fbpx
Connect with us

Featured

ഡിപ്രെഷന്‍ (വിഷാദരോഗം)

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യര്‍ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാല്‍ പ്രശ്‌നം തന്നെ. അത് ഡിപ്രെഷന്‍ എന്ന രോഗമായി മാറാം. പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷന്‍ എന്നറിയപ്പെടുന്നു.

 591 total views

Published

on

IMG_1259

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യര്‍ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാല്‍ പ്രശ്‌നം തന്നെ. അത് ഡിപ്രെഷന്‍ എന്ന രോഗമായി മാറാം. പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷന്‍ എന്നറിയപ്പെടുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല രീതിയില്‍ ഈ രോഗത്തിന് ഏറ്റക്കുറച്ചിലുകള്‍ കാണുന്നു. ചില സംസ്‌ക്കാരങ്ങളില്‍, ചില മതങ്ങളില്‍ ഈ രോഗം കൂടുതല്‍ ആണ്. പല രോഗങ്ങളുടെയും സഹയാത്രികനാണ് ഈ രോഗം. പലപ്പോഴും പല രോഗങ്ങള്‍ക്കും കാരണവും ആകുന്നു. രോഗം വന്നു കഴിയുമ്പോള്‍ രോഗകാരണം മറന്നു അതിനു ശേഷം രോഗത്തിനുള്ള ചികിത്സ നടത്തുന്നു. ഉദാ: രക്തസ്സമര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍, ഇവയ്‌ക്കൊക്കെ പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷന്‍ ആണ്. നമ്മുടെ നാട്ടില്‍ മാനസിക ആരോഗ്യത്തിന് അല്ലെങ്കില്‍ മനശാസ്ത്രത്തിനു അല്ലെങ്കില്‍ മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം ആരും ശ്രദ്ധിക്കാറില്ല. ജിമ്മില്‍ പോകാനും, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഒക്കെ നാം ശ്രമിക്കാറുണ്ടെങ്കിലും, ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവര്‍ ചുരുക്കം.

നാമൊക്കെ വിഷാദം അനുഭവിക്കും. പിരിമുറുക്കം അനുഭവിക്കും. ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒരാഴ്ച കൊണ്ടോ അത് മാറാനുള്ള വഴി കണ്ടെത്തുന്നു, മാറുന്നു. എന്നാല്‍ ചില മനുഷ്യരുണ്ട്. ആരോടും വിഷാദത്തിന്റെ കാര്യം പറയില്ല. സ്വയം സഹിച്ചു കൊണ്ട് നടക്കും. അതു കുറച്ചു കഴിയുമ്പോള്‍ ഉള്ളില്‍ സ്ഥിരമാകുന്നു. പക്ഷെ അവര്‍ അറിയുന്നില്ല. ഉള്ളില്‍ ഒരു രോഗാവസ്ഥ ജനിക്കുന്നു എന്നത്.

ഡിപ്രെഷന്‍ അല്ലെങ്കില്‍ വിഷാദരോഗത്തെക്കുറിച്ച് പഠിക്കണമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ എഴുതണം. ലേഖനം വലുതും വായിക്കാന്‍ വിരസവുമായെന്നു വരാമെന്നതിനാല്‍, ചില കാര്യങ്ങള്‍ ചുരുക്കമായി മനസിലാക്കിയാല്‍ നമുടെ അറിവിന്റെ ഖജനാവില്‍ അതൊരു മുതല്‍ കൂട്ടായിരിക്കും.

Advertisementഎന്താണ് ഡിപ്രെഷന്‍

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകള്‍ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷന്‍. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തില്‍ അതായത് തലച്ചോറില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തില്‍ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഇത് ഒരു മൂഡ് ഡിസോര്‍ഡര്‍ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ ലെവെലിനു കൂടുതലോ കുറവോ ആയാല്‍ മൂഡ് ഡിസോര്‍ഡര്‍ ആയിത്തീരുന്നു.

ലക്ഷണങ്ങള്‍

Advertisementപലവിധ മാനസിക, ശാരീരിക രോഗങ്ങളുടെ രൂപത്തില്‍ ഡിപ്രെഷന്‍ പ്രത്യക്ഷപ്പെടുന്നു എങ്കിലും ആരും അത് ഡിപ്രെഷന്‍ വഴിയാണെന്ന് പെട്ടെന്ന് മനസിലാക്കുന്നില്ല. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷന്‍ അല്ലെങ്കില്‍ വിഷാദരോഗം ഇന്നും പലര്‍ക്കും അജ്ഞാതമാണ്. അറിഞ്ഞെങ്കില്‍ തന്നെ ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ, ഗ്യാസ് ട്രബിളോ, അസിടിറ്റിയോ മറ്റോ ആണെന്ന് കരുതി വിട്ടുകളയും. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക;

 1. ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത
 2. അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
 3. വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
 4. അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്
 5. വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍
 6. ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
 7. കൂടുതലായോ കുറവായോ ഉറങ്ങുക.

ചിലര്‍ പറയാറില്ലേ ഒരു മൂഡില്ല, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിള്‍, അസിഡിറ്റി, പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളില്‍ ആയാല്‍ പ്രശ്‌നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളില്‍ ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതില്‍ രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കില്‍ ഡിപ്രെഷന്‍ സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ഇനി ആത്മഹത്യ തന്നെ എല്ലാത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തില്‍ ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിര്‍ന്നവരില്‍ പ്രായം കൂടുതല്‍ ഉള്ളവര്‍ ദുഃഖം പ്രകടിപ്പിക്കും. ഓര്‍മ്മക്കുറവ്വ്, ദേഷ്യംകൂടുതല്‍, തീരാ രോഗങ്ങള്‍, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകള്‍, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം.

വിഷാദവും പിരിമുറുക്കവും

ദുഃഖ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ നമ്മുടെ മനസ്സില്‍ സ്വതന്ത്ര നാഡീ വ്യവസ്ഥ ചെയ്യുന്ന പ്രതിരോധമാണ് സ്‌ട്രെസ്സ് അല്ലെങ്കില്‍ പിരിമുറുക്കം ആയി അനുഭവപ്പെടുന്നത്. എല്ലാവരും ചെറുതോ വലുതോ ആയ പിരിമുറുക്കം അനുഭവിക്കുന്നു. കുട്ടികളും ഇതനുഭവിക്കുന്നു. മുതുര്‍ന്നവരിലെ അല്പം ഗൌരവം ഉള്ളതാണ്.എങ്ങിനെയായാലും സ്‌ട്രെസ് രണ്ടാഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ അത് ഡിപ്രഷന്‍ ആയിത്തീരുന്നു.

Advertisementഡിപ്രെഷന്‍ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ സാവകാശം ആണുണ്ടാകുന്നത്. എന്നും നാം നമ്മുടെ സ്‌ട്രെസ്സ് കുറയ്ക്കാന്‍ പരിശ്രമിക്കണം. പക്ഷെ എല്ലാവരെയും സംബന്ധിച്ച് ഇത് സാധിക്കുന്നതല്ല. ചില നിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.

നമുക്കെല്ലാം മനസ്സില്‍ സ്‌ട്രെസ്സിനു ഒരു സൈക്കിള്‍ ഉണ്ട്. അതായതു ഒരു പോയിന്റില്‍ നിന്ന് കറങ്ങിത്തിരിഞ്ഞു ആ പോയിന്റില്‍ തന്നെ എത്തുന്ന ഭ്രമണം പോലുള്ള ഒരു പ്രതിഭാസം. ഇതിനെ സ്‌ട്രെസ്സ്‌സൈക്കിള്‍ എന്ന് പറയുന്നു. അതുകൊണ്ട് സ്‌ട്രെസ്സ്‌സൈക്കിള്‍ എന്തെന്ന് മനസിലാക്കുന്നത് നല്ലതാണ്.

സ്‌ട്രെസ്സ് സൈക്കിളും ഡിപ്രെഷനും

വൈദ്യശാസ്ത്രം നമുക്കെല്ലാം പഠിക്കാന്‍ സാധിക്കില്ലെങ്കിലും ചില കാര്യങ്ങള്‍ പഠിക്കുന്നത് ജീവിതത്തില്‍ ഗുണം ചെയ്യും. സ്‌ട്രെസ്സ് സൈക്കിളും ഡിപ്രെഷനും ഉണ്ടാകുന്ന ചില ശാസ്ത്രീയ വഴികള്‍ നോക്കാം.

Advertisementതലച്ചോറില്‍ സ്‌ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു നാഡീ കേന്ദ്രങ്ങളുണ്ട് ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി. ഇതിനു മൂന്നിനും കൂടി ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്‌സിസ് എന്ന് പറയുന്നു. സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്‍ത്തനനിരതമാകുന്നു. ഇതിനായി ഡോപ്പമിന്‍, എപിനെഫ്രിന്‍, സെറോടോണിന്‍ എന്നീ നാഡീപ്രേഷകങ്ങളെ ലിംബിക് സിസ്റ്റം ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോര്‍മോണ് വിമോചന രാസപഥാര്തങ്ങള്‍ (like Adreno Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയില്‍ എത്തുന്നു. പിറ്റുവേറ്ററി ഗ്രന്ധി, പ്രധാനപ്പെട്ട അവയവങ്ങള്‍ക്കു സ്‌ട്രെസ്സിനെ നേരിടാന്‍ ആവശ്യമായ ഉത്തേജക രസങ്ങള്‍ പുറത്തുവിടുന്നു. ഈ ഹോര്‍മോണുകള്‍ രക്തത്തില്‍ കലര്‍ന്ന് തൈറോയിഡ്, അഡ്രീനല്‍ മെഡുല്ല എന്നീ ഗ്രന്ധികളില്‍ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികള്‍ സ്‌ട്രെസ്സ് നിയന്ത്രണ രാസപഥാര്‍ത്ഥമായ സ്‌റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തില്‍ കലര്‍ന്ന് ലിംബിക് സിസ്‌ടെത്തില്‍ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിര്‍വീര്യമാക്കുന്നു. അപ്പോള്‍ സ്‌ട്രെസ്സിനെ നേരിടാന്‍ മനസിന് ശക്തിയുണ്ടാകുകയും ചെയ്യന്നു. ഇതാണ് സ്‌ട്രെസ്സ് സൈക്കിള്‍

ഇതെല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. അങ്ങിനെയാണ് കുറച്ചു കുറച്ചു മനസ് നോര്‍മല്‍ ആകുന്നത്. പക്ഷെ സ്‌ട്രെസ് ആവര്‍ത്തിച്ചുണ്ടാകുന്നവരുടെ ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്‌സിസ് (Hypothalamus Pituitary Axis) കേടാകുന്നു. അതായത് ഏകദേശം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍. പതിയെ പതിയെ ഡിപ്രെഷന്‍ രോഗമായിത്തീരുന്നു. കാരണം ബന്ധപ്പെട്ട ഗ്രന്ധികള്‍ക്ക്‌സ്‌ട്രെ വിശ്രമം കിട്ടുന്നില്ല. സ്‌ട്രെസ്സിനെ നിര്‍വീര്യമാക്കാന്‍ നാഡീവ്യവസ്ഥയിലുല്‍പാദിപ്പിക്കപ്പെടുന്ന സ്‌റ്റെറോയിഡ് പോലുള്ള സ്‌ട്രെസ്സ് വിമോചകരസങ്ങളുടെ ഉല്പാദനം കുറയുന്നുമില്ല. സ്‌റ്റെറോയിഡ് കൂടുന്നത്‌ന ഹൃദയ പ്രവര്‍ത്തനം തകരാറിലാക്കും. ഡിപ്രെഷന്‍ ഹൃദ്രോഗഹേതുവാകുത് ഇങ്ങിനെയാണ്. സ്‌ട്രെസ്സ് കുറഞ്ഞില്ലെങ്കില്‍ അതിന്റെ ഉല്‍പാദനം തുടരുന്നു. മനപൂര്‍വ്വം എത്രയും വേഗം സ്‌ട്രെസ് കുറച്ചാല്‍ അത്രയും നല്ലത്.

ഡിപ്രെഷന്റെ വഴിതിരിയല്‍

ആര്‍ക്കെങ്കിലും ഡിപ്രെഷന്‍ രോഗം ഉണ്ടെന്നു പറഞ്ഞാല്‍ ചിലര്‍ക്ക് ഒരിക്കലും വിശ്വാസം വരില്ല. അങ്ങിനെ ഡിപ്രെഷനെ അവഗണിച്ചു നിന്നു വേറൊരു രോഗത്തിലേക്കു വഴിതിരിഞ്ഞെന്നു വരാം. അപ്പോഴും രോഗകാരണം ഡിപ്രെഷന്‍ ആണെന്ന് വിശ്വസിക്കില്ല. ശരിയായ കൌണ്‌സിലിങ്ങൊ മനശ്ശാസ്ത്രചികിത്സയോ കൊടുത്തില്ലെങ്കില്‍ അത് ചില ശാരീരിക മാനസിക രോഗങ്ങളായി പരിണമിക്കും. ഉദാ: ചിത്തഭ്രമം, ഹൃദ്രോഗം മുതലായവ. ചിലര്‍ക്ക് തലവേദന, വയറുവേദന, സന്ധിവേദന, നെഞ്ചുവേദന, അങ്ങിനെ പലതും പ്രത്യക്ഷപ്പെടാം. ഒരാള്‍ക്ക് ഹാര്ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു പറഞ്ഞാലും അതിന്റെ പിന്നില്‍ ഡിപ്രെഷന്‍ കൂടി ഉണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേള്‍ക്കാറില്ല. ചിലര്‍ പല പല ഡോക്ടര്‍മാരെയും, പല പല ആശുപത്രികളും കയറി ഇറങ്ങി ടെസ്റ്റുകള്‍ എല്ലാം ചെയ്യും. എല്ലാം നോര്‍മല്‍ എന്ന റിപോര്‍ട്ടും കിട്ടും. എന്നാലും വീണ്ടും ഇത് തുടരും. ഒരിക്കലും സുഖം കിട്ടാതെ ഇങ്ങിനെ ജീവിതകാലം മുഴുവന്‍ അലയുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

Advertisementനമ്മുടെ നാട്ടിലെ ആത്മഹത്യകളും റോഡപകടങ്ങളും ഉണ്ടാകുന്നത് ഒരു നല്ല ശതമാനവും നീണ്ടു നില്‍ക്കുന്ന ഡിപ്രെഷന്‍ എന്ന അവസ്ഥയുടെ അനന്തരഫലമാണ്.

കാരണങ്ങള്‍

പല കാരണങ്ങള്‍ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക:

 1. പീഡാനുഭവങ്ങള്‍ നിറഞ്ഞ ശൈശവം, ബാല്യം, കൌമാരം, പാരമ്പര്യം.
 2. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങള്‍.
 3. ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്. ഇവ മരണം പ്രകൃത്യാ ഉള്ളതാണെങ്കിലും ചിലര്‍ക്ക് സഹിക്കാനാകില്ല.
 4. ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
 5. പാരമ്പര്യം, ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
 6. വിവാഹ മോചനം, ജോലി നഷ്ടപ്പെടല്‍, പുതിയ വയ്വസ്സയം തുടങ്ങല്‍ തുടങ്ങിയവ
 7. മാനസിക ശാരീരിക തീരാരോഗങ്ങള്‍

നീണ്ട പീടാനുഭവങ്ങളിലൂടെ യുള്ള ജീവിത സാഹചര്യങ്ങളില്‍ അവയുടെ പാരമ്യതയുടെ ഫലം ജീനുകളിലേക്കും ഇറങ്ങിചെല്ലുന്നു.

ഇതൊക്കെ കൂടാതെ ആധുനിക ലോകത്തില്‍ ചില പ്രത്യേക കാരണങ്ങളും ഉണ്ട്. ചിലവ താഴെ കൊടുക്കുന്നു.

Advertisementപുകവലി, മദ്യപാനം, ഉറക്കകുറവ്, ഫേസ്ബൂക്ക് ജ്വരം, ചില സിനിമകളുടെയും സീരിയലുകളുടെയും ദുഃഖ പര്യവസായി, മത്സ്യ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കല്‍. കൌതുകം തോന്നുമെങ്കിലും ആധുനിക ലോകത്തിലെ പ്രത്യേകതകള്‍ ആണിവ.

ഡിപ്രെഷന്‍ വിവിധതരം

മെലങ്കോളിക് ഡിപ്രെഷന്‍ (Melancholic depression): ഇതില്‍ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയില്‍ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കല്‍ ഡിപ്രെഷന്‍ (Atypical depression): ഇതില്‍ മെലങ്കോളിക് ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

Advertisementസൈക്കോട്ടിക് ഡിപ്രെഷന്‍ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു.

PPD – പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷന്‍ : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളില്‍ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളില്‍ എട്ടില്‍ ഒന്ന് എന്ന കണക്കിന് സ്ത്രീകളില്‍ ഇത് കാണുന്നു. സാധാരണ PPD 5% മുതല്‍ 25% വരെയാണ് കാണുന്നത്.

മുകളില്‍ പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, dysthemia അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

ഏതു തരം ഡിപ്രെഷന്‍ ആണെങ്കിലും അടിസ്ഥാന കാരണം മുകളില്‍ പറഞ്ഞവ തന്നെ.

Advertisementഎങ്ങിനെ നിയന്ത്രിക്കാം

ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഡിപ്രെഷന്‍ ഒഴിവാക്കാം. ചിലത് താഴെ കൊടുക്കുന്നു;

 1. ജീവിതത്തിന് ചില ചിട്ടകള്‍ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെല്‍ക്കുകയും ചെയ്യുന്നതുപോലെ.
 2. നടത്തം, ജോഗിംഗ്, നീന്തല്‍ ഇവയിലേതെങ്കിലും 3 മിനിറ്റ് ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എന്‌ടോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു.
 3. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങള്‍ ഇവ പതിവാക്കുക.
 4. നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമില്‍ നിന്ന് ഒഴിവാക്കുക.
 5. ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ എന്തെങ്കിലും ഏറ്റെടുക്കുക.
 6. എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവന്‍, പരാജിതന്‍, ഞാന്‍ ആര്ക്കും വേണ്ടാത്തവന്‍ ഇങ്ങിനെയുള്ള ചിന്തകള്‍ മാറ്റുക. അല്ലെങ്കില്‍ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.
 7. ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുക. ഉദാ: മ്യൂസിക് കേള്‍ക്കാറില്ലെങ്കില്‍ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കില്‍ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.
 8. പൂര്‍ണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.
 9. മുകളില്‍ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കില്‍ ഡിപ്രെഷന്‍ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.
 10. ഡിപ്രെഷന്‍ ആണെന്ന് ഉറപ്പാണെങ്കില്‍ ഡോക്ടറെ കാണുക.

നല്ല വിദ്യാഭ്യാസം, നല്ല സംസ്‌ക്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവനു മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങള്‍ കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകാംഷയില്ല. പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടു മാത്രം കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, മനശ്ശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുള്ളവര്ക്ക് മനോവൈകല്യങ്ങള്‍ പെട്ടെന്നുണ്ടാകാറില്ല. അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പരിശ്രമിക്കാം.

 592 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment2 hours ago

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

Entertainment2 hours ago

അതുവരെ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന വ്യക്തി ആ വോട്ടിൻ്റെ പേരിൽ നാട്ടിലെ താരമാകുന്നു

Entertainment3 hours ago

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു

Travel3 hours ago

വേശ്യാവൃത്തിയുടെ സ്ഥാപനവല്‍ക്കരണം മാത്രമായിരുന്നു ദേവദാസി സമ്പ്രദായം

condolence4 hours ago

ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ

Humour4 hours ago

ഈ വിവാഹ കാർഡ് കണ്ടോ ചിരിച്ചു മരിക്കും

Entertainment5 hours ago

വീട്ടിലെ ഷെൽഫിൽ എന്നൊരു മികച്ച നടനുള്ള ശിൽപം കൊണ്ടുപോയി വയ്ക്കും ജയറാം ?

controversy5 hours ago

‘2013 ലെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ആർക്കായിരുന്നു ?’ അവാർഡ് കോലാഹലത്തെ കുറിച്ച് വൈശാഖൻ തമ്പിയുടെ കുറിപ്പ്

Entertainment5 hours ago

എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ ഇരകളോട് ഒരിറ്റ് സഹതാപം പോലും പ്രേക്ഷകർക്ക് തോന്നാത്തത്‌ ?

Entertainment5 hours ago

‘ഹോമും’ ‘മിന്നൽ മുരളി’യും അവഗണിച്ചു ‘ഹൃദയ’ത്തിന് ഈ അവാർഡ് കൊടുത്തതിന്റെ കാരണം ഇതാണ്

Nature7 hours ago

വാവ പിടിച്ചു തുറന്നു വിട്ട പാമ്പുകൾ മിക്കതും ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ സംശയമാണ്

Entertainment18 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 weeks ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment1 day ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment4 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story5 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement