നമ്മുടെ ഫോണ്‍ ക്യാമറകളില്‍ HDR എന്ന് എഴുതിക്കണ്ടിട്ടില്ലേ. അതെന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

HD എന്ന് കേട്ടാൽ നമുക്ക് പെട്ടെന്നോർത്തെ ടുക്കാനാവു ഹൈഡെഫിനിഷൻ എന്നായി രിക്കും. ആദ്യമൊക്കെ ഹൈ ക്വാളിറ്റിയില്‍ ചിത്രമെടുക്കാനാണ് ഈ മോഡ് എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ഹൈഡെഫിനിഷൻ എന്നതല്ല HDR ന്റെ പൂര്‍ണരൂപം. അത് ഹൈ ഡൈമനാമിക് റേഞ്ച് എന്നാണ്.ഒരു ഫോട്ടോയിലെ ഏറ്റവും വെളിച്ചം കുറവുള്ള പിക്സലും ,കൂടുതലുള്ള പിക്സലും തമ്മിലുള്ള അനുപാതമാണ് ഡൈനാമിക് റേഞ്ച്. വെളിച്ചവ്യത്യാസമുള്ള സ്ഥലത്ത് നല്ല ചിത്രങ്ങള്‍ കിട്ടാനാണ് HDR ഉപയോഗിക്കുന്നത്. വെളിച്ചം കുറഞ്ഞയിടത്ത് സാധാരണയായി ഫോട്ടോ എടുക്കുമ്പോൾ സ്ക്രീൻ ഫോക്കസ് ചെയ്താല്‍ ആള് ഇരുട്ടത്താകും.

ആളെ ഫോക്കസ് ചെയ്താലോ സ്ക്രീൻ ഒരു വെള്ള നിറത്തിലായിരിക്കും ലഭിക്കുക. ഇവിടെ നാം എടുക്കുന്ന ഫോട്ടോയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ലൈറ്റിന്റെ അളവ് വ്യത്യസ്ത മാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് HDR രക്ഷക്കെത്തുന്നത്.HDR പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം.ഒരു ഫോട്ടോ എടുക്കുന്നതിന് പകരം മൂന്ന് ഫോട്ടോ തുടര്‍ച്ചയായെടുക്കുകയാണ് HDR ചെയ്യുന്നത്. എക്സ്പോഷര്‍ കൂട്ടിയും, വളരെ കുറച്ചും , മിഡില്‍ ആയും ഓരോ ഫോട്ടോകളെടുക്കുന്നു. എക്സ്പോഷര്‍ കൂട്ടിയെടുത്ത ഫോട്ടോയില്‍ വെളിച്ചമുള്ള ഭാഗം മുഴുവനായി നഷ്ടപ്പെട്ട രീതിയിലും, ഇരുട്ടുള്ള ഭാഗത്ത് അത്യാവശ്യം ക്ലിയറായും ഫോട്ടോ ലഭിക്കുമ്പോള്‍, എക്സ് പോഷര്‍ കുറച്ചെടുത്ത ഫോട്ടോയില്‍ ഇരുട്ട് ഭാഗം കൂടുതല്‍ ഇരുണ്ട് ഒന്നും കാണാതെയും , വെളിച്ചം കൂടുതലുള്ള ഭാഗത്ത് വ്യക്തമായും പടം ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളില്‍ വ്യക്തതയുള്ള ഭാഗങ്ങൾ കൂട്ടിച്ചേര്‍ത്താല്‍ എല്ലായിടവും വ്യക്തതയുള്ള ഒരു ചിത്രം നമുക്ക് ലഭിക്കുന്നു.

ഇതിൽ നിന്നും വെളിച്ചവ്യത്യാസമുള്ള സ്ഥലത്താണ് ഈ HDR ഓണ്‍ ചെയ്ത് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കാം.മൂന്ന് മോഡിലുള്ള ചിത്രങ്ങളും പ്രോസസ് ചെയ്യാൻ സമയമെടുക്കുന്നതുകൊണ്ട് സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച് HDR മോഡില്‍ ഫോട്ടോയെടുക്കുമ്പോള്‍ അല്പ സമയം ഡിലേ വരുന്നു. മിക്ക ഫോണുകളിലും HDR ല്‍ ഫോട്ടോയെടുത്താല്‍ HDR ലും അല്ലാതെയും ഓരോ ഫോട്ടോ വെച്ച് ലഭിക്കും. ഇനി എപ്പോഴൊക്കെയാണ് HDR കൂടുതൽ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

✨ലാന്റ്സ്കേപ്പ് ഇമേജുകള്‍ : ലാന്റ്സ്കേപ് ചിത്രങ്ങളെടുക്കുമ്പോള്‍ ആകാശം കൂടുതല്‍ വെളുത്ത് പോവുകയും, ഭൂമി കറുത്ത് പോവുകയും ചെയ്യാം. അതുപോലെ തിരിച്ചും. ഇത്തരം സന്ദര്‍ഭത്തില്‍ HDR മികച്ച ചിത്രങ്ങള്‍ നൽകും.

✨സൂര്യവെളിച്ചത്തിലെടുക്കുന്ന പോര്‍ട്ട്റൈറ്റ് : കൂടുതല്‍ വെളിച്ചമുള്ള സന്ദര്‍ഭത്തിലും HDR ഉപയോഗിക്കാം. ഒരാളുടെ മുഖത്ത് അധികം വെളിച്ചമായാലും ഫോട്ടോ നന്നാവില്ലല്ലോ.

✨പുറകില്‍ നിന്ന് വെളിച്ചം വരുന്ന സ്ഥലങ്ങളിൽ : ചിലപ്പോള്‍ ഫോട്ടോ
യെടുക്കുമ്പോള്‍ ആകെ ഇരുട്ടായി
പോകുന്നത് ശ്രദ്ധിച്ച് കാണും. കാരണം പുറകിലെ ജനലിലൂടെയോ മറ്റോ വരുന്ന ലൈറ്റ് ആയിരിക്കും. ഇവിടെയും HDR ലെടുക്കുന്ന ഫോട്ടോയ്ക്ക് വ്യക്തത കൂടുതലായിരിക്കും.ഇനി HDR ഉപയോഗിക്കാത്ത സന്ദർഭങ്ങളും ഉണ്ട്.

✨നിങ്ങുന്ന വസ്തുക്കളുള്ള ഫ്രെയിമില്‍ – ആളുകള്‍ നടക്കുന്നതോ, വാഹനങ്ങള്‍ പോകുന്നതോപോലുള്ള അനങ്ങുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കുമ്പോള്‍ HDR വിപരീതഫലമാണ് ചെയ്യുക. മൂന്ന് ഫോട്ടോ എടുക്കുമ്പോള്‍ നടക്കുന്നയാളുടെ സ്ഥാനം മാറും പിന്നെ നമുക്ക് കിട്ടുന്നത് ബ്ലറായ ഫോട്ടോയായിരിക്കും.( ഫോണുകളിൽ ഇത് അറിയിക്കുന്ന അറിയിപ്പുകളും കാണാം).

✨ഹൈ കോണ്ട്രാസ്റ്റ് സീൻ : ചില ചിത്രങ്ങൾക്ക് ഡാർക്ക് ആയിരിക്കും ഭംഗി. ഉദാഹരണത്തിന് വല്ല നിഴലോ മറ്റോ ഫോട്ടോ എടുക്കുമ്പോള്‍ HDR ഇട്ടാല്‍ ആ നിഴലിന്റെ ഡാര്‍ക്ക്നെസ്സ് കുറയുകയും ഫോട്ടോയുടെ ഭംഗി ഇല്ലാതാവുകയും ചെയ്യും.

You May Also Like

വാഹനങ്ങളിലെ എയർ ബാഗുകളിലെ സാങ്കേതികവിദ്യ എന്താണ് ?

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വാഹനങ്ങളിലെ എയർ ബാഗുകൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനത്തിന്റെ…

നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന…

കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്

കേരള പോലീസ് പേജിൽ പങ്കുവച്ച പോസ്റ്റ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ…

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ Shanavas S Oskar ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക…