എങ്ങിനെയാണ് രോമാഞ്ചം(goosebumps) ഉണ്ടാകുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

വികാരാധിക്യത്താൽ നമ്മുടെ ശരീരത്തിലെ രോമം എഴുന്നേറ്റ്‌ നിൽക്കുന്ന പ്രതിഭാസത്തെ യാണ്‌ രോമാഞ്ചം എന്ന വാക്ക്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌.സാഹിത്യത്തിൽ ‘രോമാഞ്ച കഞ്ചുകമണിഞ്ഞു’ എന്നു പറയുന്നു.സ്വമേധയാ നമ്മുടെ ചർമ്മത്തിൽ താൽക്കാലികമായി ഉണ്ടാകുന്ന വളരെ ചെറിയ ഉയർച്ചകളാണ് യഥാർത്ഥത്തിൽ ഈ രോമാഞ്ചം.goosebumps എന്നാണ് ഇംഗ്ലീഷ്‌ വാക്ക്‌.

താറാവിന്റെയോ ,കോഴിയുടെയോ തൂവൽ നീക്കുമ്പോൾ കാണുന്ന ചർമ്മത്തിനു സമാനമായതിനാലാണ് ഇതിന് ‘goose bumps’ എന്ന പേരു ലഭിച്ചത്. goose pimples എന്നും goose flesh എന്നും പറയാറുണ്ട്‌.ഭയം, അത്ഭുതം, ആഹ്ളാദം പോലെയുള്ള വികാരങ്ങൾ കാരണമാവും നമ്മിൽ പലർക്കും രോമാഞ്ച മുണ്ടാവാറ്. ഒരു ഹൊറർ സിനിമ കാണുന്ന അവസരത്തിൽ രോമം എഴുന്നു നിൽക്കുന്ന അവസരങ്ങളുണ്ടാവാം. പഴയ ഓർമ്മകൾ, മനസ്സിനെ കോരിത്തരിപ്പിക്കുന്ന പാട്ടിൽ മുഴുകുന്നത്, ചില അമൂല്യ നിമിഷങ്ങൾ ഓർമ്മയിൽ തെളിയുമ്പോൾ, വൈകാരിക ചലനമുണ്ടാക്കുന്ന ടിവി പ്രോഗ്രാം, സിനിമകൾ കാണുമ്പോൾ, ചില പുസ്തകങ്ങൾ വായിക്കുമ്പോഴൊക്കെ പലർക്കും രോമാഞ്ചം അനുഭവപ്പെടാറുണ്ട്‌. ഇത്തരം അവസരങ്ങളിൽ അഡ്രിനാലിൻ സ്വതന്ത്രമാക്കപ്പെടുകയും രോമങ്ങൾ എഴുന്നു നിൽക്കുകയും ചെയ്യുന്നതാണ് രോമാഞ്ചം ഉണ്ടാകാൻ കാരണമാവുന്നത്‌.

മനുഷ്യർ പേടിക്കുമ്പോഴോ, തണുക്കുമ്പോഴോ തലച്ചോറിലെ ഹൈപ്പോതലമാസ് ഉണരുകയും ശരീരത്തിലെ സിമ്പതറ്റിക് നാഡി വ്യവസ്ഥയെ (sympathetic nervous system ) ഉത്തേജിപ്പി ക്കുകയും ചെയ്യും. ഈ നാഡി വ്യവസ്ഥയാണു പേടിക്കുമ്പോൾ പൊരുതുക അല്ലെങ്കിൽ രക്ഷപ്പെടുക എന്ന വികാരം ( fight-or-flight responses.) ഉണ്ടാക്കുന്നത്. സിമ്പതറ്റിക് നാഡി വ്യവസ്ഥ ഉണർന്നതിൻ്റെ ഫലമായി അഡ്രിനാ ലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെ ടുന്നു. ഈ ഹോർമോൺ രക്തത്തിലൂടെ സഞ്ചരിച്ച് തൊലിയിൽ എത്തുമ്പോൾ തൊലിയിലെ രോമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അറേക്റ്റർ പിൽ എന്ന പേശിയെ (arrector pili muscles ) സങ്കോചിപ്പിക്കുന്നു. ഈ പേശി സങ്കോചം മൂലം തൊലിയിൽ ഒരു ചെറിയ മുഴ രൂപപ്പെടുകയും അതിനോട് ചേർന്നു നിൽക്കുന്ന രോമം എഴുന്നേറ്റു നിൽക്കുകയും ചെയ്യും.

രോമാഞ്ചത്തിനു കാരണമാകുന്ന റിഫ്ളക്സിനെ പൈലോമോട്ടോർ റിഫ്ളക്സ്, പൈലോഇറക്ഷൻ, ഹൊറിപൈലേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.മനുഷ്യരിൽ രോമാഞ്ചം മൂലം പ്രത്യേകിച്ച് പ്രയോജനങ്ങൾ ഒന്നുമില്ലെങ്കിലും മൃഗങ്ങളിൽ ഈ പ്രതിഭാസം ഗുണപ്രദമാണ്. രോമാവൃതമായ ശരീരമുള്ള മൃഗങ്ങൾക്ക് ഇതു മൂലം അവയുടെ ശരീര ത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. മൃഗങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസരത്തിലും അല്ലെങ്കിൽ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തിലും ഇതു സംഭവിക്കാറുണ്ട്.മുള്ളൻ പന്നിയുടെ മുള്ളുകൾ ഉയർന്നു നിൽക്കുന്നത് ഇതിന് ഉദാഹരണമാണ്. നമുക്ക്‌ ചുറ്റുമുള്ള പല മൃഗങ്ങളിലും ഈ പ്രതിഭാസമുണ്ടാവാറുണ്ട്.

You May Also Like

തിരമാലകൾ പതയുന്നത് എന്തുകൊണ്ട് ?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട് ? കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ…

വീട്ടിലെ എർത്തിംഗ് എവിടെയാണെന്ന് ചോദിച്ചാൽ മേലോട്ട് നോക്കുന്നവർ വായിച്ചിരിക്കാൻ

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വീട്ടിലെ വാട്ടർ ടാങ്ക് വർഷത്തിലൊരു തവണയെങ്കിലും വൃത്തിയാക്കാത്തവരുണ്ടാകില്ല.…

വെറും ആറുമാസം കൊണ്ട് വനം ഉണ്ടാക്കുന്ന ജപ്പാനിലെ മിയാവാക്കി മാതൃക എങ്ങനെ ?

എന്താണ് മിയാവാക്കി വനം? എങ്ങനെയാണ് ഇത്തരത്തിൽ വനം നിർമ്മിക്കുന്നത് ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

ഓൾഡ് ഏജ് ഹോമുകളെന്നാൽ വൃദ്ധരെ മകൾ നടതള്ളിയ ഇടങ്ങളെന്നു തെറ്റിദ്ധരിക്കുന്ന മലയാളി

പ്രശസ്ത സംവിധായകൻ കെജി ജോർജ്ജ് അന്തരിക്കുന്നത് ഓൾഡ് ഏജ് ഹോമിൽ വച്ചായിരുന്നു. എന്നാൽ വാർത്ത വായിക്കുന്ന…