എന്താണ് ഗാഗ് ഓർഡർ ?

അറിവ് തേടുന്ന പാവം പ്രവാസി

കോടതിയുടെ പരിഗണനിയിലിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയോ, ഒന്നിൽ കൂടുതൽ വ്യക്തികളോ ചില ‘പ്രത്യേക സാഹചര്യത്തിലോ, ചുറ്റുപാടിലോ’ മനസിലാക്കിയ വിവരങ്ങൾ കോടതിക്ക് പുറത്തു വെളിപ്പെടുത്തരുത് അല്ലെങ്കിൽ ചർച്ച ചെയ്യരുതെന്ന് കാണിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന നിബന്ധനയെയാണ് ഗാഗ് ഓർഡർ (Gag Order )എന്ന് പറയുന്നത്.

ഈ ഓർഡർ ആരുടെയെല്ലാം പേരിലാണോ പുറപ്പെടുവിച്ചിട്ടുള്ളത് അവർ ഈ ഓർഡർ അനുസരിക്കേണ്ടതുണ്ട്. ഇവിടെ സൂചിപ്പിച്ച ആ ‘പ്രത്യേക സാഹചര്യം-ചുറ്റുപാട് ‘ എന്നൊക്കെ യുള്ള പദങ്ങൾ കൊണ്ടുദ്ദേശി ക്കുന്നത് ചിലപ്പോൾ കോടതി, ചിലപ്പോൾ പബ്ലിക് ഓഫിസുകൾ , അല്ലെങ്കിൽ കോർപറേറ്റ് സ്ഥാപനങ്ങൾ ഒക്കെ ആകാം. ഇതിനെ Suppression Order എന്നും വിളിക്കാറുണ്ട്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ ന്യായമായ വിചാരണ (Fair Trial ) ഉറപ്പുവരുത്തുന്നതിനും , നീതിന്യായത്തിന്റെ കാര്യക്ഷമമായ നിർവഹണം എളുപ്പമാക്കുന്ന തിനും ആണ് ഗാഗ് ഓർഡർ ഉപയോഗിക്കുന്നത്‌. കൂടാതെ മുൻവിധിയോട് കൂടിയുള്ള വിവരങ്ങൾ വിചാരണ നടത്തുന്ന ജൂറിയുടെ അല്ലെങ്കിൽ ജഡ്ജിയുടെ മുന്നിൽ എത്താനും അതുവഴി വിധിയെ സ്വാധീനിക്കുന്നത് തടയുന്നതിനു മായാണ് സാധാരണയായി കോടതി ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കുന്നത്.

ഒരു കമ്പനിയുടെ നിയമാനുസൃതമായ വ്യാപാരരഹസ്യം അല്ലെങ്കിൽ ( Legitimate trade secret ) സൂക്ഷിക്കുക, അല്ലെങ്കിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസിന്റെയോ, സൈനിക നടപടികളുടെയോ സമഗ്രത സംരക്ഷിക്കുക, അല്ലെങ്കിൽ ഇരകളുടെയോ , പ്രായപൂർത്തിയാകാത്തവരുടെയോ സ്വകാര്യത സംരക്ഷിക്കുക എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി യാണ് ഗാഗ് ഓർഡർ പൊതുവിൽ ഇഷ്യൂ ചെയ്യപ്പെടാറ്. പക്ഷെ നിർഭാഗ്യവശാൽ, ഏതു സാഹചര്യത്തിലും, ആർക്കെതിരെ വേണമെങ്കിലും കോടതിക്ക് ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കാവുന്നതാണ് എന്നതാണ് സത്യം. ഗാഗ് ഓർഡർ ലംഘിച്ചാൽ (Violate) സംഭവിക്കുക കോടതിയലക്ഷ്യമാകും.

ഇരകളെയോ, ഇരകൾക്കു വേണ്ടി ശബ്ദിക്കുന്ന വരെയോ നിശ്ശബ്ദരാക്കുന്നതിനായാണ് ഗാഗ് ഓർഡറുകൾ ദുരുപയോഗം ചെയ്യപ്പെടാറ് എന്ന് വാദങ്ങളുണ്ട്. പല വിധ ഭീഷണികളാലോ, പ്രലോഭനങ്ങളാലോ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം ഒരു സാഹചര്യങ്ങളിലും ഉയർന്നു കേൾക്കാതിരിക്കാനും, പ്രതിക്കനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാനുമാണ് ഇത്തരം ഗാഗ് ഓർഡറുകൾ വഴി സാധ്യമാവുക എന്നതാണ് അഭിപ്രായം.

അതുകൊണ്ട് തന്നെ ഗാഗ് ഓർഡറുകൾ ഭരണഘടനാ വിരുദ്ധമാണെന്നൊരു അഭിപ്രായവും പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. അല്പം കൂടി ലളിതമായി പറഞ്ഞാൽ, ഇരയുടെ സ്വകാര്യത, സംരക്ഷണം എന്നൊക്കെയുള്ള പേരിൽ ഇഷ്യൂ ചെയ്യപ്പെടുന്ന ഗാഗ് ഓർഡറുകൾ മിക്കവാറും സ്വാധീനവും, സമ്പത്തുമുള്ള ( Influential & Affluential ) പ്രതികൾക്ക് സുരക്ഷയൊരുക്കുന്ന ഒരു മറയാകാറുണ്ട്.

You May Also Like

വധശിക്ഷ വേണ്ടെന്നോ ?

വീണ്ടും ഒരു സൗമ്യ കൂടി ആവര്‍ത്തിക്കപ്പെട്ട ഈ സാഹചര്യത്തിലെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഗുരുതരമായ പോരായ്മകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കേസുകളുടെയും സമാനതകള്‍ വളരെ പ്രകടമാണ്. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ നടക്കണമെങ്കില്‍ എത്രത്തോളം ലാഘവമായിട്ടാണ് കുറ്റവാളികള്‍ നിയമവ്യവസ്ഥയെ കണക്കാക്കുന്നതെന്ന തിരിച്ചറിവ് ഭീതിജനകമാണ്. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ജയിലിലിരുന്ന് കൊഴുത്തുരുണ്ട ഗോവിന്ദച്ചാമിയുടെ മുഖം നമ്മോട് പലതും വിളിച്ച് പറയുന്നു.

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

തൃശ്ശൂർ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന്…

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരെ നമ്മള്‍ ചുമക്കേണ്ടതുണ്ടോ? പൗരന്‍ അറിയേണ്ട വസ്തുതകള്‍

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട്. റോഡ് വേണം – ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് – എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത് – ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം – എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.