എന്താണ് ഉഷ്ണതരംഗം ?

അറിവ് തേടുന്ന പാവം പ്രവാസി

‘’’ഉഷ്ണ തരംഗം’’’എന്നത് കുറെ കാലത്തേക്ക് നീണ്ടു നിൽക്കുന്ന ഉയർന്ന ചൂട് കാലാവസ്ഥയാണ്, ചിലപ്പോൾ ഉയർന്ന ആർദ്രതയും ഉണ്ടാവും പ്രത്യേകിച്ച് കടലിനോട് ചേർന്നാണ് കാണുന്നത്. ചൂടുള്ള കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് സാധാരണ എന്നു തോന്നുന്നത് തണുപ്പുരാജ്യങ്ങളിലുള്ളവർക്ക് ഉഷ്ണ തരംഗമാകാം. ഉയർന്ന ഉഷ്ണ തരംഗം കൃഷിനാശത്തിനും , ഉയർന്ന വൈദ്യുതി ഉപഭോഗത്തിനും കാരണമാവുന്നു. ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും.
ഭാവിയെ നോക്കുമ്പോൾ കേരളത്തിന് പേടിക്കാൻ ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന ഒരു പ്രകൃതി പ്രതിഭാസം കൂടി എന്ന് ആലങ്കാരികമായി പറയാം. ഒരു പ്രദേശത്ത് ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് പ്രഖ്യാപിക്കണമെങ്കിൽ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം രണ്ടു കാര്യങ്ങളാണ് കണക്കിലെടുക്കുന്നത്.

1) 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് തുടർച്ചയായി ഏതാനും ദിവസം സംസ്ഥാനത്തെ രണ്ട് വ്യത്യസ്ഥ കാലാവസ്ഥാ നിരീക്ഷണ മാപിനികളിൽ രേഖപ്പെടുത്തുക.

2) ശരാശരി താപനില നാലര ഡിഗ്രി പതിവിലും കൂടിയിരിക്കുക.
2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് രേഖപ്പെടുത്തി യിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയെന്ന് ഐഎംഡിയുടെ കണക്കുകളിൽ കാണുന്നു. എന്നാൽ അത് ഒരു ദിവസത്തേക്കു മാത്രമായിരുന്നു. 1987 പോലെയുള്ള കടുത്ത വരൾച്ചാ വർഷങ്ങളിലും ഇത്രയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നു തന്നെ മഴയോ ,മേഘമോ എത്തി കേരളത്തിനു മീതേ കുടപിടിക്കുമായിരുന്നു. എന്നാൽ എൽ നിനോ പ്രതിഭാസം കാരണം കടൽ ചൂടുപിടിച്ചു കിടക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത താപനിലയാണ്. എന്നാൽ ചിലയിടങ്ങളിൽ അതിവർഷവും സംഭവിക്കുന്നു.

40 ഡിഗ്രി ചൂടെന്നാൽ തണുപ്പു കാലത്ത് നാം കുളിക്കാനെടുക്കുന്ന വെള്ളത്തിന്റെയത്ര താപം അനുഭവപ്പെടും. അതിനൊപ്പമാണ് ഇടയ്ക്കു ലഭിക്കുന്ന വേനൽമഴയുടെയും മറ്റും ഫലമായ അന്തരീക്ഷത്തിലെ ഈർപ്പ സാന്നിധ്യം അഥവാ ആർദ്രത (ഹ്യൂമിഡിറ്റി). ചൂട് അഥവാ താപവും നനവ് അഥവാ ആർദ്രതയും ചേർന്നുണ്ടാ കുന്നതാണ് നമ്മുടെ ഉഷ്ണം. അന്തരീക്ഷ ത്തിൽ ഈർപ്പം കുറവായതിനാലാണ് ഉത്തരേന്ത്യയിൽ ചൂട് ഉണ്ടെങ്കിലും വിയർപ്പ് അനുഭവപ്പെടാത്തത്.

123 വർഷം മുൻപാണ് സംസ്ഥാനത്തെ താപനില രേഖപ്പെടുത്താൻ ആദ്യമായി സംവിധാനമുണ്ടായത്. അന്നുമുതലുള്ള കണക്കുകൾ ഇവിടെ കാലാവസ്ഥാ വകുപ്പിന്റെ പക്കൽ ലഭ്യമാണ്. പഠനാവശ്യങ്ങൾക്കു ചോദിച്ചാൽ പോലും പങ്കുവയ്ക്കുകയോ പുറത്തുവിടുകയോ ചെയ്യില്ല എന്നതാണ് ഐഎംഡിയുടെ പ്രത്യേകത. പത്ര–മാധ്യമ പ്രവർത്തകർക്കു പോലും കിട്ടാൻ പ്രയാസം. ഇതുമൂലം താരതമ്യങ്ങളും വിലയിരുത്തലുകളും തീരെ കുറവ്. എന്നാൽ അവർ തന്നെ നൽകുന്ന ചില കണക്കുകളനുസരിച്ച് ഇപ്പോഴത്തെ താപനില 98 പേർസന്റൈലിനും മുകളിൽ എന്ന സർവകാല റെക്കോഡിലൂടെയാണ് കടന്നു പോകുന്നത്. ലഭ്യമായ കണക്കുകളിലെ ഏറ്റവും കൂടിയ അളവുകൾ മാത്രമെടുത്താൽ വെറും 2% മാത്രമായിരിക്കും ഇതിനും താഴെയുള്ളതെന്നു ചുരുക്കം.

ചൂട് അത്രയ്ക്ക് സർവകാല റെക്കോഡുകളെ ഭേദിച്ചിരിക്കുന്ന അസാധാരണ കാലഘട്ടമാണ് കേരളത്തിനു 2024 ലെ വേനൽക്കാലം സമ്മാനിച്ചിരിക്കുന്നത്. ഫ്രിഞ്ച് അറ്റ് അൽ( Frich et al)ന്റെ നിർവചന പ്രകാരം ശരാശരി ഉയർന്ന ഊഷ്മാവിനേക്കാൾ 5ºസെന്റി ഗ്രേഡ് ഊഷ്മാവ്, അഞ്ചു ദിവസം തുടർച്ചയായി കൂടുതലായി ഉണ്ടായായാൽ ഉഷ്ണ തരംഗമായി.( സാധാരണ കാലമായി കണക്കാക്കിയിരുന്നത് 1961 മുതൽ 1990 വരെ)

വിദഗ്ദ്ധ നിരൂപണം അനുസരിച്ച് അസ്വാഭാ വീകവും അസുഖകരമായ ചൂടും ആർദ്രത കൂടിയതുമായ കാലാവസ്ഥയാണ് ഉഷ്ണ തരംഗം. ഇത് ഒരു ദിവസം മുതൽ ദിവസങ്ങളൊ ആഴ്ചകളൊ നീളാം. മറ്റൊരു നിർവചനം അനുസരിച്ച് മൂന്നോ അതിലധികമൊ ദിവസങ്ങളിൽ തണലിലെ ഊഷ്മാവ് 32.2 º സെ.ഗ്രേഡിലും കൂടിയാലാണ്. എന്നാൽ സുഖകരമായ അവസ്ഥ ആ പ്രദേശത്തി നനുസരിച്ച് മാറും.

ഉയർന്ന മർദ്ദം ചൂടിനെ ഭൂമിയോട് ചേത്ത് കുടുക്കി ഉഷ്ണ തരംഗം ഉണ്ടാക്കുന്നു.ഉന്നത മർദ്ദം ചൂടിനെ ഭൂമിയുടെ പ്രതലത്തോട് ചേർത്ത് നിർത്തുമ്പോഴാണ് ഉഷ്ണ തരംഗം ഉണ്ടാവു ന്നത്. മൂവായിരത്തിനും ഏഴായിരത്തി അറുന്നൂർ മീറ്ററിനും ഇടയിൽ ഉയർന്ന മർദ്ദം ഉണ്ടാവുകയും അത് ഒരു പ്രദേശം മുഴുവൻ കുറേ ദിവസങ്ങളിലേക്ക് നിൽക്കുകയും ചെയ്താൽ ഉഷ്ണതരംഗം ഉണ്ടാവുന്നു. ഇത് വേനൽക്കാലത്ത് (ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും) ശക്തിയായ പ്രവാഹം ഉണ്ടാകുമ്പോൾ സാധാരണമാണ്. ശക്തിയായ പ്രവാഹത്തിന്റെ ഭൂമദ്ധ്യയോടടുത്ത ഭാഗങ്ങളിൽ അന്തരീക്ഷത്തിന്റെ മദ്ധ്യ പാളികളിൽ ഉന്നത മർദ്ദം ഉണ്ടാക്കുന്നു. വേനൽക്കാലത്ത് കാലാവസ്ഥ വ്യതിയാനം പതുക്കയെ നടക്കുകയുള്ളു. അതിനാൽ മർദ്ദമേഖല പതുക്കയെ മാറുകയുള്ളു .വായു ഉന്നത മർദ്ദ മേഖലയ്ക്ക് താഴെ പ്രതലത്തി ലേക്ക് അടിഞ്ഞ് ഒരു മൂടി പോലെയാകുന്നു.

ഈ വായു മൂടി ചൂടിനെ മുകളിലേക്ക് പോകാൻ അനുവദിക്കാതെ കുടുക്കിലാക്കുന്നു. അതിനാൽ വായു പ്രവാഹം ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ മേഘങ്ങൾ വരാതാ കുകയും മഴയുടെ സാദ്ധ്യത കുറയുകയും ചെയ്യുന്നു. അതിനാൽ ചൂട് കൂടികൊണ്ടേയി രിക്കും. നമ്മൾ ഉഷ്ണ തരംഗത്തിൽ പെടുകയും ചെയ്യുന്നു.
അധികമായ ചൂട് ശാരീരിക ബുദ്ധിമുട്ടുകൾക്കു പുറമെ മാനസിക പിരിമുറുക്കവും ഉണ്ടാക്കും. ഇത് ക്ഷമത കുറയ്ക്കാനും കാരണമാവുന്നു. വ്യക്തികൾ തമ്മിലും സമൂഹത്തിലും അഭിപ്രായ വ്യത്യാസങ്ങൾ കൂടും.രാഷ്ട്രീയ അസ്ഥിരത യുള്ള രാജ്യങ്ങളിൽ ചൂട് കൂടുമ്പോൾ ആഭ്യന്തര യുദ്ധത്തിനു സാദ്ധ്യത കൂടും .പോരാതെ കൂടിയ ചൂട് വരുമാനത്തേയും ബാധിക്കും. അമേരിക്കൻ ഐക്യ നാടുകളിൽ നടത്തിയ പഠനത്തിൽ 15 ° സെ. ഗ്രേഡിനു മുകളിൽ ഓരോ ഡിഗ്രിക്കും ഒരു ദിവസം 1.7% ഉത് പാദനക്കുറവുണ്ടായി എന്നു കണ്ടു.

വേനൽകാലത്ത് ഉത്തര- പശ്ചിമ ഇന്ത്യയിൽ സാധാരണ ഉണ്ടാവുന്നതിനേക്കാൾ അസ്വാഭാവികമായി ഉയർന്ന ഊഷ്മാവു ണ്ടാവുന്ന കാലമാണ്, ഉഷ്ണ തരംഗം. അധികവും മാർച്ചിനും ജൂണിനും ഇടയ്ക്കാണ് ഉണ്ടാവുക, അപൂർവമായി ജൂലായിലും. ഉയർന്ന ചൂടും അതിനോടനുബന്ധിച്ച അന്തരീക്ഷവും ജനജീവിതത്തെ ദുരിതത്തിലാക്കും. ചിലപ്പോൾ മരണവും സംഭവിക്കും.സമതലങ്ങളിൽ 40°സെ.ഗ്രേഡിലും മലമ്പ്രദേശങ്ങളിൽ 30°സെ.ഗ്രേഡിലും കൂടുന്നവരെ ഉഷ്ണ തരംഗമായി കണക്കാക്കേണ്ടതില്ല.ഒരു പ്രദേശത്തെ സാധാരണ ഉയർന്ന ചൂട് 4 മുതൽ 5 ഡിഗ്രി സെ.ഗ്രേഡ് വരെ കൂടിയാൽ ഉഷ്ണ തരംഗവും 6 ഡിഗ്രി സെ.ഗ്രേഡൊ അതിലധികമൊ കൂടിയാൽ തീവ്ര ഉഷ്ണ തരംഗവും ആവും.സാധാരണ ഉയർന്ന ചൂടിനെ കണക്കാക്കാതെ, ശരിയായായ ഉയർന്ന ചൂട് 45 ഡിഗിയൊ അതിലും കൂടുതലൊ ആവുകയാണെങ്കിൽ ഉഷ്ണ തരംഗം പ്രഖ്യാപിക്കണം.ദിവസേന യുള്ള ഉയർന്ന ചൂടും , കഠിനമായ നീണ്ട ഉഷ്ണ തരംഗവും ഓരോ വർഷം കഴിയും തോറും കൂടുകയാണ്. ഇന്ത്യയിലും ഇതു് സംഭവിക്കുന്നു.

⚡സൂര്യനുള്ളപ്പോൾ പ്രത്യേകിച്ച് 12.00 നും 3.00നും ഇടയ്ക്ക് പുറത്തിറങ്ങാതിരിക്കുക.
⚡ദാഹമില്ലെങ്കിലും ആവശ്യത്തിനും പറ്റുമ്പോഴൊക്കെയും വെള്ളം കുടിക്കുക.
⚡കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
⚡ചൂട് കൂടുതലുള്ളപ്പോൾ കൂടൂതൽ ശാരീരിക അദ്ധ്വാനം വേണ്ട ജോലികൾ ചെയ്യാതിരിക്കുക.
⚡യാത്ര ചെയ്യുമ്പോൾ വെള്ളം കരുതുക.
⚡ആൽക്കഹോൾ, ചായ, കാപ്പി, വായുവുള്ള ശീതള പാനീയങ്ങൾ എന്നീ നിർജലീകരിക്കുന്നവ ഉപേക്ഷിക്കുക.
⚡ഉയർന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്.
⚡പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തൊപ്പി, കുട ഉപയോഗിക്കുക.
⚡തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക.
⚡കുട്ടികളെ അടച്ച കാറിലാക്കി പോകരുത്.
⚡തല ചുറ്റലൊ ക്ഷീണമൊ തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക.
⚡ശരീരത്തിന് പുനർജലീകരണം ചെയ്യുന്ന ഒ ആർ എസ് ലായനി, വീട്ടീലുണ്ടാക്കുന്ന പാനീയങ്ങളായ ലസ്സി, കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, സംഭാരം എന്നിവ കഴിക്കുക.
⚡മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
⚡പങ്കകൾ ഉപയോഗിക്കുക.
⚡നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക, തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കുളിക്കുക.
⚡തണുത്തകാലാവസ്ഥയുള്ള സ്ഥലത്തു നിന്നും ഉഷ്ണതരംഗമു ള്ളിടത്തേക്ക് വന്നാൽ ശരീരം അന്തരീക്ഷവുമായി ചേർന്നു പോകുന്ന വരെ ഒരാഴ്ചയ്ക്ക് പുറത്തിറങ്ങതിരിക്കുക.

You May Also Like

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ ?

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ?⭐ അറിവ് തേടുന്ന പാവം…

മനുഷ്യശരീരത്തിലെ ചോര തിളച്ചു മറിഞ്ഞ് ആവിയായി പോകാൻ തുടങ്ങുന്ന സ്ഥലം എവിടെ ?

മനുഷ്യശരീരത്തിലെ ചോര തിളച്ചു മറിഞ്ഞ് ആവിയായി പോകാൻ തുടങ്ങുന്ന സ്ഥലം എവിടെ ? അറിവ് തേടുന്ന…

എന്താണ് പ്രകൃതിയിലെ ഒരു അത്ഭുത പ്രതിഭാസമായ ലാമിനാർ ഫ്ളോ അഥവാ ധാരാരേഖീ പ്രവാഹം ?

ലാമിനാർ ഫ്ലോ, ദ്രാവകത്തിൻ്റെ (ഗ്യാസ് അല്ലെങ്കിൽ ലിക്വിഡ്) ഒഴുക്ക്, അതിൽ ദ്രാവകം ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾക്കും മിശ്രിതത്തിനും…

‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന പ്രയോഗത്തിന് പിന്നിലെ കഥയെന്ത് ?

ഒരു സംഭവം നടന്നാൽ അതിന്റെ ബാഹ്യപരിശോധനയിൽ അത് ചെയ്തത് ഇന്നയാളാകാനേ സാധ്യതയുള്ളൂ എന്നൂഹിച്ചു പറയുന്ന ഏർപ്പാടാണിത്.