എന്താണ് മേഘ സ്‌ഫോടനം ?

സാബുജോസ്
(സോഷ്യൽ മീഡിയയിൽ എഴുതിയത് )

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘസ്‌ഫോടനമെന്നറിയപ്പെടുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 100 മി.മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അതിനെ മേഘസ്‌ഫോടനമായി കണക്കാക്കാന്‍ കഴിയും. ശക്തമായ കാറ്റും ഇടിമിന്നലും പേമാരിയ്ക്ക് അകമ്പടിയായിട്ടുണ്ടാവും. ഹിമകണങ്ങള്‍ വഹിച്ചുകൊണ്ടുവരുന്ന വാതങ്ങള്‍ വളരെപ്പെട്ടെന്ന് ഖനീഭവിക്കുന്നതാണ് (Condensation) ശക്തമായ മഴയ്ക്കു കാരണമാകുന്നത്. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. മേഘങ്ങള്‍ ജലം സംഭരിച്ചു വച്ചിരിക്കുന്ന ഖരാവസ്ഥയിലുള്ള ദ്രവ്യരൂപമാണെന്നായിരുന്നു പണ്ടുണ്ടായിരുന്ന ധാരണ. അതുകൊണ്ടാണ് മേഘങ്ങളുടെ പൊട്ടിത്തെറിയെന്നര്ത്ഥണത്തില്‍ മേഘസ്‌ഫോടനമെന്ന് പറയാന്‍ കാരണമായത്.

ഒരു ചതുരശ്ര ഏക്കറിനുള്ളില്‍ മണിക്കൂറിനുള്ളില്‍ 72000 ടണ്‍ വരെ ജലം കോരിച്ചൊരിയാന്‍ മേഘസ്‌ഫോടനത്തിനു കഴിയും. എന്നാല്‍ ഇതൊരു സാധരണ സംഭവമല്ല. യഥാര്ത്ഥ ത്തില്‍ മേഘസ്‌ഫോടനങ്ങള്‍ അപൂര്വസങ്ങളില്‍ അത്യപൂര്വം എന്നു പറയാന്‍ കഴിയുന്ന പ്രതിഭാസങ്ങളാണ്. മലയോര മേഖലകളിലുണ്ടാകുന്ന ശക്തമായ മഴ പലപ്പോഴും മേഘസ്‌ഫോടനമായി തെറ്റിദ്ധരിക്കപ്പെടുകയാണ് പതിവ്. ചരിഞ്ഞ പ്രദേശങ്ങളില്ക്കൂ ടിയുള്ള ശക്തമായ മലവെള്ളപ്പാച്ചില്‍ ഇത്തരം തെറ്റിദ്ധാരണകള്ക്ക്ട ആക്കം കൂട്ടാറുമുണ്ട്. മഴമേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനു കീഴെയുള്ള വരണ്ട ഭൂപ്രദേശത്തുനിന്നുമുള്ള ചൂടുപിടിച്ച വായുവിന്റെ സംവഹനം തീവ്രമാകുമ്പോഴാണ് ശക്തമായ മഴ പെയ്യുന്നത്. വാതക പ്രവാഹത്തിന്റെ ദൈര്ഘ്യ ത്തിനനുസരിച്ച് മഴ പെയ്യുന്നതിന്റെ അളവും ദൈര്ഘ്യവും വര്ധി്ക്കും.

സാധാരണയായി ഏതാനും മിനിട്ടുകള്‍ മാത്രമേ മേഘസ്‌ഫോടനം വഴിയുള്ള മഴ നീണ്ടുനില്ക്കുമകയുള്ളൂ. മഴയോടൊപ്പം ആലിപ്പഴ (Hail) വര്ഷവും ഉണ്ടാകും. ഭൗമോപരിതലത്തില്‍ നിന്നും 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ കാണപ്പെടുന്ന ക്യൂമുലോ നിംബസ് (Cumulo Nimbus) മേഘങ്ങളാണ് മേഘസ്‌ഫോടനത്തിന് കാരണമാകുന്നത്. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്ക്കണടലില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കോട്ടു വീശുന്ന മണ്സൂ്ണ്‍ വാതങ്ങള്‍ ഉത്തരേന്ത്യന്‍ സമതലങ്ങള്ക്കു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഭാഗങ്ങളിലുള്ള ചൂടുകൂടിയ വായുവിന്റെ ശക്തമായ സംവഹനമുണ്ടാവുകയും ഹിമാലയന്‍ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനത്തിനു കാരണമാവുകയും ചെയ്യും. മണിക്കൂറില്‍ 75 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുന്നത് അവിടെ സാധാരണവുമാണ്.

മേഘസ്‌ഫോടനം – കാരണങ്ങള്‍

കാലവസ്ഥാ വ്യതിയാനം

ആഗോളതാപനവും കാലംതെറ്റിയുള്ള കാലാവസ്ഥയും മേഘസ്‌ഫോടനത്തിന് കാരണമാകുന്നുണ്ട്. ഭൂമധ്യരേഖാ പ്രദേശത്ത് ഉഷ്ണകാലം നീണ്ടുനില്ക്കുകന്നത് സമുദ്രജലത്തിന്റെ ബാഷ്പീകരണം ഉയര്ന്നം തോതിലാക്കും. ഇങ്ങനെ ബാഷ്പീകരിക്കപ്പെടുന്ന ജലം പര്വനത പ്രദേശങ്ങളില്‍ വച്ച് ഖനീഭവിക്കുകയും ഈ മഴമേഘങ്ങള്‍ അവിടെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുകയും ചെയ്യും. ആഗോളതാപനം മധ്യരേഖാ പ്രദേശത്ത് വരള്ച്ചുയ്ക്കും കൃഷിനാശത്തിനും കാരണമാകുമ്പോള്‍ പര്വചതമേഖലകളില്‍ പേമാരിക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇവ പരസ്പര പൂരകങ്ങളാണെന്നു പറയാം. അതുകൂടാതെ ആഗോളതാപനം ധ്രുവമേഖലയിലെ മഞ്ഞുരുക്കത്തിന്റെ തീവ്രത വര്ധിാക്കാന്‍ കാരണമാകുന്നുണ്ട്. മഞ്ഞുരുക്കം വര്ധിണക്കുമ്പോള്‍ അന്തരീക്ഷത്തിന്റെ ആപേക്ഷികത ആര്ദ്രുത (Relative Humidity) വര്ധിീക്കുകയും മഴമേഘങ്ങള്‍ രൂപം കൊള്ളുകയും ചെയ്യും. മനുഷ്യരുടെ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. വ്യവസായങ്ങളുടെ വളര്ച്ചര, വാഹനപ്പെരുപ്പം, ജനസംഖ്യാ വര്ധ്നവ്, വനനശീകരണം, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം, അമിതമായ വിഭവചൂഷണം, ജലമലിനീകരണം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നുണ്ട്.

അശാസ്ത്രീയമായ വനവത്ക്കരണം

മഴമേഘങ്ങള്‍ നിറഞ്ഞു നില്ക്കു കയും എന്നാല്‍ മഴ പെയ്യാതിരിക്കുകയും ചെയ്യുന്ന ഭൂഭാഗമാണ് മഴനിഴല്‍ പ്രദേശമെന്നറിയപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളില്‍ നടത്തുന്ന വനവത്ക്കരണം പലപ്പോഴും മേഘസ്‌ഫോടനത്തിന് കാരണമാകുന്നുണ്ട്. സസ്യങ്ങളുടെ ഇലകളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ജലം മേഘങ്ങളുടെ ആര്ദ്രങത വര്ധിലപ്പിക്കുകയും സമതല പ്രദേശങ്ങളിലെ ചൂടുപിടിച്ച വായുസംവഹനം തുടങ്ങുകയും ചെയ്യുന്നതോടെ മേഘസ്‌ഫോടനമുള്പ്പെ ടെയുള്ള ശക്തമായ മഴയ്ക്കു കാരണമാവുകയും ചെയ്യും.

മണ്സൂുണ്‍ പ്രഭാവം

മണ്സൂുണ്‍ കാലം തീവ്രവും ദീര്ഘ വുമാകുന്നത് ചിലപ്പോഴെങ്കിലും മേഘസ്‌ഫോടനത്തിന് കാരണമാകുന്നുണ്ട്.

എല്‍-നിന്യോ, ലാ-നീന്യ

സമുദ്രജല പ്രവാഹങ്ങളുടെ സ്വാഭാവിക ചക്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ട എല്‍-നിന്യോ, ലാ-നീന്യ പ്രതിഭാസങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനും മേഘസ്‌ഫോടനമുള്പ്പെ ടെയുള്ള ശക്തമായ പ്രകൃതിക്ഷോഭങ്ങള്ക്കും കാരണമാകുന്നുണ്ട്.
ശാന്തസമുദ്രത്തിലെ ജലോപരിതലത്തില്‍ പെട്ടെന്നുണ്ടാകുന്ന താപവര്ധ്നവാണ് എല്‍-നിന്യോ പ്രതിഭാസം. താപനില വളരെ പെട്ടെന്ന് താഴുന്നതിന് ലാ-നീന്യ എന്നും പറയുന്നു. ആഗോള വ്യാപകമായി കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്ക്കും ഇവ കാരണമാകുന്നുണ്ട്.

കൊടുങ്കാറ്റുകള്‍

ചുഴലിക്കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കുന്ന ശക്തമായ വാതകപ്രവാഹം മേഘസ്‌ഫോടനത്തിനും പേമാരിക്കും കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ ഇതത്ര പരിചിതമല്ല.

കൊറോണല്‍ മാസ് ഇജക്ഷന്‍ (CME)

സൂര്യമുഖത്തുനിന്നുമുള്ള ചാര്ജിനത കണങ്ങളുടെ ശക്തമായ പ്രവാഹം (Coronal Mass Ejection – CME) ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ഭൗമാന്തരീക്ഷത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകള്‍ മേഘസ്‌ഫോടനത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കോസ്മിക് കിരണങ്ങള്‍

ബഹിരാകാശത്തുനിന്നും ഭൂമിയുടെ നേരെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന കോസ്മിക് കിരണങ്ങള്‍ ചിലപ്പോള്‍ വളരെ ചെറിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ആ മേഖലയിലെ വൈദ്യുത കാന്തിക ബലരേഖകളുടെ ഭ്രംശത്തിനു കാരണമാവുകയും ഇത് മേഘസ്‌ഫോടനത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാമെന്നു പറയുന്നുണ്ടെങ്കിലും ഈ സിദ്ധാന്തത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.

You May Also Like

സ്വിസ് ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകൾ

സ്വിസ്സ്‍ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകൾ അറിവ് തേടുന്ന പാവം പ്രവാസി സ്വിസ്സ്‌ ബാങ്കുകളിൽ ഭാരതീയർ നിക്ഷേപിച്ചിരിക്കു…

‘ഓരോ തവണ ഭക്ഷണം ഇറക്കിക്കഴിയുമ്പോഴും സംഘത്തിലെ ഓരോ സ്ത്രീകളും മരിച്ചില്ലല്ലോ എന്ന സന്തോഷത്തിൽ അവൾ കരയുമായിരുന്നു’ – ആരാണ് ഹിറ്റ്‌ലേഴ്‌സ് ടേസ്റ്റേഴ്‌സ് ?

ആരാണ് ഹിറ്റ്‌ലേഴ്‌സ് ടേസ്റ്റേഴ്‌സ് ? അറിവ് തേടുന്ന പാവം പ്രവാസി രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടു…

പിതാവ് ജൂതൻ ആയിട്ടും ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു ?

പിതാവ് ജൂതൻ ആയിട്ടും ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു ? അറിവ് തേടുന്ന പാവം…

സ്വിച്ച് അമർത്തിയാൽ കാശ് ലഭിക്കും എന്ന പ്രചരണംകേട്ട് ബാങ്കിൽ അക്കൗണ്ടില്ലാത്തവരും അന്ന് എ.ടി.എമ്മിന് മുന്നിൽ ക്യൂനിന്നു

ലോകത്തെ മാറ്റിയ അത്ഭുത യന്ത്രം; എ.ടി.എം അറിവ് തേടുന്ന പാവം പ്രവാസി ബാങ്കിങ് മേഖലയിൽ വിപ്ലവം…