കീറ്റോ ഡയറ്റ് ചെയ്‌താൽ തടികുറയും !

751

കീറ്റോ ഡയറ്റിനെപ്പറ്റി ശാശ്വത് എഴുതുന്നു Saswath Suresh Suryansh

Saswath Suresh Suryansh
Saswath Suresh Suryansh

നാം കഴിക്കുന്ന വസ്തുക്കളിൽ മിക്കതിലും എനർജി (കാലറി) അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ചെയ്യുന്നത്, ഈ ഭക്ഷണത്തെ വിഘടിപ്പിച്ച്, ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോൺസ് എന്ന ഫ്യുവൽ ആക്കി മാറ്റുകയും നമ്മുടെ ദൈനംദിന ആക്റ്റിവിറ്റികൾക്ക് ആ ഗ്ലൂക്കോൺസ് പ്രയോജനപ്പെടുത്തുകയും (burning calories) ആണ്. മെറ്റബോളിസം കൂടുതൽ ഉള്ളവർക്ക് കൂടുതൽ എനർജി ബേൺ ചെയ്യാൻ കഴിയും. കുറഞ്ഞ മെറ്റബോളിസം ഉള്ളവർക്ക് അത് പറ്റില്ല. (There’s another concept called BMR – basal metabolic rate. Will explain about BMR later.) അപ്പോ ഗ്ലൂക്കോൺസ് പ്രൊഡ്യൂസ് ചെയ്ത് ബാക്കി വരുന്നത് ഫാറ്റ് ആക്കി വിഘടിപ്പിച്ച് ഫാറ്റ് സെൽസ് ആയി ശരീരം സ്റ്റോർ ചെയ്യും. ഇതാണ് തടി കൂടാൻ കാരണം.

കീറ്റോ ഡയറ്റ് ചെയ്യുന്നത്, ഈ ഗ്ലൂക്കോൺസ് എന്ന ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫ്യുവൽ കംപ്ലീറ്റ് ആയി നിഷേധിക്കുക എന്നതാണ്. ഏത് ഡയറ്റിലും ഉള്ള 3 പ്രധാന ഘടകങ്ങൾ കാർബ്സ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ ആണെന്ന് അറിയാമല്ലോ. കാർബ്സ്/ഷുഗർ വിഘടിപ്പിച്ച് ആണ് മെയിൻലി ഗ്ലൂക്കോൺസ് ഉണ്ടാക്കുന്നത്. കീറ്റോ ഡയറ്റിൽ 5% കാർബ്സ്, 20-25% പ്രോട്ടീൻസ്, 70-75% ഫാറ്റ് എന്ന അളവിൽ ആണ് ഭക്ഷണം കഴിക്കേണ്ടത്.
ആദ്യ കുറച്ചു ദിവസം ശരീരം ഗ്ലൂക്കോൺസ് ഡെഫിഷ്യൻസി കാരണം വലയും. സോഡിയം ലെവൽസ് താഴും, നിർജലീകരണം സംഭവിക്കാം, ആകെ മന്ദിപ്പ് തോന്നും, കഴിക്കുന്ന ഫുഡ് ഒന്നും വിശപ്പ് മാറ്റാത്തത് പോലെ തോന്നും. മര്യാദക്ക് digestive process നടക്കുക പോലും ഇല്ല. ഫലം, കോൺസ്റ്റിപ്പേഷനോ ഡയേറിയയോ രണ്ടും ഇടവിട്ടോ ഒക്കെ ആകാം.

പിന്നെ നമ്മുടെ ശരീരത്തിന് മനസ്സിലാകും ഈ ഊള തനിക്ക് ഫ്യുവൽ തരാൻ പോകുന്നില്ല എന്ന്. അപ്പോൾ ഡീസൽ ഒഴിച്ച് ഓടിക്കുന്ന ഓട്ടോയിൽ മണ്ണെണ്ണ ഒഴിച്ച് ഓടിക്കുന്ന പോലെ ഒരു പരിപാടി ശരീരം സ്വയം അങ്ങ് ചെയ്യും. കീറ്റോൺ ബോഡീസ് (Ketone) എന്ന ഓർഗാനിക് കോംപൗണ്ട്സിന്റെ പ്രൊഡക്ഷൻ അങ്ങ് കൂട്ടും. എന്നിട്ട് അവ കത്തിച്ച് ശരീരത്തിന് ആവശ്യമായ എനർജി കണ്ടെത്തും. കീറ്റോൺ ബോഡീസ് അഥവാ കീറ്റോസെസ് സാധാരണ രാവിലെ എഴുന്നേൽക്കുമ്പോൾ, ഫുഡ് കഴിക്കാതിരിക്കുമ്പോൾ ഒക്കെ നമ്മുടെ ശരീരത്തിൽ കൂടിയ അളവിൽ ഉണ്ടാകും. പക്ഷേ അപ്പോഴൊന്നും അവ ഒരു മെയിൻ എനർജി സോഴ്സ് ആയിരിക്കില്ല. കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ മറ്റ് വഴി ഇല്ലാതെ ശരീരം കീറ്റോസെസ് ബേൺ ചെയ്ത് കാര്യം സാധിക്കും. ഫാറ്റി ആസിഡ്സും കാർബ്സും വഴിയാണ് ഏറ്റവും കീറ്റോസെസ് ശരീരത്തിന് കിട്ടുക എന്നത് കൊണ്ടാണ് ഫാറ്റ് കൂടുതൽ കഴിക്കാൻ പറയുന്നത്. (കാർബ്സ് കഴിച്ചാൽ ഗ്ലൂക്കോൺസ് ആകും കൂടുതൽ ഉണ്ടാക്കുക.)

കൂടുതൽ കാലം ഒന്നും ഗ്ലൂക്കോൺസ് ഒഴിവാക്കി കീറ്റോൺസ് മാത്രം വെച്ച് മനുഷ്യ ശരീരം റൺ ചെയ്യാൻ പറ്റില്ല. അപ്പോൾ പിന്നെ ഇങ്ങനെ കീറ്റോസിസ് ചെയ്യുന്നത് കൊണ്ട് എന്താ ബെനിഫിറ്റ്? ഉത്തരം ലളിതമാണ്. കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നമ്മുടെ സാദാ ഡയറ്റിലേത് പോലെ ഒരു പാട് വാരി വലിച്ച് കഴിക്കാൻ ഒന്നും പറ്റില്ല. അപ്പോ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ബാക്കി കീറ്റോൺസ് കണ്ടെത്താൻ ശരീരം അതിൽ ഉള്ള എക്സസ് ഫാറ്റ് സെൽസ് എടുത്ത് ബേൺ ചെയ്യും. നമ്മുടെ തടി ഗ്രാജ്വലി കുറയുകയും ചെയ്യും.