റെയിൻ ബോ (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ് മൂൺ ബോ (Moon bow) ?

മൂൺ ബോയും റെയിൻ ബോയും ഏറെക്കുറെ ഒന്നുതന്നെയാണ് പക്ഷെ വത്യാസം എന്തെന്നാൽ റെയിൻ ബോ എന്നത് സൂര്യപ്രകാശം മൂലം രൂപപ്പെടുന്നതാണെങ്കിൽ മൂൺ ബോ എന്നത് നിലാവിൻറെ അല്ലെങ്കിൽ ചന്ദ്രൻറെ വെളിച്ചം മൂലം രൂപപ്പെടുന്നതാണ്.

റെയിൻ ബോയിലെ എല്ലാ നിറങ്ങളും നമുക്ക് കാണാൻ സാധിക്കും പക്ഷെ മൂൺ ബോ യിലെ എല്ലാ നിറങ്ങളും അത്ര വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കില്ല കാരണം സൂര്യപ്രകാശം പോലെ അല്ലല്ലോ നിലാവിൻറെ വെളിച്ചം. അതുകൊണ്ട് തന്നെ വെള്ള നിറത്തിലെ മൂൺ ബോ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുള്ളു. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ക്യാമറ ഉപയോഗിച്ച് നോക്കിയാൽ മൂൺ ബോയിലെ നിറങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കും.

വളരെ അപൂർവമായിട്ടെ ഈ പ്രതിഭാസം കാണാൻ സാധിക്കുള്ളു, സൂര്യോദയത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപോ അല്ലെങ്കിൽ സൂര്യാസ്തമനത്തിന് രണ്ടോ മൂന്നോ മണിക്കൂർ ശേഷമോ മാത്രമെ ഈ ഒരു പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു. അതുമാത്രമല്ല കുറച്ചെങ്കിലും വ്യക്തതയോടെ കാണണമെങ്കിൽ നല്ല ഇരുട്ടും നല്ല നിലവും ഉണ്ടാവണം.

You May Also Like

ഹോളിഡേ ഹാക്കിങ് എന്താണ് ?

ഹോളിഡേ ഹാക്കിങ് എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി സ്വദേശ, വിദേശ വ്യത്യാസമില്ലാതെ എല്ലായിടത്തും…

നെയിൽ പോളിഷുകൾ ഓസോൺ പാളിയോട് ചെയ്യുന്നത്

നെയിൽ പോളിഷുകൾ ഓസോൺ പാളിയോട് ചെയ്യുന്നത് സാബു ജോസ് (സോഷ്യൽ മീഡിയയിൽ എഴുതിയത് ) സെപ്തംബര്‍…

‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി ‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്നത് ജപ്പാനിൽ…

എന്താണ് ‘വിപ്ലവ സ്പിരിറ്റ്’ ?

എന്താണ് ‘വിപ്ലവ സ്പിരിറ്റ്’ ? അറിവ് തേടുന്ന പാവം പ്രവാസി കേരളത്തിന്റെ സ്വന്തം ജാതിപത്രിയുടെ സത്തടക്കം…