എന്താണ് Harshad( Niven ) Number/ ഹാർഷാദ് ( നിവെൻ ) സംഖ്യ ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരു സംഖ്യയെ ആ സംഖ്യയുടെ അക്കങ്ങളുടെ തുക കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ (ശിഷ്ടം=0) അത്തരം സംഖ്യകളെ Harshad(Niven ) Number /ഹാർഷാദ് ( നിവെൻ ) സംഖ്യ എന്ന് പറയുന്നു.

ഉദാഹരണമായി 18 എന്ന സംഖ്യയെ അതിന്റെ അക്കങ്ങളുടെ തുകയായ1+8= 9 കൊണ്ട് പൂർണ്ണമായി ഹരിക്കാം. 18/9=9. അതുകൊണ്ട് 18നെ ഒരു Harshad നമ്പർ ആയി കണക്കാക്കാം.

മറ്റൊരുദാഹരണമായിരാമാനുജ സംഖ്യയായ 1729 പരിശോധിക്കാം:
അക്കങ്ങളുടെ തുക= 1+7+2+9=19
1729÷19= 91. (ശിഷ്ടം=0). ശിഷ്ടം 0 ആയതിനാൽ രാമാനുജ സംഖ്യയും ഒരു Harshad നമ്പറാണ്.
അടുത്തതായി 25 എന്ന സംഖ്യ പരിശോധിക്കാം.അക്കങ്ങളുടെ തുക=2+5=7
25÷7=21 (ശിഷ്ടം=4). ഇവിടെ 25നെ അതിന്റെ അക്കങ്ങളുടെ തുകയായ 7 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയില്ല. അതുകൊണ്ട് 25 ഒരു Harshad നമ്പർ അല്ല.

ഇന്ത്യയിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞനായ ഡി.ആർ. കപ്രേക്കറാണ് ഹർഷാദ് സംഖ്യകൾ നിർവചിച്ചത്. “ഹർഷദ്” എന്ന വാക്ക് സംസ്കൃതത്തിൽ നിന്ന് വന്നതാണ് . “ഹർഷ ” എന്നാൽ സന്തോഷം എന്നും , “ദാ ” എന്നാൽ നൽകുക എന്നുമാണ് അർത്ഥം . അതായത് സന്തോഷം നൽകുന്നത് എന്നർത്ഥം. 1977-ൽ സംഖ്യാ സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ ഇവാൻ എം. നിവൻ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്നാണ് “നിവൻ നമ്പർ” എന്ന പദം ഉടലെടുത്തത്.

You May Also Like

ഏറ്റവും പുതിയതായി വാങ്ങിയ മൊബൈൽ ഫോൺ ന്റെ ചാർജ്ജർ ആയിരിക്കും എല്ലാ ഫോണുകളും ചാർജ്ജ് ചെയ്യാൻ പൊതുവായി ഉപയോഗിക്കുന്നത്, ഇതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോ ?

ഏറ്റവും പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ ചാർജ്ജർ ആയിരിക്കും എല്ലാ ഫോണുകളും ചാർജ്ജ് ചെയ്യാൻ പൊതുവായി…

ബഹിരാകാശയാത്രികർക്ക് ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളും കാണാനാവും

 Basheer Pengattiri ഐ എസ് എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ, അഥവാ…

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി വിവിധ രീതിയിലാണ് ഐപിഎല്ലില്‍…

കോമ്പസ് കണ്ടുപിടിക്കുന്നതുവരെ ഈ ജീവിയുമായി ബന്ധപ്പെട്ടൊരു അന്ധവിശ്വാസം നിലനിന്നു, എന്താണത് ?

പഴയകാലത്ത് കടൽ സഞ്ചാരികൾ ദിശ മനസിലാക്കാനുള്ള പ്രാകൃത വടക്ക് നോക്കി യന്ത്രമായി കുട്ടിത്തേവാങ്കുകളെയായിരുന്നു ഉപയോഗിച്ചിരുന്നത്. സൂര്യന്…