എന്താണ് ഏടാകൂടം ?

ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനവും ഉണ്ടാകും. കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണു് ഏടാകൂടങ്ങൾ. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം.

ദുർഘടം പിടിച്ച കാര്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് ഏടാകൂടം. ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം, കുഴപ്പം, വയ്യാവേലി, തടസ്സം, മുൾമുനയിൽ നിൽക്കുക, വിഷമഘട്ടത്തിൽ ആവുക എന്നൊക്കെയാണ് മലയാളത്തിൽ ഏടാകൂടത്തിന് അർത്ഥമുള്ളത്. ഇത് അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും, ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നും, അഴിയാക്കുരുക്ക് എന്ന സമസ്യയിൽ നിന്നുമൊക്കെയാണ് മലയാളത്തിലേക്ക് “ഏടാകൂടം” എന്ന ഈ ഭാഷ പ്രയോഗം വന്നത്.

“ഏടാകൂടം” അഥവാ Devil’s Knot അഥവാ ചെകുത്താന്റെ കെട്ട് എന്നത് പുരാതന കാലത്തെ ഒരു കളിക്കോപ്പാണ്.ബുദ്ധിപര മായ വ്യായാമത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ആറ് ചതുരക്കട്ട കളോട് കൂടിയ ഇത് അഴിച്ചു മാറ്റിയാൽ കൂട്ടിച്ചേർക്കാൻ വലിയ പ്രയാസമായിരുന്നു. ചിലത് അഴിച്ചു മാറ്റാനും നല്ല ബുദ്ധിമുട്ടുള്ളതാ യിരുന്നു. നല്ല ബുദ്ധിയും ,ക്ഷമയും, ആലോചനാ ശക്തിയും ആവശ്യമുള്ള ഈ കൗശല വിദ്യയുടെ കൂട്ടിച്ചേർക്കൽ പരാജയപ്പെട്ടാൽ അന്നത് വലിയ അപമാനമായും കരുതിയിരുന്നു.

കൂടിച്ചേർന്നതും കൂട്ടിച്ചേർത്തതും ഒക്കെയാണു് കൂടം. ഈ കളിപ്പാട്ടം അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നാണു്, ഭാഷയിൽ ഏടാകൂടമെന്ന പ്രയോഗത്തിന്റെ നിഷ്പത്തി. ഇന്ന് ഏടാകൂടം എന്ന പ്രയോഗത്തിന് തിരുത്താൻ പറ്റാത്ത (വേലിയിൽ ഇരുന്ന പാമ്പിനെ തോളത്ത് വച്ച ) അവസ്ഥയെ ആണ് കാട്ടിത്തരുന്നത്

ഇന്നത്തെ റൂബിക്സ് ക്യൂബ് പോലെ കുട്ടികളുടെ ഏകാഗ്രതയും, ബുദ്ധിശക്തിയും വർധിപ്പിക്കുന്ന ഒരു കളിപ്പാട്ടമായും ഇത് ഉപയോഗിച്ചിരുന്നു. ഇന്നത്തെ തലമുറക്ക് മാത്രമല്ല മുമ്പുള്ള വർക്കും എടാകൂടത്തെക്കുറിച്ച് വലിയ ധാരണ ഉണ്ടാവണമെന്നില്ല. കാരണം ഏടാകൂടം അത്ര സർവ്വസാധാരണം ആയിരുന്നില്ല.ഇന്നത്തെ റുബിക്സ് ക്യൂബിന്റെ മുതുമുത്തച്ഛൻ ആയ ഏടാകൂടം നിർമ്മിക്കാനും അസാമാന്യ കഴിവ് വേണമായിരുന്നു. ഗണിത ശാസ്ത്രത്തിന്റെയും, തച്ചുശാസ്ത്രത്തിന്റെയും സമന്വിതമായ ആശയത്തിലൂടെ ആയിരുന്നു ഇതിന്റെ നിർമ്മാണം നടന്നിരുന്നത്. ഇതിന്റെ നിർമ്മാതാവ് പെരുന്തച്ചനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണ്ട് മുതലേ ഇതിനു തുല്യമായ കളിപ്പാട്ടങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു.

ഏടാകൂടം അഴിച്ചുവച്ചത്
ഏടാകൂടം അഴിച്ചുവച്ചത്

അവിടെ നിന്നാണ് കേരളത്തിൽ വന്നത് എന്ന കാര്യത്തിലും വിവിധ അഭിപ്രായങ്ങളുണ്ട്. ഇത് ഇംഗ്ലീഷിൽ ചൈനീസ് ക്രോസ്, ചൈനീസ് നോട്ട്, ഡെവിൾ നോട്ട്, സിക്സ് ക്രോസ്സ് നോട്ട് എന്നൊക്കെ അന്നറിയപ്പെടുന്നതിനാൽ ചൈനയിൽ നിന്നാണ് വന്നത് എന്ന് അനുമാനി ക്കാം. കേരളത്തിൽ എടാകൂടങ്ങൾ അപൂർവ മാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വിവിധതരത്തിലുള്ളവ ലഭ്യമാണ്. ആറു മരക്കട്ടകളും, മൂന്ന് മരക്കട്ടകളും ഉള്ള എടാകുടങ്ങൾ അതിൽ പ്രധാനമാണ്.

പണ്ട് തർക്കശാസ്ത്രത്തിൽ ഏർപ്പെടുന്ന പണ്ഡിതരുടെ വൈഭവം തെളിയിക്കേണ്ടത് എടാകൂടങ്ങൾ പരിഹരിച്ചു കൊണ്ടുകൂടിയായിരുന്നു എന്നും പറയപ്പെടുന്നു. തടിയിൽ കൊത്തിവെച്ച വിവിധ രൂപത്തിലുള്ള കഷ്ണങ്ങൾ ആദ്യം ഒന്നിച്ചു ചേർക്കുന്നു. അത് അഴിച്ചശേഷം വീണ്ടും കൂട്ടിച്ചേർക്കുന്നതാണ് ഈ ഏടാകൂടം കളി.

 

ഇപ്പോൾ പ്ലാസ്റ്റിക് എടാകൂടങ്ങളും വിദേശ വിപണിയിൽ ഉണ്ട്.ഇന്ന് വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഏടാകൂടം സ്വിറ്റ്സർലൻഡിൽ ആണുള്ളത്.സ്വിറ്റ്സർലാന്റിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനം നിർമ്മിച്ച ഏടാകൂടം ‘ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം’ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 19 അടി 8 ഇഞ്ച് ഉയരവും ഒരടി മൂന്നിഞ്ച് വീതിയുമാണ് ഇതിനുണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ കേരളത്തിലെ കൊല്ലം ജില്ലയിൽ കലാ സംവിധായകൻ മാർത്താണ്ഡം രാജശേഖരൻ നിർമ്മിച്ച ഏടാകൂടമാണ്. ഗിന്നസ്‌ റെക്കോർഡ് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത് നിർമ്മിച്ചത്.

You May Also Like

ഇന്ത്യൻ ട്രെയിനുകളുടെ ജനാലകളിലൂടെ നാം കാണുന്ന ഫാമുകൾ വിശാലമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും വലിയ 10 ഫാമുകൾ ഇതാ

ലോകത്തിലെ ഏറ്റവും വലിയ 10 ഫാമുകൾ ഇന്ത്യൻ ട്രെയിനുകളുടെ ജനാലകളിലൂടെ നാം കാണുന്ന ഫാമുകൾ വിശാലമാണെന്ന്…

എന്താണ് കള്ളക്കടൽ ?

എന്താണ് കള്ളക്കടൽ ? അറിവ് തേടുന്ന പാവം പ്രവാസി അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റ ത്തെയാണ് കള്ളക്കടൽ എന്നു…

സ്പേസ് ടൂറിസം – ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍ Sabu Jose അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു…

സ്വന്തം കണ്ണുകൾ വൃത്തിയാക്കാൻ നാക്കുപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്

പല്ലിക്ക് കണ്ണുവരെ നാക്കെത്തുമെങ്കിൽ ഓന്തിന്റെ നാക്ക് പറന്നു പോകുന്ന ഇരയുടെ ദേഹം വരെ എത്തും. ഇക്കാര്യത്തിൽ തവളയും ഒട്ടും പിന്നിലല്ല.