ഉട്ടോപ്യയുടെയും ഡിസ്റ്റോപ്യയുടെയും കഥ

Guptan Klm

നാം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളതും തികച്ചും കൗതുകം ഉണർത്തുന്നതുമായ ഒരു പദമാണ് ഉട്ടോപ്യ എന്നാൽ ഡിസ്റ്റോപ്യയോ ?

പതിനാറാംനൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന പ്രശ‌സ്ത രാജ്യതന്ത്രജ്ഞനുംഎഴുത്തുകാരനും നിയമജ്ഞനു മൊക്കെയായ ഒരു ബഹു മുഖ പ്രതിഭ ആയിരുന്നു സർ തോമസ് മൂർ(1478- 1535).ഹെൻറി VIII മന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ 1535 ജൂലൈ ആറിന്‌ അദ്ദേഹത്തെ രാജ്യ ദ്രോഹ കുറ്റം ചുമത്തി തല യറുക്കപ്പെടുകയും തല ദിവസങ്ങളോളം ലണ്ടൻ പാലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു .1935 ൽ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. രാഷ്ട്ര തന്ത്രഞ്ജരുടെയും രാഷ്ട്രീയ ക്കാരുടെയും മധ്യസ്ഥ നായി അദ്ദേഹം ആരാധിക്കപ്പെടുന്നു

എവിടെങ്ങുമില്ല

1513 ൽഅദ്ദേഹം രചിച്ച ഉട്ടോപ്യ (Utopia)എന്ന ആക്ഷേപ ഹാസ്യ ഗ്രന്ഥത്തിൽ സ്വയം പര്യാപ്തമായ ഒരു സാങ്കല്പിക രാജ്യത്തെ അവതരിപ്പിക്കുന്നു. അന്ന് യൂറോപ്പിൽ നില നിന്നിരുന്ന ഭരണ രീതികളോടുള്ള വിയോജിപ്പ് രചനയിൽ പ്രകടമാണ്.ന്യൂനതകളില്ലാത്ത സാമൂഹിക-രാഷ്ട്രീയ-സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഒരു ആദർശാത്മകമായ സമൂഹത്തെ ഉട്ടോപ്യ എന്ന പദം ഉപയോഗിച്ച് സൂചിപ്പിക്കാറുണ്ട് .ഇതൊരു ഒരു ഗ്രീക്ക്‌ വാക്കാണ്. ഒരിടത്തും ഇല്ലാത്തത് (Nowhere)എന്നാണ് അർത്ഥം. ആദ്യം ഇതേ അർത്ഥമുള്ള Nusquama എന്ന ലാറ്റിൻ പേര് നൽകാനാണ് ഉദ്ദേശിച്ചിരുന്നത്.ലാറ്റിൻ ഭാഷയിലാണ് ഈകൃതിഎഴുതിയിരിക്കുന്നത്.

Thomas More
Thomas More

തലസ്ഥാനം അമൗറോട്ട്

നോവലിൽ മൂറിനോടുംസുഹൃത്ത് Pieter Gillis നോടും പര്യവേക്ഷക കഥാപാത്രം ആയ Raphael Hythlodaeus ആണ് മാതൃക രാജ്യമായ ഉട്ടോപ്യയെ പറ്റി പറയുന്നത്. അദ്ദേഹം പര്യ വേക്ഷ ണത്തിനിടയിൽ അഞ്ചുവർഷം അവിടെ പോയി താമസിച്ചു ജനങ്ങളെ പറ്റി പഠിച്ചുവത്രേ.കഥയിൽ ബ്രിട്ടനു 11000 മൈൽ പടിഞ്ഞാറ് തെക്കൻ അറ്റ്ലാന്റിക്കിൽ സ്ഥിതി ചെയ്യുന്ന ഈ വലിയ ദ്വീപ് രാഷ്ട്രത്തിൽ 54 നഗരങ്ങൾ ഉണ്ടായിരുന്നത്രെ. Amaurot ആയിരുന്നു തലസ്ഥാനം.ഉട്ടോപ്പസ് രാജാവാണ് രാജ്യം സ്ഥാപിച്ചത്

ഇവിടം സ്വർഗമാണോ?

സർവ്വ സുഖസൗകര്യങ്ങളും അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്യ ക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ താല്പര്യത്തിനാണ് അവിടെ സ്ഥാനം . സ്വകാര്യ സ്വത്തില്ല എല്ലാം പൊതുമുതൽ മാത്രം. തൊഴിലില്ലായ്മ ഇല്ല. പട്ടിണിയില്ല.പണമി ടപാടുകൾ ഇല്ല. ജാതിമത വർഗ്ഗ വേർതിരിവുകൾ ഇല്ല.എല്ലാ ജനങ്ങളും ഒരേ തരം വസ്ത്രങ്ങൾ ധരിക്കുന്നു. പൊതുവായി ഭക്ഷണം കഴിക്കുന്നു. ചികിത്സ സൗജന്യമാണ്.

വീടുകൾക്ക് വാതിലുകളും പൂട്ടുംഇല്ല ഓരോ കുടുംബവും നിശ്ചിത വർഷം കഴിയുമ്പോൾ വീടുകൾ പരസ്പരം മാറണം. വർഷം മുഴുവൻ കൃഷിക്ക് ഉപയുക്തമായ ഫലഭൂയിഷ്ടമായ മണ്ണാണ് അവിടെ.എല്ലാവരും നിർബന്ധമായി കൃഷിയും മറ്റൊരു വിദഗ്ധ തൊഴിലും പഠിച്ചിരിക്കണം. കുട്ടികൾ മാത്രമേ ആഭരണങ്ങൾ അണിയാറുള്ളൂ. സ്വർണ്ണവും രാജ്യത്തിന്റെ പൊതു സ്വത്താണ്. പക്ഷേ ആർക്കും സ്വർണ്ണത്തിൽ താല്പര്യം ഇല്ല. കുറ്റവാളികൾ ഉണ്ടെങ്കിൽ അവരെ സ്വർണ്ണം കൊണ്ടുള്ള ചങ്ങലയിട്ടാണ് തടവിലാക്കുന്നത്. എല്ലാവർക്കും ആറു മണിക്കൂർ ജോലി ചെയ്താൽ മതി. ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാം. ദയാവധം അനുവദനീയമാണ്. ഇതൊക്കെയാണ് ഈ സാങ്കല്പിക സമൃദ്ധരാജ്യത്തിന്റെ ചില പ്രത്യേകതകളായി കഥയിൽ പറയുന്നത്. പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ ആധാരമാക്കിയാണ് തോമസ് മൂർ ഈ രചന നടത്തിയിട്ടുള്ളതെന്ന് കരുതപ്പെടുന്നു

യഥാർത്ഥ ഉട്ടോപ്യകൾ

ഉട്ടോപ്യൻജീവിതരീതിക്ക് ഏകദേശം സമാനമായ ജീവിതം നയിച്ച ചില സെറ്റിൽമെന്റുകൾ യഥാർത്ഥമായി തന്നെ കുറച്ചുകാലത്തേക്ക് എങ്കിലും ലോകത്ത് നിലനിന്നിട്ടുണ്ട്.ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു
1.Amana Colonies (Iowa, USA):
2.New Lanark (Scotland)
3.Christiania (Copenhagen, Denmark):

ഇനി ഡിസ്റ്റോപ്പിയ(dystopia/cacotopia/anti-utopia) എന്തെന്ന് പറയാം

ഉട്ടോപ്യയുടെ നേർ വിപരീതമായ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടാണത്.മോശം സ്ഥലം എന്നാണ് പദത്തിന്റെ അർത്ഥം.ദുരിതം, ദാരിദ്ര്യം , അടിച്ചമർത്തൽ, അക്രമം, രോഗം, യുദ്ധം മലിനീകരണം,ഏകാധിപത്യ ഭരണം, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വളരെ വലുത്,സ്വതന്ത്ര ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലക്ക്, കപടമായ പ്രചാരണവേലകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവ വഴി ജീവിതസാഹചര്യങ്ങൾ അതി ദയനീയമായിരിക്കുന്ന ഒന്നാണ് ഡിസ്റ്റോപ്പിയൻ സമൂഹം.

വാക്ക് വന്ന വഴി
1868-ൽ ഗ്രെഗ് വെബ്ബറും ജോൺ സ്റ്റുവർട്ട് മില്ലും
ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഈ പദത്തിന്റെ ആദ്യത്തെ അറിയപ്പെടുന്ന പ്രയോഗം

ഉട്ടോപ്യൻ ഫിക്ഷനും ഡിസ്റ്റോപ്പിയൻ ഫിക്ഷനും

ഈ രണ്ട് ആശയങ്ങളും സാഹിത്യത്തെയും സിനിമയും സംഗീതത്തെയും മറ്റു കലകളെയും കാര്യമായി സ്വാധീനിച്ചു. ലോകത്തു വിവിധ ഭാഷകളിൽ രചിക്കപ്പെട്ട വിഖ്യാത കൃതികൾ ഉൾപ്പെടെയുള്ളവയെ പാത്രസൃഷ്ടിയുടെയും പശ്ചാത്തലത്തിന്റെയും ഒക്കെഅടിസ്ഥാനത്തിൽ ഈ രണ്ടു ഗണങ്ങളിലായി പെടുത്താനാകും.
New Atlantis(Francis Bacon), Erewhon(Samuel Butler), Gulliver’s Travels(Johnathan Swift ) The Dispossessed(Ursula Le Guin)Robinson Crusoe’ (1 Daniel Defoe)
തുടങ്ങിയവ പ്രസിദ്ധങ്ങളായ ചില ഉട്ടോപ്യൻ രചനകൾ ആണ്
Nineteen Eighty-Four ( George Orwell ),
The Handmaid’s Tale (Margaret Atwood ),
The Hunger Games (Suzanne Collins )
തുടങ്ങിയവ പ്രസിദ്ധങ്ങളായ ചില ഡിസ്റ്റോപ്യൻ രചനകൾ ആണ്.

ഒന്ന് പരിശോധിക്കൂ

നിങ്ങൾക്ക്ഏറെ ഇഷ്ടമുള്ള ഹാരി പോട്ടർ കഥകളും, പാവങ്ങളും ആൽക്കമിസ്റ്റും പ്രിയ കഥാകാരൻ എം ടി യുടെ രണ്ടാമൂഴവും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെയും ബെന്യാമിന്റെ ആടുജീവിതവും കെ ആർ മീരയുടെ ആരാച്ചാരും ഇതിൽ ഏതെങ്കിലും ഗണത്തിൽ പെടുമോ എന്ന് കണ്ടെത്തുക

You May Also Like

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ മുല മുറിക്കപ്പെട്ട ധീരയായ സ്ത്രീ – നീര ആര്യ

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ മുല മുറിക്കപ്പെട്ട ധീരയായ സ്ത്രീ – നീര ആര്യ Sreekala…

കാനറി ഗേൾസ് : രണ്ട് ലോകമഹായുദ്ധങ്ങളിലും സ്ത്രീകൾ വഹിച്ച പങ്ക് അത്ഭുതകരമാണ്

Sreekala Prasad കാനറി ഗേൾസ്: രണ്ട് ലോകമഹായുദ്ധങ്ങളിലും സ്ത്രീകൾ വഹിച്ച പങ്ക് പ്രശസ്തവും വളരെ അംഗീകരിക്കപ്പെട്ടതുമാണ്…

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഹ്യുമൻ വാർ മെഷീൻ – ദി റോമൻ ലീജിയനറി

Roman legionary HUMAN WAR MACHINE എഴുതിയത് : Julius Manuel മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും…