ഇല്യൂമിനാറ്റി

അറിവ് തേടുന്ന പാവം പ്രവാസി

Enlighted എന്ന് അർത്ഥമുള്ള illuminatus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് illuminati എന്ന സംഘടനക്ക് ആ പേര് വന്നത് എന്ന് പറയപ്പെടുന്നു .ജ്ഞാനോദയം ഉണ്ടായ ഒരു കൂട്ടം ആളുകളുടെ സംഘടന .ആദം വെയിഷാപ്റ്റ് എന്ന തത്വചിന്തകനെ ആദ്യം പരിചയപ്പെടാം .1748 ൽ ബവേറിയയിലെ ഇൻഗോൾസ്റ്റാഡിൽ ജനിച്ച ആദം വെയിഷാപ്റ്റിന് 5 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ട്ടപ്പെട്ടു .പിതാവിന്റെ മരണശേഷം അദ്ദേഹത്തെ വളർത്തുന്നത് ആദം വോൺ ഇക്‌സ്റ്റാറ്റ് എന്ന പ്രബോധകനായിരുന്നു .

ഇക്‌സ്റ്റാറ്റ് ജ്ഞാനോദയത്തെയും, തത്വചിന്തകനായ ക്രിസ്ത്യൻ വോൾഫിനെയും, യുക്തിവാദത്തെയും അനുകൂലിക്കുന്ന വ്യക്തിയായിരുന്നു .ഇക്‌സ്റ്റാറ്റിന്റെ ചിന്തകൾ ആദം വെയിഷാപ്റ്റിനെ സ്വാധീനിച്ചിരിക്കണം . 1768ൽ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1772ൽ നിയമ പ്രൊഫെസ്സർ ആയി.1776ഇത് തന്റെ 28ആം വയസ്സിൽ ഇല്ലുമിനാറ്റി സ്ഥാപിച്ചു .ആ കാലഘട്ടത്തിൽ മതത്തിന് ഭരണത്തിലുണ്ടായിരുന്ന സ്വാധീനം പറഞ്ഞറിയിക്കേണ്ടലോ . പല കണ്ടുപിടുത്ത ങ്ങളെയും അവരുടെ അധികാരവും ശക്തിയും നഷ്ടപ്പെടുമോ എന്ന് കരുതി ഭയന്നിരുന്നു .പല സമയത്തും മതത്തിന്റെ വക്താക്കൾ ശാസ്ത്രത്തെ ഈ കാരണത്താൽ തന്നെ അടിച്ചമർത്തിയിരുന്നു .

ഉദാഹരണത്തിന് ഗലീലിയോയോട് കോപ്പർ നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തം എതിർ ക്കണം എന്നാവശ്യപ്പെടുകയും പല പൊരുത്ത ക്കേടുകളാൽ മരണം വരെ വീട്ടുതടങ്കലിൽ വച്ചതുമെല്ലാം.16-17 നൂറ്റാണ്ടിൽ കാസിലുകളും കത്തീഡ്രലുകളും ഉണ്ടാക്കിയിരുന്ന കല്പണി ക്കാരിൽ നിന്ന് സഹോദര്യത്തിലും, സമത്വ ത്തിലും ഊന്നിയാണ് ഫ്രീമേസൺസ് എന്ന രഹസ്യ സംഘടന രൂപപ്പെട്ടതെന്നു പറയപ്പെ ടുന്നു .മധ്യയുഗത്തിൽ കല്പണിക്കാർക്കും ശില്പികൾക്കും ഉള്ള ഡിമാൻഡ് കൊണ്ട് ഒരുപാട് ആളുകകൾ ഈ മേഖലയിലേക്ക് വരികയും അവർ സംഘടനകൾ രൂപീകരിക്കുകയും അവരുടെ ക്ഷേമത്തിനായി മേസൺ ലോഡ്ജുകൾ സ്ഥാപിക്കുകയും ചെയ്തു .

സ്കിൽ അനുസരിച്ച് ഒരു ഗിൽഡിൽ എന്റേർഡ് അപ്പ്രെന്റിസ് ,fellow craft ,മാസ്റ്റർ മേസൺ എന്നിങ്ങനെ അവർ തരം തിരിക്കപ്പെട്ടു . അവർക്കിടയിൽ പ്രത്യേക അനുശാസനങ്ങളും , ആചാരങ്ങളും നിലനിന്നിരുന്നു .ശില്പികളുടെ ആവശ്യകത പതിയെ കുറയുകയും ഒരു കാലഘട്ടത്തിൽ പണിക്കാർക്ക് പുറമെ ചിന്തരകായ മെസൺസ് കയറിക്കൂടി . ഫ്രീമേസൺസ് ഒരുപോലെ ചിന്തിക്കുന്ന സഹോദര്യത്തിനു വേണ്ടി ,സമത്വത്തിനു വേണ്ടി ,സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തി ക്കുന്നവരുടെ സംഘടനയായി . ഫ്രീമേസൺ ലോഡ്ജുകളിൽ പഴയ കൽപ്പണി ആചാരങ്ങൾക്കൊപ്പം പുതിയ ചിന്തകളും ചർച്ചകളും മറ്റും നടന്നു .ചില ലോഡ്ജുകളിൽ രഹസ്യമായി ശാസ്ത്ര പരീക്ഷണങ്ങളും .. രഹസ്യ സ്വഭാവം കൊണ്ടോ വിചിത്ര ആചാര ങ്ങൾ കൊണ്ടോ freemasons നെ ഒരു സാത്താനിക് സൊസൈറ്റി ആയിട്ടാണ് കാണുന്നത് .

ഫ്രീമേസൺസിന്റെ ഏതാണ്ട് അതേ ആശയങ്ങൾ ഉൾക്കൊണ്ടിരുന്ന ഇല്ലുമിനാ റ്റിക്കായി ആളുകളെ റിക്രൂട്ടിട് ചെയ്യാനും പ്രവർത്തിക്കാനുമെല്ലാം ആദം വെയിഷാപ്റ്റ് ഫ്രീമേസൺ ലോഡ്‌ജുകളെത്തന്നെയാണ് ആദ്യം ഉപയോഗപ്പെടുത്തിയിരുന്നത് . അന്ധ വിശ്വാസത്തെയും ,മതത്തിന്റെ അടിച്ചമർ ത്തലിനെയും എതിർത്തുകൊണ്ട് ധാർമ്മിക തയും , മാനവികതയും മെമ്പേഴ്സ്നെ പഠിപ്പിച്ച് സമത്വവും സാഹോദര്യവും ഉള്ളൊരു സൊസൈറ്റി ഉണ്ടാക്കലായിരുന്നു ലക്ഷ്യം. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇല്ല്യൂമിനാറ്റി മെംബേർസ് എത്തിയിലാലുള്ള ഗുണം .എന്തായാലും 1785ൽ ചാൾസ് Theodor ഗവണ്മെന്റ് ബാവേരിയയിൽ സംഘടനയെ നിരോധിച്ചു .

ഇല്ലുമിനാറ്റി conspiracy തിയറിക്കാർ വിശ്വസി ക്കുന്നത് ഇന്നും അങ്ങനൊരു സംഘടന നിലവിലുണ്ടെന്നും ലോകം മുഴുവൻ ഇപ്പോഴും എല്ലാ കാര്യങ്ങളും അവർ നിയന്ത്രിക്കുന്നു എന്നുമാണ് .പഴയ അതേ ഇല്ലുമിനാറ്റിയും അവരുടെ ആശയങ്ങളും സജീവമായിട്ടു ണ്ടെങ്കിൽ ഇത്രയും വർഷം കൊണ്ട് ലോകം ഒരു ഉട്ടോപ്യയായി മാറിയേനെ എന്നാണ് .. രാജ്യങ്ങളുടെ അതിരുകളില്ലാതെ ആളുകൾക്ക് സമത്വത്തോടെ ജീവിക്കാമായിരുന്നു . എവിടെയും ദാരിദ്ര്യമോ , പട്ടിണിയോ , യുദ്ധമോ ഒന്നുമില്ലാത്ത ലോകമായിരുന്നു ഇല്ലുമിനാറ്റി യുടെ സ്വപ്നം .

ലോകം ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ ..തീർച്ചയായും ഉണ്ട് ..അത് illuminati ഒന്നും അല്ല MONEY ആയിരിയ്ക്കും ..പൈസ ഉള്ളവർ തന്നെയാണ് ലോകത്തെ നിയന്ത്രിക്കുന്നത് .ഇന്ന് ഫ്രീമേസൺസിൽ ഏകദേശം 30 ലക്ഷം മെംബേർസ് ഉണ്ടെന്നാണ് കരുതുന്നത്.നമ്മുടെ കേരളത്തിലുമുണ്ട് freemason ലോഡ്ജുകൾ.. പക്ഷെ രഹസ്യമായി ലോകം നിയന്ത്രിക്കു ന്നൊന്നും ഇല്ലെന്നു അവർ പറയുന്നു …അത്ര രഹസ്യങ്ങൾ ഉണ്ടെങ്കിൽ അംഗങ്ങളുടെ പേരുകളെല്ലാം അവർ പബ്ലിഷ് ചെയ്യുക യില്ലല്ലോ.
ഇല്ലുമിനാറ്റിയെക്കാൾ നല്ല conspiracy തിയറി ഉണ്ട്.. Reptilian conspiracy തിയറി..ഇത് പ്രകാരം ഉന്നത സ്ഥാനങ്ങളിൽ ലോകത്തെ influence ചെയ്യുന്ന ആളുകളെല്ലാം ഉരഗങ്ങളാണത്രേ!!”I’m not a lizard ” എന്ന് zuckerbergന് വരെ പറയേണ്ടി വന്നു .

യഥാർത്ഥമായതും , സാങ്കല്പികമായതുമായ നിരവധി പുരാതന – നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി (ലാറ്റിൻ പദമായ ഇല്ലുമിനാറ്റസ് എന്നതിന്റെ (ബഹുവചനം). വെളിച്ചപ്പെട്ടത് എന്നർത്ഥ ത്തിലാണെങ്കിലും പ്രധാനമായി ഈ പേര് 1776, മെയ് 1-ന് സ്ഥാപിതമായ ബവേറിയൻ ഇല്യൂമിനേറ്റി എന്ന സംഘടനയെ കുറിക്കുന്നു. 1776 മെയ് 1ന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയയിൽ അഞ്ചംഗങ്ങ ളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം. അന്ധവിശ്വാസം , വിജ്ഞാനവിരോധവാദം , പൊതുജീവിതത്തിൽ മതപരമായ സ്വാധീനം, ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുക എന്നിവക്കെതിരെ പോരാടുക ആയിരുന്നു ലക്ഷ്യങ്ങൾ. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെർപെർഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത് . ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ഇല്യൂമിനേറ്റി കരുതപ്പെടുന്നു. ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി.

ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും , അറിവും നിർണായക അധി കാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.ഇല്യൂമിനേറ്റിയുടെ ഉറവിടം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർ ത്തിക്കുണ്ടായ വെളിപാടാണ് ഇല്യുമിനേറ്റിക്ക് പിന്നിലെന്ന് പറയുന്നത്. തങ്ങളുടെ ബുദ്ധിയും , ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് കരുതുന്നു. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവൻ, എവിടെയാ ണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു.ഏറ്റവും ഒടുവിൽ ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്ത് വന്നത് കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യറാണ്. ഇല്യൂമിനേറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്ന തെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന.
ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തിയത്. അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇല്ലുമിനേറ്റികൾ .ഇന്ത്യയുടെ അഭിമാനവും , ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങ ളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ന് പറയപ്പെടുന്നു.

You May Also Like

ശുദ്ധമായ തേൻ ഒരിക്കലും കേടാവില്ല, അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ?

പൊതുവെ ഭക്ഷണ പദാർത്ഥങ്ങൾ കേടാകുന്നതിന്റെ കാരണം ബാക്‌റ്റീരിയ മുതലായ സൂക്ഷ്മ ജീവികൾ പെരുകുകയും അവ അതിലെ ജലാശം വലിച്ചെടുത്ത് വീണ്ടും സന്താനോല്പാദനം നടത്തി അവയിലെ വിഷമയമായ വസ്തുക്കൾ ഭക്ഷണങ്ങളിൽ അവശേഷിപ്പിക്കുന്നതും ആണ്.

ഇതിന്റെ ഫോട്ടോ എടുത്തവർ ഒരാഴ്ചയ്ക്കുള്ളിൽ മരണപ്പെട്ടു, ലോകത്തെ ഏറ്റവും അപകടകരമായ വസ്തുവിനെ കുറിച്ച് അറിയാം

പലരും കേട്ടുകാണും ഇതിനെപ്പറ്റി. ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ വസ്തു.

എന്താണ് ഹോക്‌സ് ?

ദിവസവും അനേകം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും, ഫേസ്ബുക്ക് പോസ്റ്റുകളുമായി ഹോക്‌സ് സന്ദേശങ്ങള്‍ നിര്‍ബാധം പ്രചരിച്ചു കൊണ്ടേയിരിക്കുന്നു.

എന്താണ് പോസ്റ്റ്‌ ക്രോസ്സിങ്

ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റു കാർഡുകൾ അയക്കാനും, സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം.