പിയേഴ്സിങ് എന്നാൽ എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

കാതുകുത്തി, മൂക്കുത്തിയണിഞ്ഞു എന്നിട്ടും മതിയായില്ല. ചുണ്ടുകൾ, ചിലപ്പോൾ കവിളുകൾ, നാവ്, പുരികങ്ങൾ.നാടുകളും, കാലവും കടന്ന് പലരീതിയിൽ ഈ തുളയ്ക്കൽ ക്രിയകൾ തുടരുന്നു. ശരീരം വേദനിച്ചാലും വേണ്ടില്ല ഭംഗിയാകണം .ഇങ്ങനെ ശരീരം തുളച്ച് ഭംഗി വരുത്തുന്ന പ്രക്രിയയാണ് പിയേഴ്സിങ് എന്നറിയപ്പെടുന്നത്. ഒരു കാലത്തും ട്രെൻഡിൽ നിന്ന് പുറത്താവുകയില്ല എന്നതാണ് പിയേഴ്സിങ്ങിന്റെ പ്രധാന ആകർഷണം. പിയേഴ്സിങ്ങ്‌ പലതരത്തിൽ ഉണ്ട്. അവയിൽ ഏതാനും ചിലത്.

      പിയേഴ്സിങ്ങിലെ പ്രെറ്റി ആൻഡ് സെക്സിയറ്റ് ടൈപ്പ് ആണ് ലിപ് പിയേഴ്സിങ്.

മുകൾ ചുണ്ടിന് നടുവിൽ തൊട്ടുമുകളിൽ മൂക്കിൻ തുമ്പിന് താഴെയുള്ള ഭാഗത്ത് ചെയ്യുന്നതാണ് മെഡൂസ പിയേഴ്സിങ്

ചുണ്ടിന് താഴെയായി പരീക്ഷിക്കുന്നതാണ് ലാബ്രെറ്റ് ടൈപ്പ് .

ചുണ്ടിന്റെ അരികിൽ താഴെയായി ചെയ്യുന്നതാണ് സൈഡ് ലിപ് പിയേഴ്സിങ് . ലിപ് പിയേഴ്സിങ്ങിലെ സുന്ദരൻ ഐഡിയകൾ പലതുണ്ട്.

കീഴ്ചുണ്ടിന്റെ ഇരുവശത്തും ചുണ്ടിനെ ഉള്ളിലാക്കുന്ന രീതിയിൽ റിങ്ങുകളോ, ബാർബെല്ലുകളോ ഉപയോഗിച്ച് പിയേഴ്സിങ് ചെയ്യുന്ന രീതിക്ക് സ്നേക്ക് ബൈറ്റ് എന്നാണ് പേര്.

ചുണ്ടുകളെ കവർ ചെയ്യാതെ കീഴ്ചുണ്ടിന്റെ ഇരുവശത്തും പിയേഴ്സിങ് ചെയ്യുന്നത് വാംപെയർ ബൈറ്റ് .
കീഴ് ചുണ്ടിന്റെ താഴെ അരികിലായി ചെയ്യുന്നത് സ്പൈഡർ ബൈറ്റ് .

ഡോൾഫിൻ ബൈറ്റ്, ഡ്രാഗൺ, ഏയ്ഞ്ചൽ, തുടങ്ങി ഇനിയും സ്റ്റൈലുകൾ ഒരുപാടുണ്ട്.

ലോകം കണ്ട രണ്ടു സുന്ദരിമാരുടെ പേരിലുമുണ്ട് പിയേഴ്സിങ്.
പോപ് സിങർ മഡോണയെ അനുസ്മരിപ്പിക്കുന്ന പിയേഴ്സിങ്ങിന് മഡോണ എന്നുതന്നെ പേര്. മേൽചുണ്ടിന് മുകളിൽ വലതുമാറി ഒരു മറുകുപോലെ തോന്നും മഡോണ പിയേഴ്സിങ് കണ്ടാൽ.

ഇടത്തേ ചുണ്ടിന് മുകളിലെ മറുക് ഓർമപ്പെടുത്തുന്നത് കാലാനുവർത്തിയായ ഒരു സൂപ്പർ ഹീറോയിനെ ആണ്. ഈ രീതിയിലുള്ള പിയേഴ്സിങ്ങിന് മൺറോ പിയേഴ്സിങ് എന്നാണ് പേര്. പിടികിട്ടിയില്ലേ സാക്ഷാൽ മെർലിൻ മൺറോ.

**

You May Also Like

സൗന്ദര്യം കൂട്ടാൻ പുരാതന രാജ്ഞിമാർ ചെയ്തിരുന്ന വിചിത്രമായ ചില കാര്യങ്ങൾ എന്തെല്ലാം ?

സൗന്ദര്യം കൂട്ടാൻ പുരാതന രാജ്ഞിമാർ ചെയ്തിരുന്ന വിചിത്രമായ ചില കാര്യങ്ങൾ എന്തെല്ലാം ? അറിവ് തേടുന്ന…

മുടികൊഴിച്ചിലുണ്ടോ ? ഇതാ ഫലപ്രദമായ പരിഹാരം !

അടുത്ത കാലത്തായി മുടി കൊഴിച്ചിൽ എല്ലാവരുടെയും ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു, എന്നാൽ ആയുർവേദ ഡോക്ടർമാർ…