എന്താണ് കാൽ ക്രിക്കറ്റ് ?

അറിവ് തേടുന്ന പാവം പ്രവാസി

കൈയിലൊതുങ്ങുന്ന ക്രിക്കറ്റ്ബോളും , കാലുകൊണ്ട് തട്ടുന്ന ഫുട്ബോളും തമ്മിലുള്ള അന്തരം അൽപം വലുതായതുകൊണ്ട് ഇരുകളികളെയും നെഞ്ചേറ്റുന്നവർക്ക് അങ്ങനെയൊരു സമാഗമം സ്വപ്നം മാത്രമായി അവശേഷിച്ചേക്കാം. പക്ഷേ, അവർക്കാ ശ്വാസമായി രൂപം കൊണ്ട കളിരൂപമാണ് കാൽ ക്രിക്കറ്റ്.ക്രിക്കറ്റും, ഫുട്ബോളും ചേരുന്ന കളി.

 ഇംഗ്ലണ്ടിൽ ജനിച്ച ക്രിക്കറ്റിനും ,ഫുട്ബോളിനും ഇന്ത്യ നൽകുന്ന സമ്മിശ്ര രൂപഭേദം കൂടിയാണ് കാലുകൊണ്ടുകളിക്കുന്ന ഈ ക്രിക്കറ്റ്. ഇന്ത്യയിൽ ഡൽഹിയിലെ നിരവധി മൈതാന ങ്ങളിൽ കാൽക്രിക്കറ്റിന്റെ ആരവം ഉയരുന്നുണ്ട് ഇപ്പോൾ. മൈതാനങ്ങളുടെ ഗ്യാലറികളിൽ ഇരുന്നു നോക്കിയാൽ ക്രിക്കറ്റ് മത്സരം തുടങ്ങാൻ പോകുന്നുവെന്നേ തോന്നൂ. ടോസ് കഴിഞ്ഞ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുന്ന ടീം ക്രീസിൽ ഇറങ്ങുമ്പോൾ മനസ്സിലാകും ഇത് കളി വേറെയാണെന്ന്. ബാറ്റ് ചെയ്യുന്നയാളുടെ കൈയിൽ ബാറ്റ് കാണില്ല. കൈയല്ല കാലാണ് ലെഗ് ക്രിക്കറ്റിലെ ആയുധം. ഫുട്ബോളിനും, ക്രിക്കറ്റ് ബോളിനും ഇടയിലാണ് കാൽ ക്രിക്കറ്റ് ബോളിന്റെ വലിപ്പം. കളി നിയമങ്ങളും ക്രിക്കറ്റിനും ,ഫുട്ബോളിനും ഇടയിൽ തന്നെ.

ക്രിക്കറ്റും, ഫുട്ബോളും ഒരേസമയം കളിക്കാൻ ആഗ്രഹിച്ചവർ സ്കൂൾ- കോളേജ് കാലങ്ങളിൽ രസത്തിന് പരീക്ഷിച്ച മത്സരയിനമാണ് ഇന്ന് കാണുന്ന കാൽക്രിക്കറ്റിന്റെ പൂർവ രൂപം. കളിയായി തുടങ്ങിയ പരീക്ഷണം ഗൗരവമായെ ടുത്ത് അതിനു നിയമങ്ങൾ രൂപവത്കരിച്ചതിനു പിന്നിൽ രോഹിണി സ്വദേശിയായ കായികാധ്യാ പകൻ ജോഗേന്ദർ പ്രസാദ് വർമയാണ്. കാൽ ക്രിക്കറ്റ് ജനകീയമാക്കുന്നതിൽ വർമയുടെ പങ്ക് ചെറുതല്ല. ബാംഗ്ലൂർ സ്വദേശി നാഗരാജിനെ 2009-ൽ പരിചയപ്പെട്ടതോടെ കാൽക്രിക്കറ്റിന്റെ വ്യത്യസ്ത രൂപങ്ങൾ ഇന്ത്യയിൽ പലയിടത്തുമു ണ്ടെന്ന് വർമയ്ക്ക് മനസ്സിലായി.

നിരവധി കുട്ടികളെ സംഘടിപ്പിച്ച് നാഗരാജും, കാൽക്രിക്കറ്റ് പരിശീലന കളരികൾ സംഘടിപ്പി ച്ചിരുന്നു. കൃത്യമായ പേരും ,നിയമങ്ങളും ഉണ്ടായിരുന്നില്ലെന്ന് മാത്രം. ലെഗ് ക്രിക്കറ്റ് എന്ന പേര് കായിക രൂപത്തിന് നിർദേശിച്ചത് ജെ.പി.വർമയാണ്.ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഇരുവരും ചേർന്ന് കാൽ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് രൂപം നൽകി. ഏകീകൃത കളിനിയമ പുസ്തകം രൂപവത്കരിക്കാൻ ശിൽപ്പശാലകൾ നടത്തി. 2011-ൽ ലെഗ് ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൽ.സി.എഫ്.ഐ.) രൂപവത്കരിച്ചു. അങ്ങനെ 2012 ജൂലായിൽ ഡൽഹി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ കാൽക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. ആൺ-പെൺ വിഭാഗങ്ങളിൽ വിവിധ പ്രായ ഗ്രൂപ്പുകളിൽ പുതിയ കളിയുടെ അരങ്ങേറ്റ മത്സരം പൊടിപൊടിച്ചു.

പിന്നീടിങ്ങോട്ട് എല്ലാ വർഷങ്ങളിലും നടത്തിയ ദേശീയ ചാമ്പ്യൻഷിപ്പുകളാണ് കാൽക്രിക്കറ്റ് കളിയെ കായികപ്രേമികൾക്ക് പരിചിതമാ ക്കിയത്.അന്താരാഷ്ട്ര ഫെഡറേഷൻ രൂപവത്കരിച്ച് കാൽക്രിക്കറ്റിനെ മറ്റു രാജ്യങ്ങൾക്ക് കൂടി പരിചയപ്പെടുത്തി ജെ.പി.വർമ. നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത അന്താരാഷ്ട്ര ചാമ്പ്യൻ ഷിപ്പ് മത്സരങ്ങളും പിന്നീട് നടന്നു. അങ്ങനെ ഇന്ത്യയിൽ നിന്ന് നീട്ടിയടിച്ച കാൽക്രിക്കറ്റ് പന്ത് അതിർത്തികൾ കടന്ന് മറ്റു രാഷ്ട്രങ്ങളിലെ മൈതാനങ്ങളിലും ഉരുളുകയാണ്. ക്രിക്കറ്റിൽ എൽ.ബി.ഡബ്ല്യൂ. ആയാൽ ഔട്ടാകും. എന്നാൽ കാൽക്രിക്കറ്റ് കളിയുടെ അടിസ്ഥാനം തന്നെ എൽ.ബി.ഡബ്ല്യൂവിലാണ്. വിക്കറ്റിനു മുന്നിൽ കാൽകൊണ്ടു ബാറ്റ് ചെയ്യുന്നയാൾ ബാറ്റ്സ് മാനല്ല, ലഗ്സ് മാൻ. ക്രിക്കറ്റിലേത് പോലെ ടീമിൽ പതിനൊന്ന് അംഗങ്ങൾ.

നാല് പകരക്കാരും മൈതാനത്ത് തയ്യാറാ യിരിക്കും. ടോസ് കിട്ടുന്നവർക്ക് ലെഗ്ഗിങ് വേണോ ഫീൽഡിങ് വേണോ എന്ന് തീരുമാ നിക്കാം.കാൽക്രിക്കറ്റിനായി പ്രത്യേകം ഉണ്ടാക്കുന്ന വലിയ ഭാരമില്ലാത്ത ബോൾ കൈ ചുഴറ്റിയല്ല എറിയുക. അണ്ടർ ആം ബൗളിങ് ആണ് രീതി. ഉരുട്ടിയെറിയുമ്പോഴും പിച്ചിന്റെ പകുതിയിലുള്ള വരയ്ക്കപ്പുറം നിരവധി തവണ കുത്തിയാണ് ബോൾ വരുന്നതെങ്കിൽ അതിനെ നോ ബോൾ ആയി പരിഗണിക്കും. വിക്കറ്റ് കീപ്പർ, അമ്പയർ ഫീൽഡർമാർ അവരുടെ യെല്ലാം സ്ഥാനം ക്രിക്കറ്റിലേത് പോലെ തന്നെ. പന്ത് തട്ടി കളിക്കാർ ഓടിയെടുക്കുന്ന റണ്ണുകൾ ക്ക് പുറമെ ബൗണ്ടറി കടത്തി നേടുന്ന ഫോറും , സിക്സും റണ്ണുകൾ.അഞ്ച് ഓവറാണ് സാധാര ണ കളി. ക്യാച്ച് ഔട്ട്, റൺ ഔട്ട്, ഹിറ്റ് വിക്കറ്റ് ഇതിനു പുറമേ കാൽക്രിക്കറ്റിൽ ഔട്ടിന് ഒരു നിയമം കൂടിയുണ്ട്.

ബോൾ രണ്ട് തവണ ശരീരത്തിൽ തൊട്ടാലും, ലെഫ്റ്റ് ലെഗ്ഗ്സ്മാൻ വലതുകാൽ കൊണ്ട് ബോൾ അടിച്ചാലും, റൈറ്റ് ലെഗ്സ്മാൻ മറിച്ചു ചെയ്താലും ഔട്ട്. വിക്കറ്റിനു നേരെ വരുന്ന പന്ത് കാൽകൊണ്ട് തടഞ്ഞു നിർത്തിയാലും ലെഗ്സ്മാന് പുറത്തുപോകേണ്ടി വരും.കാൽ ക്രിക്കറ്റ് കളിക്കുന്ന വൃത്തത്തിലുള്ള മൈതാനത്തിന് 80 മുതൽ 120 വരെ അടി വലിപ്പമുണ്ടാകണം. പിച്ചിന് എട്ടടി വീതി, 42 മുതൽ 48 വരെ നീളം. ഓരോ പ്രായത്തിൽ ഉള്ളവരുടെയും മത്സരങ്ങൾക്കനുസരിച്ച് പിച്ചിന്റെ വലിപ്പം മാറ്റും.ക്രിക്കറ്റ് കളിക്കാൻ ഏറെ ആഗ്രഹിച്ചിട്ടും ബാറ്റും, ബോളും, പാഡും ഒക്കെ വാങ്ങാൻ കഴിയാതെ നിരാശരാകുന്ന നിരവധി കുട്ടികളുണ്ട് നമുക്കിടയിൽ.
ഡൽഹിയിലെ കോളനികളിൽ താമസിക്കുന്ന അങ്ങനെയുള്ള നിർധനരായ കുട്ടികളെയാണ് ജെ.പി.വർമ കാൽക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ആദ്യം തിരഞ്ഞെടുത്തത്.

മൈതാനങ്ങൾ നിറഞ്ഞു കളിക്കുന്ന അവരുടെ എണ്ണം ഇപ്പോൾ 700 കടക്കും. രോഹിണിയിലെ അവന്തിക, ഭിവാനിയിലെ സി.ആർ.പി.എഫ്. മൈതാനം എന്നിവിടങ്ങളിൽ കാൽക്രിക്കറ്റിനെ പറ്റി കേട്ടറിഞ്ഞവരും കളികാണാനും പഠിക്കാ നുമായി എത്തുന്നു.രാജ്യത്തെ ഏതാനും കായിക അസോസി യേഷനുകൾ കാൽക്രിക്കറ്റിനെ അംഗീക രിച്ചിട്ടുണ്ട്. അഞ്ച് ഓവർ മത്സരത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ 217 റൺസ്.ഡൽഹി താരമായ ധർമേന്ദറാണ് ലെഗ് ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്റർ. നിരവധി സെഞ്ച്വ റികൾ നേടിയ ധർമേന്ദറിന്റെ പേരിലാണ് ഏറ്റവും ഉയർന്ന സ്കോർ നേടിയ റെക്കോഡ്; 175 റൺസ്. വികാസ്, ചന്ദൻ, സുമിത് തുടങ്ങി കാൽക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായ നിരവധി താരങ്ങളുണ്ട്. സിക്സറും, ഫോറും ഒക്കെയായി തികഞ്ഞ ആക്രമണോത്സുകത യോടെ ലെഗ്സ്മാൻമാർ കളം നിറഞ്ഞു കളി തുടരുകയാണ്.

You May Also Like

നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത് കാണാം, എന്തിനാണത് ?

അറിവ് തേടുന്ന പാവം പ്രവാസി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത്…

സ്റ്റീഫൻ’സ് ബാൻഡഡ് സ്‌നേക് – ഭീകരനാണിവൻ ഭീകരൻ

ലോകത്തിലെ ചില ജീവികൾ അപകടങ്ങൾ സൃഷ്ടിക്കുന്നു, അത്തരം ഒരു സ്പീഷീസ് വാർത്തകൾ സൃഷ്ടിക്കുന്നു, ഓസ്‌ട്രേലിയയിൽ മാത്രം…

എന്താണ് സൈക്ലോപ്പിയ ?

മുഖത്തിന്റെ മധ്യത്തിലേക്ക് രണ്ട് കണ്ണുകളും സംയോജിച്ച് കാണാൻ കഴിയുന്ന ഒരു ക്ലിനിക്കൽ അസാധാരണത്വമാണ് സൈക്ലോപ്പിയ. ഗ്രീക്ക്…

ട്രോവൻ്റ്സ് – റൊമാനിയയിലെ നിഗൂഢമായ ജീവനുള്ള കല്ലുകൾ

ട്രോവൻ്റ്സ് – റൊമാനിയയിലെ നിഗൂഢമായ ജീവനുള്ള കല്ലുകൾ ട്രോവൻ്റ്സ് യഥാർത്ഥമാണെന്ന് വിശ്വസിക്കാൻ കഴിയില്ല. റൊമാനിയയിലെ നിഗൂഢമായ…