എന്താണ് ഒനിഗിരി ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനത, ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഒനിഗിരി എന്ന ഭക്ഷണം ആണ്. കടൽ പായലിൽ പൊതിഞ്ഞ ഒരു പിടി ചോറ്.ജപ്പാനിലെ ഏറ്റവും പരമ്പരാഗത വിഭവങ്ങളിലൊന്നാണ് ‘ഒനിഗിരി’. സീ വീഡില്‌ പൊതിഞ്ഞെടുത്തിരിക്കുന്ന ഈ വിഭവം ജപ്പാനിലെ സൂപ്പർമാർക്കറ്റുകളിൽ എപ്പോഴും സുലഭവമാണ്. ഉള്ളിൽ ട്യൂണ മത്സ്യം, ബീഫ്,പോർക്ക് രുചി വൈവിധ്യങ്ങളിലും ലഭ്യമാണ്. കണ്ടാൽ ഒരു ഏറുപടക്കം പോലെയിരിക്കും.

ഏതാണ്ട്‌ 2000 വർഷമെങ്കിലും പഴക്കമുള്ള ഭക്ഷ്യ വിഭവമാണ് ഒനിഗിരി എന്ന് ജാപ്പനീസ്‌ ചരിത്രകാരന്മാർ പറയുന്നു. ഇന്നും ഓരോ കടകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഇത്‌ വൻ ഡിമാന്റോടെ വിറ്റു പോവുന്നുണ്ട്‌.ഒരു പിടി ചോറു കൊണ്ടുള്ള ഈ വിഭവവും, ഒരു കാപ്പിയും കുടിച്ച് പത്തു മണിക്കൂറോളം ജോലി ചെയ്യുന്ന ജപ്പാൻകാർ ഇപ്പോഴും ഉണ്ട്.

കടൽ വിഭവങ്ങൾ കഴിക്കുന്നതു കൊണ്ട് പലഗുണങ്ങളുമുണ്ട്. വൈറ്റമിൻസിന്റെയും, മിനറൽസിന്റെയും കലവറയാണ്. തൈറോയിഡ് പ്രശ്നങ്ങൾ മാറാൻ കടൽ വിഭവങ്ങൾ സഹായിക്കും. പ്രൊട്ടീൻ ആന്റി ഓക്സിഡന്റ്സും ഫൈബറും ധാരാളമുണ്ട്. വിശപ്പ് കുറച്ച് ശരീരഭാരം കുറയാൻ സഹായിക്കും. അയഡിന്റെ അംശം കടൽ വിഭവങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കും .

You May Also Like

തേങ്ങ ഇതുപോലെ കഴിക്കൂ… വണ്ണം കുറയും !

പലരും തേങ്ങ കഴിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾക്ക് ആരോഗ്യം വേണമെങ്കിൽ തേങ്ങ കഴിക്കുക. നാളികേരം പല തരത്തിൽ…

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിലാണ്. കള്ളും നല്ല അടിപൊളി വിഭവങ്ങളും ഒന്നൊന്നായി…

മൂർഖൻ പാമ്പുകളെ തിന്നുന്നവർ, വീഡിയോ

പാമ്പുകളെ ഇഷ്ടമുള്ളവർ ആരും തന്നെ കാണില്ല നമ്മുടെ നാട്ടിൽ. പാമ്പുകളോട് നമുക്ക് അറപ്പും വെറുപ്പും ഭയവുമാണ്.…

ആഹാരസാധനങ്ങൾ ചെറുചൂടോടെ കഴിച്ചാൽ രുചിയേറും എന്ന് പറയുന്നതെന്തുകൊണ്ട്?

സ്വാദറിയൽ വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് .നാക്കിൽ രുചി അറിയുന്ന തിനായി നിരവധി രുചിമുകുളങ്ങൾ ഉണ്ട്