എന്താണ് ഇന്റേൺഷിപ്പ് ?

അറിവ് തേടുന്ന പാവം പ്രവാസി

തൊഴിൽ മേഖലയിൽ വളരെ അധികം പരിചിതമായ ഒരു പദമാണ് ഇന്റേൺഷിപ്പ്. കമ്പനിയുടെയോ, തൊഴിലുടമയുടെയോ കീഴിൽ ഒരു നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നതിനെയാണ് ഇന്റേൺഷിപ് എന്ന് പറയുന്നത്. ഇന്റേൺഷിപ് ചെയ്യുന്നവരെ ഇന്റേൺ എന്ന് വിളിക്കുന്നു. ജോലി നേടുന്ന തിൽ ഇന്റേൺഷിപ്പുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് നമ്മുടെ കരിയറിന് ഒരു അടിത്തറയാണ്. തൊഴിൽ മേഖലയിൽ ഇതിന് ധാരാളം ഗുണങ്ങളുണ്ട്.

പ്രൊഫഷണൽ അന്തരീക്ഷത്തിൽ പ്രായോഗിക പരിജ്ഞാനവും, പ്രവൃത്തി പരിചയവും വർദ്ധിപ്പിക്കുന്നു.ഒരു വ്യക്തിയെ ആത്മവിശ്വാസവും, പ്രഗത്ഭനുമായ ഇന്റേൺ ആകാൻ ഇത് സഹായിക്കുന്നു.

ഇന്റേൺഷിപ് എന്നത് ഈ മത്സര യുഗത്തിന് ഒരു നേട്ടം തന്നെയാണ്. ഒരേ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് ആളുകളിൽ നിന്ന് ഒരു ഇന്റേൺ വ്യത്യസ്തമാകുന്നു. അത് മൂലം ഒരുപാട് തൊഴിലവരങ്ങൾ ലഭിക്കുന്നു. നിങ്ങൾ ഇതുവരെ പഠിച്ചതെല്ലാം പ്രവർത്തനക്ഷമ മാക്കാൻ ഇത് ഒരു അവസരം നൽകുന്നു.

മിക്ക കമ്പനികളും നിങ്ങൾ ജോലിക്ക് അനുയോജ്യരാണോ എന്നതിന്റെ തെളിവുകൾ ക്കായി തിരയുന്നു. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾക്ക് കേൾക്കാവുന്ന ഒരു പൊതു ചോദ്യമുണ്ട്, അതായത് “നിങ്ങൾക്ക് ഈ മേഖലയിൽ മുൻ പരിചയം ഉണ്ടോ ?” ഇതിനുള്ള മികച്ച ഉത്തരമാണ് ഇന്റേൺഷിപ്പ്.

അനുഭവം നേടുന്നതിനൊപ്പം, പുതിയ എന്തെങ്കിലും പഠിക്കാനും സാധിക്കുന്നു. നിങ്ങൾ ജോലി ചെയ്യാൻ പോകുന്ന ഒരു ഫീൽഡിനെക്കുറിച്ച് നിങ്ങൾക്ക് പഠിക്കാൻ കഴിയും, കൂടാതെ നിങ്ങൾ ഈ ജോലിക്ക് അനുയോജ്യരല്ല അല്ലെങ്കിൽ താൽപ്പര്യമില്ലെന്ന് കണ്ടെത്തിയാൽ നിങ്ങൾക്ക് അത് മാറ്റാനാകും.

നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളിലേക്കുള്ള ഒരു പ്രാഥമിക ഘട്ടമാണ് ഇന്റേൺഷിപ്പ്. ഒരു തൊഴിലുടമ നമ്മിൽ ആഗ്രഹിക്കുന്ന കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ ഇത് നിങ്ങളുടെ തൊഴിലവസരത്തെ വർദ്ധിപ്പിക്കുന്നു. മറ്റ് കാൻഡിഡേറ്റുകളെ അപേക്ഷിച്ച് നിങ്ങളുടെ റെസ്യൂമെയിൽ ഇത് ചേർക്കാൻ കഴിയും. രണ്ട് തരം ഇന്റേൺഷിപ് ഉണ്ട്.

💫ഒന്ന്, ശമ്പളം ലഭിക്കുന്നത്,
💫മറ്റൊന്ന് ശമ്പളം ലഭിക്കാത്തത്.

സാലറി ഉള്ള ഇന്റേൺഷിപ്പുകൾ ധാരാളം യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നു. സ്വയം ഇതിൽ പങ്കെടുക്കാനും,പഠിക്കാനും സാധിക്കുന്നു. കൂടാതെ തൊഴിലുടമകൾക്കിടയിൽ മതിപ്പ് ഉണ്ടാക്കാനും, കഴിവുകൾ പ്രകടിപ്പിക്കാനും, പ്രഫഷണൽ ഭാഷ നല്ലോണം കൈകാര്യം ചെയ്യാനും,ജോലിയിലെ നമ്മുടെ വഴക്കം അറിയാനും ഒക്കെ ഇത് മൂലം സാധിക്കുന്നു. എന്ത്കൊണ്ടും ഇന്റേൺഷിപ് യുവാക്കൾക്ക് അവരുടെ കരിയറിൽ ഗുണങ്ങൾ ഉണ്ടാകാൻ ഇടയാകുന്നു.

You May Also Like

വിദ്യാഭ്യാസം കച്ചവടം ചെയ്യപ്പെടട്ടെ

ഏറെ വർഷങ്ങളായി കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന ഒരു വിഷയമാണ് വിദ്യാഭ്യാസ രംഗത്തെ നൈതികത. എന്നാൽ ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ ഒരു ചർച്ചയോ അവലോകനമോ നടന്നിട്ടില്ല എന്നത് ഖേദകരമാണ്.

നുറുങ്ങുവെട്ടവുമായി പറക്കുന്ന മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിന്റെ രഹസ്യമെന്ത് ?

1885 – ൽ ഡ്യൂബൊയ്സ് എന്ന ശാത്രജ്ഞനാണ് മിന്നാമിനുങ്ങുകളുടെ മിന്നും രഹസ്യം കണ്ടെത്തിയത്

ടോളണ്ട് മാൻ എന്ന ബോഗ് ബോഡി: 2,400 വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത ശരീരം, പുരാതന നിഗൂഢതയുടെ കൗതുകകരമായ ഒരു കഥ

ഇരുമ്പുയുഗ കാലത്തെ മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വിലമതിക്കാൻ ആവാത്ത ചില ഉൾക്കാഴ്ചകളാണ് ടോളണ്ട് മാൻ്റെ ശരീരാവശിഷ്ടങ്ങൾ ശാസ്ത്ര ലോകത്തിന് നൽകിയത്

ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന കാർ എങ്ങനെയാണ് പെട്ടെന്നു തീ പിടിക്കുക ?

വാഹനങ്ങൾ തീ പിടിക്കുന്നതിന്റെ അപകട കാരണങ്ങളും,സുരക്ഷാമാര്‍ഗങ്ങളും അറിവ് തേടുന്ന പാവം പ്രവാസി ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന…