എന്താണ് മർമലെയ്ഡ് ?

അറിവ് തേടുന്ന പാവം പ്രവാസി

സംസ്കരിച്ച ജെല്ലി രൂപത്തിലുള്ള പഴച്ചാറുകളെ സാധാരണഗതിയിൽ ജാം എന്നാണു വിളിക്കാറ്. എന്നാൽ അത് ഓറഞ്ചിൽ നിന്നാകുമ്പോൾ പേര് മർമലെയ്ഡ്( Marmalade ) എന്നാകുന്നു. ലോകത്ത് പലതരം മർമലെയ്ഡ് ഉണ്ടെങ്കിലും കാരണവ സ്ഥാനം സെവിൽ ഓറഞ്ച് മർമലെയ്ഡിനാണ്. ഓറഞ്ച് ഉൽപാദിപ്പിക്കുന്നത് സെവില്ലിൽ ആണെങ്കിലും മർമലെയ്ഡ് ഉണ്ടാക്കുന്നത് ഇംഗ്ലീഷുകാരാണ്.

ഇംഗ്ലിഷ് പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് മർമലെയ്ഡ്. ഏറെ ശ്രമകരമാണ് മർമലെയ്ഡ് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ആഡംബര വിഭവമായാണ് മർമലെയ്ഡ് പരിഗണിക്കപ്പെടുന്നത്. തൊലികളഞ്ഞ ഓറഞ്ച് കഷണങ്ങളാക്കി സംസ്കരിച്ചാണ് മെൽമലൈഡ് ഉണ്ടാക്കുക. സ്കോട്‌ലൻഡിലെ ഡൻഡിയിലാണ് മർമലെയ്ഡിന്റെ ജനനമെന്നു വിശ്വസിക്കുന്നു. ഓറഞ്ച് അടക്കമുള്ള പഴങ്ങളിൽനിന്ന് ജാം ഉണ്ടാക്കുന്നതു സംബന്ധിച്ച് 15ാം നൂറ്റാണ്ടിലെ പാചകഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.

പുളിപ്പ് ഏറെ കൂടുതലായ സെവിൽ ഓറഞ്ച് പക്ഷേ സ്പെയിൻകാർക്ക് അത്ര ഇഷ്ടമല്ല. എങ്കിലും ഇംഗ്ലീഷുകാർക്ക് മർമലെയ്ഡ് ഉണ്ടാക്കുന്നതിനു മാത്രം 15000 ടൺ സെവിൽ ഓറഞ്ചാണ് സ്പെയിൻ ഓരോ വർഷവും ബ്രിട്ടനിലേക്കു കയറ്റുമതി ചെയ്യുന്നത്.മർമലെയ്ഡുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ ഒട്ടേറെ മേളകളും നടക്കാറുണ്ട്.

 

You May Also Like

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ ആരോഗ്യകരമായ പാചകം നിങ്ങളുടെ അടുക്കളയിൽ നിന്ന് പ്രവർത്തിക്കുന്നതിൻ്റെ പോരായ്മ, അത്ര…

രാമായണത്തിലെ സീതയും സീതപ്പഴവും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമോ ?

രാമായണത്തിലെ സീതയും സീതാഫലവും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമോ ? ഈ പോസ്റ്റിൽ വിശദമായി നോക്കാം. ആപ്പിൾ,…

എന്താണ് മുരു ?

എന്താണ് മുരു ? കേരളത്തിൻ്റെ പല ഭാഗങ്ങളിലും പതിറ്റാണ്ടുക ളായി തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ…

ചൈനീസ് പദമായ ‘mantou’ യില്‍നിന്നാണ് മന്തി എന്ന പദമുണ്ടായതെന്ന് കരുതപ്പെടുന്നു

Azad Malayattil ഫേസ്ബുക്കിൽ കുറിച്ചത് ചൈനീസ് പദമായ ‘mantou’ യില്‍നിന്നാണ് മന്തി എന്ന പദമുണ്ടായതെന്ന് കരുതപ്പെടുന്നു.…