എന്താണ് കിനാവള്ളി ?

അറിവ് തേടുന്ന പാവം പ്രവാസി

കടലിൽ കാണപ്പെടുന്ന ഒരു ജീവിയായ നീരാളിക്ക് പറയുന്ന മറ്റൊരു പേരാണ് കിനാവള്ളി . ഏകദേശം 300ൽ തരം നീരാളികളെ കടലിൽ കണ്ടെത്തിയിട്ടുണ്ട്. നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല എന്നതാണു ഏറ്റവും വലിയ പ്രത്യേകത.കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും.

ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട് . ഒരു കൈ നഷ്ടപ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.

You May Also Like

ഒരു വെറും ജ്വല്ലറി ബോട്ടിക് ഉടമയായ റുക്സാന സുൽത്താന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിൽ അതീവ സ്വാധീന ശക്തിയുള്ള ആളായി മാറിയതെങ്ങനെ ?

ആരായിരുന്നു റുഖ്സാന സുൽത്താന? അറിവ് തേടുന്ന പാവം പ്രവാസി കിച്ചൻ ക്യാബിനറ്റ് എന്ന് കുപ്രസിദ്ധി നേടിയ…

48,500 വർഷം പഴക്കമുള്ള ഐസിൽ പുതഞ്ഞുകിടക്കുന്ന സോംബി വൈറസുകൾ പുനർജ്ജനിക്കുന്നു, മനുഷ്യരാശി ഭീഷണിയിൽ ?

Anup Sivan 48,500 വർഷം പഴക്കമുള്ള ആർട്ടിക്ക് പ്രദേശത്തെ ഐസിൽ പുതഞ്ഞുകിടക്കുന്ന വൈറസുകൾ മനുഷ്യരാശിക്ക് ഭീഷണിയാകുന്നു…

ലൂക്ക് കൂട്ടാനോ സ്റ്റെപ്പിനിയോ അല്ല, പിന്നെ വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ?

വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ? അറിവ്…

എന്താണ് പ്രകൃതിയിലെ ഒരു അത്ഭുത പ്രതിഭാസമായ ലാമിനാർ ഫ്ളോ അഥവാ ധാരാരേഖീ പ്രവാഹം ?

ലാമിനാർ ഫ്ലോ, ദ്രാവകത്തിൻ്റെ (ഗ്യാസ് അല്ലെങ്കിൽ ലിക്വിഡ്) ഒഴുക്ക്, അതിൽ ദ്രാവകം ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾക്കും മിശ്രിതത്തിനും…