അറിവ് തേടുന്ന പാവം പ്രവാസി

ദുരന്തഭൂമിയിലേയ്ക്കോ ,നിരവധി ആൾക്കാർ കൊലചെയ്യപ്പെട്ട സ്ഥലത്തേയ്ക്കോ സഞ്ചാരികൾ യാത്രചെയ്യുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് വിവക്ഷിയ്ക്കുന്നത്. ചരിത്രപ്രാധാന്യമുള്ള പഴയകാല യുദ്ധക്കളങ്ങൾ, ക്രൂരമായ പീഡനമുറകൾ അരങ്ങേറിയിരുന്ന സ്ഥലങ്ങൾ, എന്നിവയുടെ സന്ദർശനങ്ങൾ ഇതിലുൾപ്പെടും. ബ്ലാക്ക് ടൂറിസം, ഗ്രീഫ് ടൂറിസം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഥാന ടൂറിസം എന്ന വാക്കും ഇതോട് ചേർത്ത് സൂചിപ്പിക്കാറുണ്ട്.

വിചിത്രമായതോ , ശോകമൂകമായതോ ആയ അവസ്ഥകളോടും അന്തരീക്ഷത്തോടു മുള്ള ആകര്‍ഷണം മനുഷ്യരില്‍ തികച്ചും സ്വാഭാവികമാണ്. മറ്റൊരാള്‍ക്ക് സംഭവിച്ച ദുരന്തത്തെപറ്റി അറിയുവാനുള്ള കൗതുകമാണത്. ഏറിയും കുറഞ്ഞും ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമ്മള്‍ ആ കൗതുകത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഒരു ഹൊറര്‍ സിനിമ കാണുമ്പോഴോ പ്രേതകഥകള്‍ കേള്‍ക്കുമ്പോഴോ പറയുമ്പോഴോ ഒക്കെ തോന്നുന്ന രസം പോലെ .ആളുകള്‍ മരണപ്പെട്ടതോ , നരകതുല്യമായ പീഡനങ്ങള്‍ക്ക് ഇരയായതോ ആയ ഇടങ്ങള്‍ വിനോദസഞ്ചാര ശാഖയുടെ തുടക്കകാലത്തു തന്നെ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളായിട്ടുണ്ട്. പോയകാലത്തെ ഇരുണ്ട കഥകള്‍ പറയുന്ന ഇത്തരം ഇടങ്ങളെ ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകള്‍ എന്നു വിളിക്കുന്നു. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്ന പ്രക്രിയയാണ് ഡാര്‍ക്ക് ടൂറിസം അഥവാ മോര്‍ബിഡ് ടൂറിസം .ബ്ലാക്ക് ടൂറിസം, ഗ്രീഫ് ടൂറിസം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം.

ഡാര്‍ക്ക് ടൂറിസത്തിലെ ഔചിത്യമില്ലായ്മ യെപ്പറ്റി തര്‍ക്കങ്ങളും , വിമര്‍ശനങ്ങളും ഉയരുമ്പോഴും മനുഷ്യരില്‍ അന്തര്‍ലീനമായ ഇത്തരം സ്വാഭാവികചോദനകളെയാണ് ഈ ഇടങ്ങള്‍ സാധൂകരിക്കുന്നത്. ഒപ്പം ചരിത്രത്തെപ്പറ്റിയും സംസ്‌കാരങ്ങളെപ്പറ്റിയും മനുഷ്യരാശിയെപ്പറ്റിതന്നെയും അറിയുവാനുള്ള ആഗ്രഹത്തെയും.

മരണം, ദുരന്തം, അക്രമം, പീഡനം, യുദ്ധം തുടങ്ങിയവ അരങ്ങേറിയതും ചരിത്രപ്രാധാന്യം ഉള്ളതുമായ ഇടങ്ങളാണ് പൊതുവേ ഡാര്‍ക്ക് ടൂറിസത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍, അടുത്തകാലത്ത് അരങ്ങേറിയതോ ഇപ്പോള്‍ ദുരന്തങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതോ ആയ ഇടങ്ങളും ഈ പട്ടികയിലുണ്ട്. ചരിത്രവുമായി അടുത്തുനില്‍ക്കുന്നതു കൊണ്ടു തന്നെ ഡാര്‍ക്ക് ടൂറിസത്തിന് ഹെറിറ്റേജ് ടൂറിസവുമായി അടുത്ത ബന്ധമുണ്ട്.

കൂട്ടക്കൊല നടന്ന ഇടങ്ങളിലേക്ക്‌ കൊല്ലപ്പെട്ടവരുടെ പിന്‍ഗാമികള്‍ പോകാറുണ്ട്. പലപ്പോഴും തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച വേദനകളെക്കുറിച്ചറിയാനുള്ള യാത്രയാകുമത്. അങ്ങനെയെങ്കില്‍ അവരെ ഡാര്‍ക്ക് ടൂറിസ്റ്റ് എന്നു വിളിക്കാം. നിദ്രയിലാണ്ട ഒരു അഗ്നിപര്‍വതത്തിന്റെ ഉച്ചിയിലേക്ക്‌ ഹൈക്ക് ചെയ്യുന്ന ഒരാള്‍ പക്ഷേ ഇക്കൂട്ടത്തില്‍ പെടില്ല. അതേ അഗ്നിപര്‍വതത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളെക്കുറിച്ചും വിസ്‌ഫോടന ചരിത്രത്തെ ക്കുറിച്ചുമൊക്കെ പഠിക്കാനാണ് ആ യാത്രയെങ്കില്‍ അവര്‍ ഒരു ഡാര്‍ക്ക് ടൂറിസ്റ്റാണ്.

ഡാര്‍ക്ക് ടൂറിസം മനുഷ്യരിലെ വൈകാരികതയെ ചൂഷണം ചെയ്യുന്നു എന്നതാണ് ഇതിനെതിരെയുള്ള പ്രധാന വിമര്‍ശനം. ദുരന്തത്തിന് ഇരയായവരോടുള്ള അനാദരവും , അവരുടെ ജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടവുമായി വിമര്‍ശകര്‍ ഇതിനെ കണക്കാക്കുന്നു. അങ്ങേയറ്റം അനുചിതമാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ എന്നതാണ് വാദം. ആഘോഷാരവങ്ങള്‍ക്കുള്ള ഇടങ്ങളല്ല, മനുഷ്യരാശിയുടെ ഇരുളടഞ്ഞ കാലത്തെ ഓര്‍മിപ്പിക്കുന്ന സ്മാരകങ്ങള്‍ എന്ന തിരിച്ചറിവുണ്ടായാല്‍ മതി സഞ്ചാരിള്‍ക്ക് എന്നതാണ് ഇതിനുള്ള പ്രതിവാദം.

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം പ്രൊഫസര്‍മാരായ ജോണ്‍ ലെനന്‍, മാല്‍കം ഫോളി എന്നിവര്‍ എഴുതിയ 1996-ല്‍ പുറത്തിറങ്ങിയ ‘ഡാര്‍ക്ക് ടൂറിസം- ദ അട്രാക്ഷന്‍ ഓഫ് ഡെത്ത് ആന്‍ഡ് ഡിസാസ്റ്റര്‍’ എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ പേര് ഉപയോഗിക്കുന്നത്. അമാനുഷിക പ്രവൃത്തികളുടെ പ്രതിനിധാനമായും, അവ സന്ദര്‍ശകര്‍ക്കു മുന്‍പില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതുമാണ് ഡാര്‍ക്ക് ടൂറിസത്തിന് അവര്‍ നല്‍കിയ നിര്‍വചനം. ദ ഡാര്‍ക്ക് ടൂറിസ്റ്റ് എന്ന നെറ്റ്ഫ്‌ളിക്‌സ്‌ സീരിസും , ചെര്‍ണോബില്‍ എന്ന എച്ച്.ബി.ഒ. ഷോയുമാണ് ഡാര്‍ക്ക് ടൂറിസത്തെ കൂടുതല്‍ ജനപ്രിയമാക്കിയത്.
വംശഹത്യയും കൂട്ടക്കൊലകളും നടന്ന ഇടങ്ങള്‍, ആണവദുരന്തങ്ങള്‍ ഉണ്ടായ ഇടങ്ങള്‍, മനുഷ്യനിര്‍മിതമോ പ്രകൃത്യാലുള്ളതോ ആയ ദുരന്തസ്ഥലങ്ങള്‍, മ്യൂസിയങ്ങളും സ്മാരകങ്ങളും, ശവപ്പറമ്പുകളും ശവകുടീരങ്ങളും, കൊലപാതകം നടന്ന ഇടങ്ങള്‍, യുദ്ധഭൂമി, യുദ്ധമേഖലകള്‍, ജയിലുകളും ക്യാമ്പുകളും, അടിമച്ചന്തകള്‍, ചേരികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്ന ഇടങ്ങള്‍, കുപ്രസിദ്ധമായ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍, കപ്പല്‍ഛേദം സംഭവിച്ച ഇടം, ഭൂഗര്‍ഭ കല്ലറകള്‍ തുടങ്ങിയവയൊക്കെ ഡാര്‍ക്ക് ടൂറിസം കേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്.

ഏതാനും ഉദാഹരണങ്ങൾ നോക്കാം
⚡വംശവെറിയിൽ കൊന്നൊടുക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ തലയോട്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള ജർമനിയിലെ ബർലിൻ
⚡ഭീകരാക്രമണത്തിൽ അമേരിക്കയിൽ തകർന്നു വീണ ട്വിൻ ടവർ നില നിന്ന സ്ഥലം ‘ഗ്രൗണ്ട് സീറോ’
⚡ആണവദുരന്തമുണ്ടായ ചെർണോബിൽ,
⚡ അണുബോംബ് വീണു തകർന്ന നാഗസാക്കി,
⚡ അഗ്നിപർവത സ്ഫോടനമുണ്ടായ ബാലിയിലെ മലനിര
⚡2020 ജനുവരി മുതൽ കോവിഡ് ബാധിച്ചു മരിച്ചവരെ അടക്കം ചെയ്ത സെമിത്തേരികൾ
⚡‘സ്മാൾ പോക്സ്’ ബാധിച്ചു മരിച്ച ലക്ഷക്കണക്കിനാളുകളെ ചികിത്സിച്ച അമേരിക്കയിലെ ‘സ്മാൾ പോക്സ് മെമ്മോറിയൽ ഹോസ്പിറ്റൽ’
⚡എയ്ഡ്സ് ബാധിച്ചു മരിച്ചവർക്കായി ആഫ്രിക്കയിൽ പലയിടത്തും നിർമിക്കപ്പെട്ട സ്മാരകങ്ങൾ
⚡ സാർസ് രോഗം ബാധിച്ചവരെ ചികിത്സിച്ച ആശുപത്രിയെ സ്മരിക്കാനായുള്ള ഹോങ്കോങ് പാർക്ക്
⚡സ്പാനിഷ് ഫ്ലൂ വരുത്തിവച്ച മനുഷ്യനാശത്തിന്റെ ഓർമ പുതുക്കാനായി ലണ്ടൻ നഗരത്തിലെ നൈറ്റിംഗേൽ മ്യൂസിയത്തിലെ എക്സിബിഷൻ
⚡ഹിറ്റ്ലറുടെ കാലത്തു നിർമിക്കപ്പെട്ട മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ നാസി കോൺസൻട്രേഷൻ ക്യാംപുകൾ
ഇവയെല്ലാം ഡാർക്ക് ടൂറിസത്തിന്റെ പരിധിയിൽ വരുന്നു.

ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകം, ഡൽഹിയിലെ ഗാന്ധി സ്മൃതി മണ്ഡപം, ഗുജറാത്തിലെ ഭുജ്, ആന്ഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ, ജാലിയൻവാല ബാഗ് എന്നിവ ഇന്ത്യയിലെ ഡാർക്ക് ടൂറിസം സൈറ്റുകളാണ്

You May Also Like

സിൽക്കിന് ശേഷം സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായിമാറി അൽഫോൻസ

Moidu Pilakkandy അൽഫോൺസ ആൻറണി…! സൗത്തിന്ത്യയിൽ സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി വിശേഷിക്കപ്പെട്ട…

ഇന്ന് ഇന്ത്യൻ സിനിമയുടെ സ്വപ്നസുന്ദരി ശ്രീദേവിയുടെ ജന്മദിനവാർഷികം…..

ഇന്ന് ചലച്ചിത്രനടി ശ്രീദേവിയുടെ ജന്മദിനവാർഷികം….. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടി ശ്രീദേവി എന്ന ശ്രീ അമ്മയങ്കാർ അയ്യപ്പൻ…

‘മെയ്ഡ് ഇൻ കാരവാൻ’ വീഡിയോ ഗാനം

“മെയ്ഡ് ഇൻ കാരവാൻ” വീഡിയോ ഗാനം ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ…

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Sebastian Xavier സിനിമാ അരങ്ങേറ്റം ഗായകനായിട്ട്.. തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം.. പിന്നീട് നിർമ്മാതാവിന്റെ റോളിൽ.ഇതിൽ ആദ്യമേഖലയൊഴികെ…