എന്താണ് ക്രിപ്റ്റോ കറൻസി ? അതെങ്ങിനെ പ്രവർത്തിക്കുന്നു ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
287 VIEWS

എന്താണ് ക്രിപ്റ്റോ കറൻസി ? അതെങ്ങിനെ പ്രവർത്തിക്കുന്നു ?

ക്രിപ്റ്റോ കറൻസി എന്നത് ഒരു ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റം ആണ്. ഈ പേയ്‌മെന്റ് സിസ്റ്റത്തിൽ ബാങ്കുകളുടെ ആവശ്യമില്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ബാങ്കുകളുടെയോ സർക്കാരിന്റെയോ ആവശ്യമില്ലാതെ പണമിടപാടുകൾ. നടത്തുവാനുള്ള. ഒരു സിസ്റ്റം. ഫിയറ്റ് കറൻസി എന്ന് അറിയപ്പെടുന്ന പേപ്പർ കറൻസി നമ്മുടെ കയ്യിൽ സൂക്ഷിക്കേണ്ട ആവശ്യം ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതോടെ ഇല്ലാതാവുന്നു. ഓരോ. ഇടപാടുകളും ഡിജിറ്റൽ ഡേറ്റാബേസിൽ സൂക്ഷിക്കപ്പെടുന്നു. നിങ്ങൾ ആർക്ക് ക്രിപ്റ്റോ കറൻസി കൊടുത്താലും അതൊരു പബ്ലിക്ക് ലെഡ്ജറിൽ സൂക്ഷിക്കപ്പെടുന്നു. ക്രിപ്റ്റോ കറൻസി സൂക്ഷിക്കപ്പെടുന്നത് ഡിജിറ്റൽ വാലറ്റുകളിലാണ്.


എല്ലാ ഇടപാടുകളും എൻക്രിപ്റ്റഡ് ആയതുകൊണ്ടാണ് ഈ കറൻസിക്ക് ക്രിപ്റ്റോ കറൻസി എന്ന പേര് വന്നത്. വളരെ അഡ്വാൻസ്ഡ് ആയ കോഡിങ്ങ് കറൻസി ട്രാൻസ്ഫറിനും സ്റ്റോറിങ്ങിനും ആവശ്യമായി വരുന്നു. എൻക്രിപ്റ്റഡ് ആയതിനാൽ ക്രിപ്റ്റോ. കറൻസിയുടെ സേഫ്റ്റിയും സെക്യൂരിറ്റിയും മികച്ചതായി മാറുന്നു.

രണ്ടായിരത്തി ഒൻപതിൽ ഉണ്ടാക്കിയ ബിറ്റ്കോയിൻ ആണ് ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി.

 

എങ്ങിനെയാണ് ക്രിപ്റ്റോ കറൻസി വർക്ക് ചെയ്യുന്നത് ?

ബ്ലോക്ക് ചെയിൻ എന്നറിയപ്പെടുന്നഒരു. പബ്ലിക്ക് ലെഡ്ജറിലാണ് ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത്. എല്ലാ കറൻസി ഹോൾഡേഴ്സിന്റെയും വിവരങ്ങൾ പബ്ലിക്കായി ലഭ്യമാണ്. മൈനിങ് എന്ന പ്രവർത്തനം വഴി ഓരോ കറൻസി. യൂണിറ്റുകളും നിർമ്മിക്കാൻ കഴിയും. വളരെ കോംപ്ലെക്സ് ആയ മാത്തമാറ്റിക്കൽ പ്രോബ്ലെംസ് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ സോൾവ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. നമുക്ക് എക്സ്ചേഞ്ചുകളിൽ നിന്നും കറൻസികൾ വാങ്ങുവാനും അവയെ ഡിജിറ്റൽ വാലറ്റുകളിൽ സൂക്ഷിക്കുവാനും കഴിയും.

ബ്ലോക്ക് ചെയിൻ ടെക്‌നോളജി വികസിച്ചുകൊണ്ടിരിക്കുകയാണ്. ബോണ്ടുകൾ, സ്റ്റോക്കുകൾ തുടങ്ങി. എല്ലാ സാമ്പത്തിക ഇടപാടുകളും ഭാവിയിൽ ക്രിപ്റ്റോ കറൻസി മുഖാന്തിരമാവും നടക്കുക.

*********************************

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി