എന്താണ് KSEB കണക്ടഡ് ലോഡ് ?

അറിവ് തേടുന്ന പാവം പ്രവാസി

വൈദ്യുതി കണക്‌ഷൻ എടുക്കുന്ന സമയത്ത് വൈദ്യുത ഉപകരണങ്ങളുടെയും, ലൈറ്റിന്റെയും മറ്റും എണ്ണത്തിന് അനുസരിച്ചു നിശ്ചിത കണക്ടഡ് ലോഡിനാണ് ഉപയോക്താക്കൾ അപേക്ഷിക്കുന്നത്. എന്നാൽ വീടു പണിതപ്പോൾ കെഎസ്ഇബി കണക്ഷനിലുണ്ടായിരുന്ന ലോ‍ഡു തന്നെയായിരിക്കില്ല ഇപ്പോൾ, കാരണം അതിനുശേഷം ഫാനും, എസിയും മറ്റ് പലവിധ ഉപകരണങ്ങളും വാങ്ങി നമ്മൾ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ടാകാം.

അപ്പോൾ സ്വഭാവികമായും വൈദ്യുതി ലോഡും വർധിച്ചിട്ടുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയെ ഉപയോക്താ ക്കൾ അറിയിക്കണമെന്നാണ് നിയമം. അങ്ങനെ ചെയ്യാതെ പിടിക്കപ്പെട്ടാൽ കനത്ത തുക പിഴ ഈടാക്കും. വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.പുതിയ വീടും ,വ്യാപാര സ്ഥാപനങ്ങളും പണിയുന്നവർക്കും പഴയത് പുതുക്കി പണിയുന്നവർക്കും തങ്ങളുപയോ ഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ സെക്ഷൻ ഓഫീസിൽ ചെന്ന് ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക അപേക്ഷാഫോറവും ലഭ്യമാണ്. ഫോറത്തിൽ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും അവയുടെ വാട്സും രേഖപ്പെടുത്തിയാൽ മതി.

കെ എസ് ഇ ബിയുടെ വിജിലൻസ് സ്ക്വാഡും, സെക്ഷൻ സ്ക്വാഡും ചേർന്ന് കണക്ടഡ് ലോഡു കുറവുള്ള വീടുകളും സ്ഥാപനങ്ങളും പരിശോധന നടത്തി ക്രമക്കേടു കണ്ടാൽ കനത്ത പിഴയും ഇടാക്കും. സ്വയം കണക്ടഡ് ലോഡ് അറിയിക്കാൻ സാധിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. ഇലക്ട്രീഷ്യന്റെ സഹായത്തോടെ ഇത് വൈദ്യുതി ബോർഡിനെ അറിയിക്കുന്നതായിരിക്കും കൂടുതൽ എളുപ്പം.

You May Also Like

വളരെയേറെ പ്രത്യേകതകളുള്ള പക്ഷിയാണ് അറ്റ്ലാന്റിക് പഫിൻസ്

അറ്റ്ലാന്റിക് പഫിന്‍സ് അറിവ് തേടുന്ന പാവം പ്രവാസി വളരെയേറെ പ്രത്യേകതകളുള്ള പക്ഷിയാണ് അറ്റ്ലാന്റിക് പഫിൻസ് (Atlantic…

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…

നഗ്നയായ ചാരസുന്ദരി മാതാ ഹരിയുടെ കഥ

ഇന്ന് ചാരസുന്ദരി മാതാഹാരിയുടെ ജന്മദിനവാർഷികം…… Muhammed Sageer Pandarathil ആദ്യമായി മാതാഹാരിയെ കേൾക്കുന്നത് വൈലോപ്പിള്ളിയുടെ നർത്തകി…

നായകൾ ഇണചേരുന്നത് തടസപ്പെട്ടാൽ അവ ബുദ്ധിമുട്ടുന്നത് എന്ത് കൊണ്ട് ?

നായകൾ ഇണചേരുന്ന വേളകളിൽ ബുദ്ധിമുട്ടുന്നത് എന്ത് കൊണ്ട്? സിദ്ദീഖ് പടപ്പിൽ തെരുവിലൂടെ അലഞ്ഞ്‌ തിരിയുന്ന നായകൾ…