അറിവ് തേടുന്ന പാവം പ്രവാസി

പണ്ട് കാലത്ത് മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി സമയം അറിയിക്കാൻ ഉപയോഗിച്ചിരുന്ന ഒരു വാദ്യ ഉപകരണമാണ് നകാരം (വലിയ മദ്ദളം ). നകരാവ് എന്ന പദം ലോപിച്ചാണ് നകാരം എന്ന പദം ഉണ്ടായത്. അപൂർവ്വം ചില പള്ളികളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചു വരുന്നു.നഗാഡ എന്ന പെരുമ്പറ മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോയതായി ചരിത്ര രേഖകളിൽ കാണാം.ക്രിസ്തീയദേവാലയങ്ങളിലെ ഉത്സവപ്രദക്ഷിണങ്ങൾക്കും ഇത് ഉപയോഗിച്ചിരുന്നു.

കൊല്ലങ്കോട് പുതുനഗരത്തെ ഷാഫി മസ്ജിദിൽ ഇപ്പോഴും മുടക്കമില്ലാതെ ഈ സമ്പ്രദായം തുടരുന്നുണ്ട്. അഞ്ചുനേരം നമസ്കാരത്തിനും , അത്താഴത്തിനുമായി വിശ്വാസികളെ ഉണർത്താൻ നഹാര മുഴക്കുന്നത്. മാറിവരുന്ന പള്ളി കമ്മിറ്റികൾ നഹാരയെ വളരെയേറെ കരുതലോടെയാണ് സംരക്ഷിച്ചു പോരുന്നത്. കോവിഡ് മൂലം പള്ളികൾ അടച്ചിട്ട്, ബാങ്കൊലി മാത്രം നിലനിർത്തിയ സമയത്തും നഹാര മുഴക്കം മുടക്കമില്ലാതെ തുടർന്നിരുന്നു.

പള്ളികൾ കുറവായിരുന്ന പണ്ട് കാലത്ത് ബാങ്ക് കൊടുക്കാനും , നോമ്പ് അറിയിക്കാനും , പള്ളിയിൽ ഉച്ചഭാഷിണിയോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഒരു പള്ളിയിൽ നിന്നുള്ള നകാരത്തിന്റെ മുഴക്കം മൂന്നോ നാലോ മൈലുകൾ അപ്പുറത്തേക്കുള്ള പള്ളികളിലേക്കും വീടുകളിലേക്കുമെത്തും. അഥവാ ഒരു മഹല്ലിനേക്കാൾ വ്യാപ്തിയു ള്ളതായിരിക്കും ഒരു നകാരത്തിന്റെ ശബ്ദ പരിധി. റമളാൻ മാസം അത്താഴ സമയമറിയി ക്കാനും , പെരുന്നാൾ മാസം ഉറപ്പിക്കാനുമൊ ക്കെ യായിരുന്നു നകാരം മുഴക്കാറുള്ളത്. ഒന്നര മീറ്ററിലധികം വ്യാസത്തിൽ, വൃത്താകൃതിയി ലുള്ള വലിയ മദ്ദളത്തി‍ന്റെ ആകൃതിയിലുള്ള നഹാരയിൽ പത്തിലധികം തവണ അടിച്ചാണ് ഉച്ചഭാഷിണിയില്ലാത്ത കാലങ്ങളിൽ നമസ്കാര ത്തിന് വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണി ച്ചിരുന്നത്.

നഹാര മുഴക്കമാണ് നമസ്കാരത്തിനു പുറമെ സമയം അറിയുന്നതിനും നാട്ടുകാർക്ക് ഉപകാരമായിരുന്നത്. കാലങ്ങളോളം, പള്ളിയിലെ പ്രത്യേക അറിയിപ്പുകൾക്കു വരെ നഹാര മുഴക്കിയിരുന്നെങ്കിലും നിലവിൽ, നമസ്കാര സമത്തും നോമ്പുകാലത്തുമായി നഹാരയുടെ മുഴക്കം തുടർന്നുവരുകയാണ്. മദ്ധ്യകാലഘട്ടത്തിലാണ് ഇന്ത്യയിൽ ഈ ഉപകരണം പ്രചാരത്തിൽ വന്നത്. പേർഷ്യക്കാ രും , അറബികളുമായിരുന്നു ഇതിന്റെ പ്രചാരകർ. യുദ്ധ സമയങ്ങളിൽ പട്ടാളക്കാരെ ആവേശം കൊള്ളിക്കാൻ ഇത് ഉപയാഗിച്ചി രുന്നു. ഉച്ചഭാഷിണിയുടെ വരവോടെയാണ് നകാരം പള്ളികളിൽ നിന്ന് അപ്രത്യക്ഷ മായത്. സമസ്താന എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ള പള്ളികളിൽ നകാരം ഇപ്പോഴും ഉപയോഗിക്കുന്നു. അവരുടെ പള്ളികളിൽ വെള്ളിയാഴ്ച ഖുതുബക്കുപോലും മൈക്ക് ഉപയോഗിക്കാറില്ല. പ്രവാചകൻ മൈക്ക് ഉപയോഗിച്ചിരുന്നില്ല എന്നാണ് ന്യായം!

നഗാഡ എന്ന പെരുമ്പറ ഒട്ടകത്തിന്റെ പുറത്തുവച്ച് മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോകുന്നു.
നഗാഡ എന്ന പെരുമ്പറ ഒട്ടകത്തിന്റെ പുറത്തുവച്ച് മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോകുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ഔപചാരിക വിദ്യാഭ്യാസം നന്നേ കുറഞ്ഞവരായിരുന്നു മലബാറിലെ ഹിന്ദുക്കളും , മുസ്‌ലിംകളും. മലബാറിലെ, വിശേഷിച്ചും ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഇംഗ്ലീഷ് പഠിച്ചവരുടെ എണ്ണം പറയുന്നത് യഥാക്രമം 700/3000 എന്നിങ്ങനെയാണ് ( കെ.എൻ പണിക്കർ Against Lord and State: Religion and Peasant Uprisings in Malabar ) . മൗലിദ് സദസ്സുകൾ, പ്രഭാഷണ സദസ്സുകൾ, ആഴ്ച ചന്തകൾ, നകാരം, ബാങ്കുവിളി, ഫത്‌വകൾ തുടങ്ങിയ സംവിധാനങ്ങൾ കൃത്യമായും ആസൂത്രിതമായും മാപ്പിളമാർ ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു.

നകാരം മുഴക്കലായിരുന്നു ഏറ്റവും പ്രധാന ആശയവിനിമയോപാധിയും സമരമുറയും. Peasant Protests and Revolts in Malabar എന്ന ഗ്രന്ഥത്തിൽ കെ.എൻ പണിക്കർ ലഖ്‌നൗവിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ലീഡർ എന്ന പത്രത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്: “Meeting of sort of drum from the nearest mosque and simultaneous echoing of it from other mosque” എന്നാൽ അസമയത്തുള്ള നകാരം കേൾക്കുമ്പോൾ എല്ലാവരും യൂണിഫോമും ലഭ്യമായ ആയുധങ്ങളുമെല്ലാം അണിഞ്ഞ് നകാരം മുഴങ്ങുന്നിടത്തേക്ക് വരുന്നതായിരുന്നു സമരകാലത്തെ രീതി. അങ്ങനെയാണ് സമരാഹ്വാനങ്ങൾ അറിയിച്ചതും സമരങ്ങൾ സംഘടിച്ചിരുന്നതും.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചു കൊണ്ടും നകാരധ്വനികളുയരാറുണ്ട്. തിരുനാളിന്റെ സമാപനത്തില്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയം വരെ വിവിധ സമയങ്ങളില്‍ നകാരമേളം ഉണ്ടായിരിക്കും . നാലടി ഉയരവും , മൂന്നടി വിസ്തീര്‍ണവും ഉള്ള രണ്ടു നകാരങ്ങളാണു കത്തീഡ്രല്‍ ദേവാലയ ത്തിലുള്ളത്. എട്ടു പേരടങ്ങുന്ന സംഘമാണു നകാരം മുഴക്കുവാന്‍ കണക്കു പ്രകാരം വേണ്ടത്. മൃഗത്തോലു കൊണ്ട് ശാസ്ത്രീയമായ പ്രക്രിയകളിലൂടെയാണു നകാരം നിര്‍മിക്കു ന്നത് .തിരുനാള്‍ ദിവസം രാവിലെ തിരുനാളിന്റെ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലൂടെ നകാരവണ്ടികള്‍ കടന്നു പോകും.നകാരത്തിനു വിദഗ്ധമായി താളമടിക്കാന്‍ അറിയാവുന്നവര്‍ ഇന്ന് വിരളമാണ് .

You May Also Like

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

ആകാശ് നാരായണൻ രചന , സംവിധാനം നിർവ്വഹിച്ച ‘തൃഷ്ണ’ ഒരു അസ്സൽ ത്രില്ലർ ഷോർട്ട് മൂവിയാണ്.…

പഞ്ചാഗ്‌നി’യിലെ വില്ലനില്‍നിന്ന് ‘നെയ്ത്തുകാരനി’ലെ അപ്പ മേസ്തിരി വരെ

താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ ദിവസമാണിന്ന്. മലയാളസിനിമയുടെ കരുത്തുറ്റ

വാക്കിംഗ് സ്റ്റിക്കും സ്മാര്‍ട്ടാകുന്നു

നിരവധി സെന്‍സറുകള്‍ ഘടിപ്പിച്ച ഇ-സ്റ്റിക്ക് ആരെങ്കിലും പിടിച്ചാല്‍ തിരിച്ചറിയുകയും കയ്യില്‍ നിന്നു വീണാല്‍ ശബ്ദം പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ഇ മെയില്‍ അഡ്രസ്സിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യുന്നു. കൂടുതല്‍ കരുതല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇതെത്രമാത്രം പ്രയോജനപ്പെടുമന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ സെന്‍സറുകള്‍ വഴി ഹൃദയസ്പന്ദന നിരക്കും ശരീരത്തിന്റെ താപനിലയും മനസ്സിലാക്കാം.

ഡസ്‌കില്‍ താളം പിടിച്ചുകൊണ്ട് ഒരുഗ്രന്‍ പാട്ട്..

ഡസ്‌കില്‍ താളമിടാതെ തന്നെ ഈ പാട്ട് പാടുക അത്ര എളുപ്പമല്ല. എന്നാല്‍ അനായാസമായി അയിരൂര്‍ സ്വദേശി…