ചിത്രം പകർത്തി നാസ

ഇക്കാര്യം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ?

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി വ്യക്തികൾക്ക്…