എന്താണ് ജങ്ക് ഫുഡ് ? ജങ്ക് ഫുഡ് അല്ലാത്തതെന്താണ് ?

691

Umer Kutty

എന്താണ് ജങ്ക് ഫുഡ് , അമിതമായ അളവിൽ കൊഴുപ്പുകളോ എണ്ണയോ കാർബോ ഹൈഡ്രേറ്റുകളോ മധുരമോ പ്രിസർവേറ്ററുകളോ രുചി വർദ്ധന വസ്തുക്കളോ അമിത മസാലകളോ അടങ്ങിയ ഭക്ഷ്യ വസ്തുക്കളെ സാമാന്യമായി ജങ്ക് ഫുഡുകൾ എന്ന് വിളിക്കാം ..

അപ്പോൾ ഈ പറഞ്ഞ ലക്ഷണങ്ങൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമാണ് .

ചോറ് മീൻ കറി ദോശയും സാമ്പാറും ബിരിയാണി , പോത്തിറച്ചി നെയ്‌ച്ചോർ കഞ്ഞിയും ഉണക്ക മീൻ ചുട്ടതും …ങ്ങേ !!
ഞങ്ങ മലയാളി കഴിക്കുന്ന വസ്തുക്കൾ എല്ലാം ജങ്ക് ആണെന്നാണോ നിങ്ങ പറയണത് ? !!!

ആണുവ്വാ ..

ബിരിയാണിയിൽ അമിതമായ കൊഴുപ്പു ഉണ്ട് , നെയ്‌ച്ചോറിലും അങ്ങിനെ തന്നെ കാർബോ ഹൈഡ്രേറ്റിന്റെ ആധിക്യം അധിക മാംസ്യം കളറുകൾ എന്താണ് അതിൽ ഇല്ലാത്തത് ? കഞ്ഞിയിൽ എന്താണ് ഉള്ളത് ? ഉണക്ക മീനിൽ ഉപ്പിന്റെ ആധിക്യം മറക്കാമോ സാമ്പാറിൽ നിങ്ങൾ ചേർക്കുന്ന മസാലയും കായവും കൊള്ളാമോ ദോശയിൽ ഉഴുന്ന് ചേർക്കുന്നത് കൊണ്ട് അരിയിലെ കാർബോ ഹൈഡ്രേറ്റ് കുറയുമോ ? ഇല്ലെടോ നിങ്ങളീ പറയുന്ന ഫുഡ് എല്ലാം തന്നെ ജങ്ക് ഫുഡിന്റെ പരിധിയിൽ വരുന്ന അളവിൽ ഉള്ളതാണ് .

അപ്പോൾ ജങ്ക് ഫുഡ് അല്ലാത്തത് എന്താണ് ?

കൊഴുപ്പു കുറഞ്ഞ മാംസം , തീയിൽ ചുട്ടെടുക്കുന്നത് [ കരിയരുത് ] ഡീപ് ഫ്രെചെയ്യാതെ എടുക്കുന്ന മാംസമോ മൽസ്യമോ ചോളമോ ഉരുളക്കിഴങ്ങോ ബർഗറോ കോഴി ഇറച്ചിയോ തൈര് ചീസ് പാൽ മുട്ട തുടങ്ങിയവ ശരിയായ അളവിൽ വെള്ളം ചേർത്തു വറ്റിച്ചെടുക്കുന്ന അരിഭക്ഷണം ഗ്രൈൻ ഗോതമ്പു റൊട്ടികൾ ബ്രഡുകൾ എല്ലാത്തരം ഇലക്കറികളും സലാഡുകളും ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയുടെ മിതമായ അളവിൽ ഉള്ള ഉപയോഗമാണ് ജങ്ക് അല്ലാത്ത ഭക്ഷണം അതിൽ ഇറച്ചി ഉണ്ട് ബർഗർ ഉണ്ട് പിസ്സ ഉണ്ട് പാസ്‌ത ഉണ്ട് അവനിൽ വച്ച് വേവിച്ചു എടുക്കുന്ന തരത്തിൽ എണ്ണ രഹിത ഭക്ഷണം ഉണ്ട് . സാൻഡ്വിച് ഉണ്ട് ..

ജങ്ക് ഫുഡ് എന്ന് പറഞ്ഞു ആരോഗ്യകരമായ ഭക്ഷണങ്ങളെ നിരാകരിക്കുന്ന മലയാളിയുടെ ഭക്ഷണ മേശയിൽ ആരോഗ്യകരമായ ഒരൊറ്റ ഫുഡ് പോലും ഇല്ല . പിന്നെ ഉള്ളത് പുട്ടാണ് പുട്ടിൽ അന്നജം അല്ലാതെ മറ്റൊന്നുമില്ല കൂട്ടി വിഴുങ്ങിയാൽ പഞ്ചസാര അളവ് കൂടുമെന്നു മാത്രം ..

എടോ ജങ്ക് എന്നൊന്നില്ല നിങൾ ഏതു ഫുഡ് തിരഞ്ഞെടുത്താലും അതിന്റെ അളവിലാണ് കാര്യം . എല്ലാം അടങ്ങിയ സമീകൃത ആഹാരമാണ് ജങ്ക് അല്ലാത്ത ഭക്ഷണം . രാവിലെ ബർഗറും ജ്യൂസും ഉച്ചയ്ക്ക് ഒരു കപ്പു ചോറും തൈരും മറ്റും ചേർത്ത സാലഡുകളും വൈകീട്ട് ലേശം മീനും സാലഡും വരട്ടിയ ഇറച്ചിയും എന്താ പ്രശ്നം ? ആഴ്ചയിൽ ഒരിക്കൽ കെന്റുക്കി ചിക്കനും പിസ്സയും ഇടയ്ക്കിടയ്ക്ക് ഡ്രൈ ഫ്രൂട്ടും ഫ്രഷ് ജ്യൂസും ഒക്കെ ആയാൽ എന്താണ് പ്രശ്നം ..

പ്രശ്നം നിങ്ങളുടെ ഏകമുഖമായ ഇറച്ചി തീറ്റയും മീൻ തീറ്റയും ചോറ് തീറ്റയും ഒക്കെയാണ് അല്ലാതെ ചങ്കും ജെങ്കും ഒന്നുമല്ല .