എന്താണ് ഡ്രാക്കുള തുമ്മൽ ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മൾ എങ്ങനെയാണ് ജലദോഷം വരുമ്പോൾ തുമ്മാറുള്ളത്. യാതൊരു സഹജീവി സ്നേഹവുമില്ലാതെ പരസ്യമായി മുഖവും, മൂക്കും മറക്കാതെ തുമ്മും.ഇതുവഴി നമ്മുടെ ശരീരത്തിൽ കയറിയ അണുക്കൾ അന്തരീക്ഷത്തിൽ പടരുകയും മറ്റുള്ളവർക്കും രോഗം വരാൻ സാധ്യതയേറുന്നു.എന്നാൽ ഡ്രാക്കുള തുമ്മുമ്പോൾ കൈമുട്ടിനുള്ളിലേക്ക് തല കൊണ്ടുവരികയും,താഴേക്ക് തുമ്മുകയുമാണ് ചെയ്യുന്നത്. മുഖം മറക്കുന്നതിനാൽ അന്തരീക്ഷത്തിൽ അണുക്കൾ പടരുന്നത് തടയാൻ ഇത് കാരണമാകുന്നു. വളരെ ശാസ്ത്രീയമായ ഈ രീതി കണ്ടുപിടിച്ചത് ഡ്രാക്കുളയായിരുന്നു.

ഇപ്പോഴും ആരോഗ്യരംഗത്തെ പലരും ഡ്രാക്കുളയുടെ രീതിയാണ് ശരിയായത് എന്നാണ് പറയുന്നത്.പനിയുള്ള ഒരാൾ കൈകൾ രണ്ടും മുഖത്ത് പൊത്തി പിടിച്ചാണ് സാധാരണ തുമ്മാറ് .ഇത് രോഗാണുക്കൾ കയ്യിൽ വ്യാപിക്കുന്നതിനും, കൈകൊണ്ടു തൊടുന്ന മറ്റിടങ്ങളിലും മറ്റൊരാളിലേക്കും വ്യാപിക്കുവാനും കാരണമാകുന്നു. എന്നാൽ പനി മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ നമ്മളിൽ തന്നെ ഒതുക്കി നിർത്താൻ സഹായിക്കുന്നു ഈ രീതി. കൈ മുട്ട് മടക്കി നമ്മുടെ മുഖം മടക്കിലേക്ക് വെച്ച് തുമ്മുന്നതാണിത്.

കഥയിൽ ഡ്രാക്കുളയും മറ്റും മുഖത്തിന് നേരെ കൈ ഇത്തരത്തിൽ വളച്ചു പിടിക്കുന്ന രീതിയിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്. അങ്ങനെ പനി ഉള്ളപ്പോൾ അത് മറ്റുളവരിലേ ക്കു പടരാതെ നമ്മിൽ തന്നെ ഒതുക്കി നിർത്തി തുമ്മാൻ സഹായിക്കുന്ന രീതിയെ ഡ്രാക്കുള തുമ്മൽ (dracula Sneezing or Vampire Sneezing) എന്ന് പറയുന്നു.

You May Also Like

മുല്ലപ്പെരിയാർ ശരിക്കും പൊട്ടുമോ ?

Sujith Kumar മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിനെതിരാകാൻ എന്താണ് കാരണം? മൂന്നു ഘട്ടങ്ങളിൽ…

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ?

സ്പേസ് എലവേറ്റർ സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും…

എന്താണ് വെന്റിലേറ്റർ ? മരിച്ചു പോയ ഒരാളെ വെന്റിലേറ്ററിൽ വെയ്ക്കാൻ കഴിയുമോ ?

ശ്വസനം ക്ലേശകരമോ , അസാധ്യമോ ആകുന്ന സന്ദർഭത്തിൽ കൃത്രിമശ്വസനം നൽകുന്ന യന്ത്രസംവിധാനമാണ് വെന്റിലേറ്റർ ( medical ventilator ).ഓക്സിജൻ അടങ്ങിയ ശ്വാസവായുവിനെ ഉള്ളിലേക്കെത്തിക്കാനും , കാർബൺ ഡയോക്സൈഡിനെ പുറംതള്ളാ നും അത് രോഗിയെ സഹായിക്കുന്നു

ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌ കോർ മെൽറ്റ് ഡൗൺ, എന്താണത് ?

സുജിത് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയത് ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌…