എന്താണ് ഗോസിപ്പ് ?

അറിവ് തേടുന്ന പാവം പ്രവാസി

കൂട്ടത്തില്‍ ഹാജരാകാത്ത ഒരു മൂന്നാം കക്ഷിയെക്കുറിച്ച് പങ്കിടുന്ന വിവരമാണ് ഗോസിപ്പ് (Gossips). ഒരു വ്യക്തിയുടെ രൂപം, നേട്ടങ്ങള്‍, അല്ലെങ്കില്‍ പെരുമാറ്റം എന്നിവയുടെ പ്രതിലോമകരമായ (നെഗറ്റീവ്) വശങ്ങളെ കേന്ദ്രീകരിച്ചാണ് ഗോസിപ്പ് സാധാരണയായി പ്രവര്‍ത്തിക്കുന്നത്. ഡോ. എറിക് ബേണ്‍ ആവിഷ്‌ക്കരിച്ച മനഃശാസ്ത്ര ശാഖയായ ട്രാന്‍സാക്ഷണല്‍ അനാലിസിസ് (TA) പ്രകാരം ആളുകള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുന്നത് അംഗീകാരം കിട്ടാനാണ്. മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉണ്ടെന്ന ഒരു തോന്നല്‍ നല്‍കുക വഴി ഗോസ്സിപ് ചെയ്യുന്നവര്‍ ഇങ്ങനെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനെ സ്‌ട്രോക്‌സ് (strokes) എന്ന് വിളിക്കുന്നു.

ചെറുപ്പകാലത്ത് കൂടുതല്‍ നെഗറ്റീവ് സ്‌ട്രോക്കുകള്‍ ലഭിച്ചിട്ടുള്ള വ്യക്തികള്‍ ആണ് പൊതുവെ ഗോസിപ്പുകളുടെ പുറകെ പോയി മറ്റുള്ളവരുടെ നന്മകളെ കണ്ടില്ലെന്നു നടിക്കുന്നത്. നെഗറ്റീവ് ആയ കാര്യങ്ങളോട് കൂടുതല്‍ അടുപ്പം മനുഷ്യ മനസ്സിനുണ്ട് എന്നതിനാല്‍ ഗോസിപ്പുകാരുടെ ചുറ്റും എപ്പോഴും ആളുകള്‍ ഉണ്ടാകാറുണ്ട്. കൂടാതെ, മറ്റ് ആളുകളെക്കുറിച്ചും അവരുടെ അബദ്ധ ങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഒരു വ്യക്തിക്ക് ആശ്വാസം നല്‍കുന്നു. അവന്‍ അല്ലെങ്കില്‍ അവള്‍ സമാന ‘ദുരന്തങ്ങള്‍’ അനുഭവിക്കുന്നില്ലല്ലോ എന്ന ആശ്വാസമായും അതിനെ കാണാം.

ജീവിതത്തിലെ സമയം ചിലവഴിക്കാന്‍ നാമോരോരുത്തരും കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ പലതാണ്. അതില്‍ ഒന്നാണ് പാസ്‌ടൈം (pastime ). ജോലിയേക്കാള്‍ ആസ്വദിച്ചു കൊണ്ട് പതിവായി ചെയ്യുന്ന ഒരു പ്രവര്‍ത്തനം ഹോബി ഇതൊക്കെ അതില്‍ ഉള്‍പ്പെടും. കൂടുതല്‍ പാസ്‌ടൈം ഉണ്ടാവുക എന്നതാണ് ഗോസ്സിപ്പിന് മറ്റൊരു കാരണം.ഗോസിപ്പുകളില്‍ നിന്ന് മോചനം നേടാന്‍ അത് പറയുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നും കൃത്യമായ അകലം പാലിക്കുക തന്നെ വേണം. ചുറ്റുമുള്ള നന്മകളെ ബോധപൂര്‍വം തിരഞ്ഞു കണ്ടുപിടിച്ച് അഭിനന്ദിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുക. നല്ലതു ചെയ്യുമ്പോള്‍ അംഗീകാരം സ്വീകരിക്കാനും, ചിലപ്പോളൊക്കെ അവ ചോദിച്ചു വാങ്ങുവാനും ശ്രമിക്കുന്നത് നല്ലതാണ്.
വളരെ പെട്ടെന്ന് പ്രചരിക്കുന്ന ഒന്നാണ് ഗോസിപ്പുകള്‍. അവ ഒരുപക്ഷേ, വേദനി പ്പിച്ചേക്കാം.

കേള്‍ക്കേണ്ടിവരുന്ന ഗോസിപ്പുകള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെ യെന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. അവഗണിക്കുകയോ , ചിരിച്ചുതള്ളുകയോ ചെയ്യാം. മാങ്ങ ഉള്ള മാവിലേ കല്ലെറിയൂ എന്ന് പറയുന്നതുപോലെ നിങ്ങള്‍ പ്രധാനപ്പെട്ട ആളായതുകൊണ്ടാണ് നിങ്ങളെപ്പറ്റി ഗോസിപ്പുകള്‍ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി കിട്ടുന്ന ശ്രദ്ധ ആസ്വദിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ അതില്‍ വേദനിക്കുന്നില്ല എന്നു കണ്ടാല്‍ അത് ഉണ്ടാക്കിയ വ്യക്തി പിന്നീട് അതിന് മുതിരാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുക.

അവരവരെപ്പറ്റി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടാകാം. എന്നാല്‍ പുറത്തു നിന്ന് ആ സന്ദര്‍ഭത്തെ കാണാന്‍ ശ്രമിച്ചു നോക്കൂ. ശ്വസനക്രിയയും , വ്യായാമവും ഗുണം ചെയ്യും. അതേ കാര്യത്തെപ്പറ്റി ചിന്തിച്ചിരിക്കാതെ ഇഷ്ടമുള്ള മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിച്ചു വിടാം. ഗോസിപ്പുകള്‍ ജോലിയേയോ , പഠനത്തേയോ , കുടുംബത്തേയോ ബാധിക്കുന്ന തരത്തിലുള്ളതായാല്‍ അതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. കണ്ടെത്തിയാല്‍ സമാധാനത്തോടെ ധൈര്യത്തോടെ അവരോട് സംസാരിക്കുക. ഒരുപക്ഷേ, തെറ്റിദ്ധരിക്കപ്പെ ട്ടതാണെങ്കില്‍ അത് മാറ്റിയെടുക്കുക. മനപ്പൂര്‍വം ആണെങ്കില്‍ താക്കീത് നല്‍കാം. ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുക.

ആ വ്യക്തി നിങ്ങളുടെ സുഹൃത്താണെങ്കില്‍ പിന്നീടങ്ങോട്ട് ജാഗ്രത വേണം. അവരെ ഒരു കൈയകലത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുക. ആത്മവിശ്വാസവും , ആത്മാഭിമാനവും മറ്റുള്ളവരുടെ അഭിപ്രായത്തിന്റെ പുറത്ത് ഇല്ലാതെയാക്കരുത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക. പ്രയത്‌ നിക്കുക. അപ്പോള്‍ ധൈര്യവും ആത്മവിശ്വാ സവും വര്‍ദ്ധിക്കും. ഗോസിപ്പുകള്‍ ഉണ്ടാക്കുന്ന വ്യക്തികളേക്കാള്‍ മാനസികമായി ഉയരത്തില്‍ എത്താന്‍ സാധിക്കും. ഗോസിപ്പുകള്‍ മനസ്സിനെ ബാധിക്കുന്നത് തടയാനും സാധിക്കും.
ജീവിതത്തില്‍ എപ്പോഴെങ്കിലും പരദൂഷണ ത്തിന് ഇരയാകാത്തവര്‍ വളരെ കുറവായിരി ക്കും. ക്രിയാത്മക പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവ രാണെങ്കില്‍ അതിനുള്ള സാധ്യത കൂടുതലായി രിക്കുമെന്ന് മാത്രം. സോഷ്യല്‍മീഡിയയുടെ വരവോടെ പരദൂഷണങ്ങള്‍ക്ക് വേഗത്തില്‍ മറ്റുള്ളവരിലേക്ക് എത്താന്‍ പറ്റുന്ന സാഹചര്യം വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഒരാള്‍ക്കും സുഖകരമല്ല. പരദൂഷണത്തിന്റെ ഇരകള്‍ അനുഭവിക്കുന്ന മാനസികാഘാതത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി, വ്യക്തികളുടെ അതിജീവനക്ഷമത, സാമൂഹികപിന്തുണ തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്.

അവാസ്തമായ പ്രചാരണങ്ങള്‍ക്ക് അധികം ആയുസ്സ് ഉണ്ടാകണമെന്നില്ല. ദുഷ്പ്രചരണ ങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കാന്‍ പല വഴികളുണ്ടുതാനും. ആ വഴികള്‍ കണ്ടെത്തുന്നതിലും പക്വതയോടെ അവ ഉപയോഗിക്കുന്നതിലുമാണ് ഇത്തരം അവസര ങ്ങളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആരോപണം ഉന്നയിച്ച ആളോട് നേരിട്ട് സംസാരിക്കുന്നത് തെറ്റിദ്ധാരണകള്‍ ഒഴിവാ ക്കാന്‍ സഹായിച്ചേക്കാം.
വികാരവിക്ഷോഭത്തില്‍ പെട്ടെന്ന് പ്രതികരിക്കു ന്നതിലും നല്ലത് അനുഭവ പരിചയമുള്ള ഒരാളുടെ ഉപദേശം മുന്‍പേ തേടുന്നതായി രിക്കും. തള്ളിക്കളയേണ്ടതിനെ തള്ളിക്കള യാനും , പ്രതികരിക്കേണ്ടതിനോട് മാത്രം പ്രതികരിക്കാനും ശീലിക്കുക. സമ്മര്‍ദ്ദം, ഉറക്കക്കുറവ്, വിഷാദരോഗ ലക്ഷണങ്ങള്‍ ഇവയില്‍ ഏതെങ്കിലുമൊക്കെ അനുഭവപ്പെടു ന്നെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കാന്‍ മടിക്കരുത്. മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനും ഇത് സഹായിക്കും.

ഏത് പ്രതിസന്ധിയേയും വിവേകത്തോടെ നേരിടാനുള്ള കഴിവ് ഉയര്‍ന്ന മാനസികാരോ ഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ശരിയായ ആത്മവിശ്വാസമുള്ളവര്‍ പ്രതിസന്ധികളില്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയില്ല. ദുരനുഭവങ്ങളും പ്രതിസന്ധികളും ആരോഗ്യകരമായ രീതിയില്‍ മറികടക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്ന തുവഴി നമ്മള്‍ പഠിക്കുന്ന ജീവിതപാഠങ്ങളും അതുവഴി കൂടുതലായി ആര്‍ജ്ജിക്കുന്ന മനക്കരുത്തും ആത്മവിശ്വാസവും മുന്നോട്ടുള്ള നമ്മുടെ വളര്‍ച്ചക്ക് സഹായകരമാകുമെ ന്നതില്‍ തര്‍ക്കമില്ല.

You May Also Like

ഭൂമിക്ക് പുറത്ത് ഒരാള്‍ക്ക് മരണം സംഭവിച്ചാൽ മരണശേഷം ഭൗതിക ശരീരത്തിന് എന്താവും സംഭവിക്കുന്നത് ?

ഭൂമിക്ക് പുറത്ത് ഒരാള്‍ക്ക് മരണം സംഭവിച്ചാൽ മരണശേഷം ഭൗതിക ശരീരത്തിന് എന്താവും സംഭവിക്കുന്നത് ? അറിവ്…

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ?

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ? അറിവ് തേടുന്ന പാവം പ്രവാസി കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍…

വിറകടുപ്പിൽ പാചകം ചെയ്താൽ സ്വാദുകൂടും എന്നത് തോന്നൽ മാത്രം, അന്തരീക്ഷ മലിനീകരണം മാത്രമല്ല, ആരോഗ്യത്തിനും വളരെ ഹാനികരമാണ്, എന്താണ് ഇതിനു പിന്നിലെ ശാസ്ത്രം ?

സുരേഷ് സി പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും…

കിരീടമുള്ള പ്രാവ്

കിരീടമുള്ള പ്രാവ് അറിവ് തേടുന്ന പാവം പ്രവാസി ജനിച്ചതിനുശേഷം കിരീടമണിയുന്നവരാണല്ലോ രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം. എന്നാൽ തലയിൽ…