നമ്മളൊരു വാഹനമെടുക്കുമ്പോൾ പറയില്ലേ? പവർ കൂടുതലാണ് എന്നൊക്കെ? എന്താണ് സംഭവം ?

99

“HP ഹോർസ് പവറും ജെയിംസ് വാട്ടും “

നമ്മൾ ഒരു വാഹനം വാങ്ങാൻ ഷോറൂമിൽ പോകുമ്പോൾ അവിടത്തെ സെയിൽസ്മാൻ വണ്ടിയുടെ പുതുമകൾ നമ്മളോട് പറയുമ്പോൾ ആ കൂട്ടത്തിൽ നമ്മളോട് പറയാറില്ലേ ഈ വണ്ടിക്ക് മുൻപത്തെ മോഡലിനെ കാട്ടിലും പവർ കൂടുതൽ അല്ലെങ്കിൽ കുറവ് ആണെന്നൊക്കെ അല്ലെങ്കിൽ കേട്ടിട്ടില്ല പരസ്യത്തിൽ വണ്ടിക്ക് ഇത്ര nm ടോർക്‌ ഇത്ര ഹോർസ് പവർ HP ആണെന്ന് ഒക്കെ .
അപ്പം എന്താണ് ഹോർസ് പവർ ..?

ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട് ആ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം …
അസാധാരണമായ ഈ മെട്രിക്കിന്റെ വേരുകൾ മനസിലാക്കാൻ നമുക്ക് പതിനെട്ടാം നൂറ്റാണ്ടിലേക്ക് ഒന്ന് തിരിച്ചു പോവേണ്ടി വരും . എല്ലാവര്ക്കും അറിയുന്ന കാര്യമാണല്ലോ ജെയിംസ് വാട്ട് ആണ് നീരാവി എൻജിൻ കണ്ടുപിടിച്ചതെന്ന് .1736 ഒരു ജനുവരിയിൽ ആണ് അദ്ദേഹം ജനിക്കുന്നത് .ഒരു രോഗിയായിരുന്നത് കൊണ്ട് ശരിക്ക് സ്കൂളിൽ പോവാൻ സാധിച്ചില്ല അതിനാൽ പഠനം അമ്മയുടെ സഹായത്തിൽ വീട്ടിൽ വെച്ചുകൊണ്ടായിരിന്നു . അതിനിടക്ക് ഒരു ദിവസം അദ്ദേഹം തന്റെ മുത്തശ്ശിയുടെ വീട്ടിൽ പോവാൻ ഇടവന്നു .ആ സമയത്താണ് വാട്ട് steam കിറ്റിലെ വെള്ളം തിളക്കുന്നത് ശ്രദ്ധിക്കുന്നത് വെള്ളം തിളച്ചുകൊണ്ടിരുന്നപ്പോൾ ആ പാത്രം അടച്ചുവച്ച മൂടി ശക്തിയായി പുറത്തേക്ക് തള്ളുന്നത് ശ്രദ്ധയിൽ പെട്ടത് .കുഞ്ഞു വാട്സിൽ അത് കൗതുകം ഉണർത്തി . കുറച്ചുകാലങ്ങൾക്ക് ശേഷം വാട്സസിന്റെ അമ്മ മരണപെട്ടു അകെ സങ്കടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ അശോസിപ്പിക്കുകയും തന്റെ വർക്ഷോപ്പിലേക്ക് കൂട്ടികൊണ്ട് പോവുകയും ഒരു ചെറിയ ടൂൾ കിറ്റ് സമ്മാനമായി നൽകുകയും ചെയ്തു .തന്റെ അടുത്തുണ്ടായിരുന്ന ചെറിയ ടൂൾ കിറ്റ് ഉപയോഗിച്ചു അദ്ദേഹം ചില പണികൾ ഒക്കെ ചെയ്തു .അങ്ങനെ മുൻപോട്ട് പോയികൊണ്ടിരുന്നപ്പോൾ ഒരു എൻജിൻ റിപ്പയർ ചെയ്യാൻ ഒരാൾ അദ്ദേഹത്തെ വിളിക്കുന്നത് 1765ൽ ആ എൻജിൻ റിപ്പയർ ചെയ്യുമ്പോൾ വാട്സ് പണ്ട് തന്റെ അമ്മുമ്മയുടെ വീട്ടിലെ steam കിറ്റിനെ കുറിച്ചു ഓർമവന്നത് അങ്ങനെ അദ്ദേഹം കൂട്ടുകാരുടെ സഹായത്താൽ ഒരു നീരാവി എൻജിൻ ഉണ്ടാക്കി ….. (ചുരുക്കി എഴുതിയത് )

ഇനി നമുക്ക് വിഷയത്തിലേക്ക് വരാം എന്താണ് ഹോർസ് പവർ ;
നീരാവി ശക്തിയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളുടെ വരവ് മൂലം ഒരുപാട് കഠിനാധ്വാനികളായ കുതിരകൾക്ക് വിശ്രമത്തിന് വഴി ഒരുക്കുകയുണ്ടായി .സ്‌കോട്ടിഷ് വംശജനും കണ്ടുപിടിത്തക്കാരനും എഞ്ചിനിയറുമായിരുന്ന ജെയിംസ് വാട്ട് തന്റെ നീരാവി എൻജിനിൽ പുതിയതും മെച്ചപ്പെട്ടതുമായ ഒരു പുതിയ പതിപ്പിനോട് അദ്ദേഹം താല്പര്യം കാണിച്ചു . എൻജിനിൽ കൃത്യമായ അതിന്റെ ശക്തി അളക്കുന്നതിന് കൃത്യമായ ഒരു അളവില്ലാത്തതിനാൽ ഒരു പുതിയ ഉത്പന്നത്തിൽ അളവിനെ എങ്ങനെ സ്ഥിരപ്പെടുത്തും എന്ന് അദ്ദേഹം ചിന്തിച്ചു .

അങ്ങനെ നിൽക്കുമ്പോൾ ആണ് അദ്ദേഹത്തിന് റോളിങ്ങ് മില്ലിലെ കുതിരയെ കുറിച്ചു ചിന്തിച്ചത് .ഒരു മിൽ കുതിരക്ക് എത്രത്തോളം ജോലി ചെയ്യാൻ സാധിക്കുമെന്ന് നോക്കി . അങ്ങനെ വാട്ട് ഖനികളിലും ,ഫാക്ടറികളിലും ,മില്ലിലും ഭാരം തള്ളുകയും കയറ്റുന്നതുമായ കുതിരകളോട് വാട്ട് താല്പര്യം കാണിച്ചു .മില്ലിൽ ജോലി ചെയ്യുന്ന ഒറ്റ കുതിരയുടെ ശക്തി കണക്കാക്കിയാണ് അദ്ദേഹം നിരീക്ഷണം ആരംഭിച്ചത് .ഒരു മില്ലിന്റെ സെൻട്രൽ ഷാഫ്റ്റിൽ നിന്ന് പുറപ്പെടുന്ന സ്‌പോക്കുകളിലേക്ക് ഘടിപ്പിച്ച കുതിരകൾ 24 അടി വ്യാസമുള്ള ഒരു സർക്കിളിൽ ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 144 തവണ നടന്ന് ഷാഫ്റ്റ് തിരിക്കുന്നു. ഓരോ കുതിരയും 180 പൗണ്ട് ശക്തിയോടെ തള്ളുന്നു എന്ന് വാട്ട് കണക്കാക്കി. ഇതിൽ നിന്ന് വാട്ട് മനസ്സിലാക്കി ഒരു കുതിരശക്തി ഒരു കുതിരയ്ക്ക് തുല്യമാണെന്നും ഒരു മിനിറ്റിൽ 33,000 അടി പൗണ്ട് ജോലി ചെയ്യുന്നു.അതുപോലെ തന്നെ വട്ട് പുതുതായി കണ്ടുപിടിച്ച യൂണിറ്റ് തന്റെ എൻജിനിൽ ഉപയോഗിച്ചു. പുതിയ സാങ്കേതിക വിദ്യയാണ് മികച്ച ഊർജം സ്രോതസ്സെന്ന് കമ്പനികളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് ആവശ്യമായി വന്നു .

മസിൽ കാറുകൾ മുതൽ പുൽത്തകിടി വെട്ടുന്ന നിർമ്മാതാക്കൾ വരെ എല്ലാം വാങ്ങുന്നവർ ജെയിംസ് വാട്ടിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം പില്കാലത് ഒരു യൂണിറ്റ് പവർ വാട്ട് ഒരു കുതിരശക്തിക്ക് തുല്യമല്ല എന്ന് കണ്ടെത്തുകയും .1000 വാട്ട്സ് (1.0 കിലോവാട്ട്) 1.3 കുതിരശക്തിക്ക് തുല്യമാണ് എന്നും കണ്ടെത്തി .ഇന്ന് ഉപയോഗിക്കുന്ന രണ്ട് തരം കുതിരശക്തികൾ ഒന്ന് മെക്കാനിക്കൽ കുതിരശക്തി (അല്ലെങ്കിൽ സാമ്രാജ്യത്വ കുതിരശക്തി ) ആണ് ഇത് ഏകദേശം 745.7വാട്ട് .രണ്ടാമതായി മെട്രിക് കുതിരശക്തി ഏകദേശം 735.5 വാട്ട്.കുതിരശക്തിയുടെ സൃഷ്ടി എഞ്ചിനീയറിംഗ് വിദഗ്ദ്ധനെപ്പോലെ മികച്ച വിൽപ്പനയുടെ ഫലമായിരുന്നു. മറ്റൊന്ന് ഇല്ലാതെ ഒരു വണ്ടി പോലെയാണെന്ന് തന്റെ കണ്ടുപിടിത്തം എന്ന് ജെയിംസ് വാട്ടിന് അറിയാമായിരുന്നു.
1819 ആഗസ്റ്റ് 19 ആം തിയ്യതി 83ആം വയസ്സിൽ ജെയിംസ് വാട്ട് അന്തരിച്ചു . അദ്ദേഹത്തിനോടുള്ള അധര സൂചകമായി ബ്രിട്ടീഷ് അസോസിയേഷൻ അദ്ദേഹത്തിന്റെ പേര് ഇലക്ട്രിക് പവർ യൂണിറ്റിന് നൽകുകയുണ്ടായി അതേ വാട്സ് .

“പ്രധാനമായും ഒരു വാഹനത്തിന്റെ എൻജിൻ ഉൽപാദിപ്പിക്കുന്ന പവറിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു IHP,FHP,BHP”
(IHP ഇന്ഡിക്കറ്റ് ഹോർസ് പവർ) ഒരു വാഹനത്തിന്റെ പിസ്റ്റന്റെ മുകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന പവർ ആണ് അതായത് ഒരു എൻജിൻ ഉല്പാതിപ്പിക്കുന്ന യെതാർത്ഥ പവർ (FHP ഫ്രിക്ഷണൽ ഹോർസ് പവർ) ഒരു വാഹനം ഉല്പാദിപ്പിക്കപ്പെടുന്ന പവറിൽ വരുന്ന നഷ്ട്ടം അല്ലെങ്കിൽ പിസ്റ്റൺ സിലിണ്ടറിൽ ഉരസുമ്പോളും മറ്റും നഷ്ട്ടപ്പെടുന്ന പവർ (BHP ബ്രേക്ക് ഹോർസ് പവർ) ഒരു എൻജിന്റെ ഔട്ട് പുട്ടിൽ കിട്ടുന്ന പവർ ഈ പവർ ആണ് പിനീട്‌ ട്രാൻസ്മിഷനിലേക്ക് നൽക്കുന്നത് ” അതായത് IHP-FHP=BHP

കടപ്പാട്
പണ്ട് ഡിപ്ലോമക്ക് ഓട്ടോമൊബൈൽ പഠിപ്പിച്ചു തന്ന ഗുരുനാഥന്മാർക്കും Car and drive പേജിനും ഞാൻ മനസ്സിലാക്കിയതിലും എഴുതിയതിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് തിരുത്താം …