എന്താണ് റാറ്റ് ഹോൾ മൈനിങ് അഥവാ എലിമാള ഖനനം ?

അറിവ് തേടുന്ന പാവം പ്രവാസി

കൽക്കരി ഖനികളിൽ സേവനം ചെയ്യുന്നവരാണ് റാറ്റ്ഹോൾ തൊഴിലാളികൾ. പേര് സൂചിപ്പിക്കുന്ന പ്രകാരം എലികളെ പോലെ മല തുരന്ന് കുഴിയുണ്ടാക്കുകയാണ് ഇവരുടെ ദൗത്യം. എലികള്‍ തുരക്കുന്നതിനു സമാനമായി ദുര്‍ഘടം പിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത് കൊണ്ടാണ് ‘റാറ്റ്-ഹോൾ മൈനേഴ്സ്’ അഥവാ ‘എലിമട ഖനന തൊഴിലാളികൾ’ എന്ന് വിളിക്കപ്പെടുന്നത്.4 അടിയിൽ കൂടുതൽ വീതിയില്ലാത്ത വളരെ ചെറിയ കുഴികൾ കുഴിച്ച് കൽക്കരി വേർതിരിച്ചെടുക്കുന്ന രീതിയാണ് റാറ്റ്-ഹോൾ ഖനനം. മലയുടെ വശത്തുനിന്നും കനം കുറഞ്ഞ കുഴിയുണ്ടാക്കി ശേഷം ചെറിയ ഹാൻഡ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് സാവധാനം തുരന്ന് അവശിഷ്ടങ്ങൾ കൈകൊണ്ട് പുറത്തെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഈ കുഴികളിലൂടെ തൊഴിലാളികൾ കയറുകളോ , മുളകൊണ്ടുള്ള ഏണികളോ ഉപയോഗിച്ച് കൽക്കരി തടങ്ങളിൽ എത്തുന്നു. പിക്കാക്സുകൾ, ചട്ടുകങ്ങൾ, കൊട്ടകൾ തുടങ്ങിയവ കൊണ്ട് കൽക്കരി വേർതിരിച്ചെടുക്കും.

റാറ്റ് ഹോൾ ഖനനം രണ്ട് തരത്തിൽ ഉണ്ട്.

⚡1.സൈഡ് കട്ടിംഗ് :കുന്നിൻ ചരിവുകളിൽ ഇടുങ്ങിയ തുരങ്കങ്ങൾ കുഴിക്കും. കൽക്കരി കണ്ടെത്തുന്നതുവരെ തൊഴിലാളികൾ അകത്തേക്ക് പോകും.
⚡2. ബോക്സ് കട്ടിംഗ് : 10 മുതൽ 100ചതുരശ്ര മീറ്റർ വരെ ചതുരാകൃതിയിൽ തുറസ്സുണ്ടാക്കും. അതിൽ 100 മുതൽ 400 അടി വരെ ആഴത്തിൽ ലംബമായി കുഴിക്കും. കൽക്കരി കണ്ടെത്തിയാൽ, എലി മാളം പോലെ വശങ്ങളിലേക്ക് തുരക്കും. അതിലൂടെ തൊഴിലാളികൾ കൽക്കരി ശേഖരിക്കും.

റാറ്റ് ഹോൾ മൈനിംഗ് പ്രക്രിയ സാധാരണയായി ഉപയോഗിക്കുന്നത് ജാർഖണ്ഡ്, ഛത്തീസ്ഗഡ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് . അപകടകരവും , അശാസ്‌ത്രീയവുമായതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2014-ൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിട്ടുണ്ട്.മേഘാലയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ ഖനന രീതിയാണ്. ഖനന മുതലാളിമാര്‍ക്ക് ഏറ്റവും താല്‍പര്യമുള്ള രീതിയും ഇത് തന്നെ. കാരണം കുട്ടികള്‍ക്ക് പോലും ഇത് ചെയ്യാന്‍ സാധിക്കുമായിരുന്നു.

ഇടുങ്ങിയതും , ലംബവുമായ കുഴികളിലൂടെയും , ദ്വാരങ്ങളിലൂടെയും സഞ്ചരിക്കാന്‍ റാറ്റ് മൈനിങ് തൊഴിലാളികള്‍ക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. സാങ്കേതിക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ 100 അടി താഴ്ച്ചയിലേക്ക് വരെ ഇറങ്ങാന്‍ സംഘത്തിലെ തൊഴിലാളികള്‍ക്ക് സാധിക്കും.സുരക്ഷാ മുന്‍കരുതലുകള്‍ യാതൊന്നും ഇല്ലാതെ, അശാസ്ത്രീയമായി നിര്‍മിച്ച ഇത്തരം തുരങ്കങ്ങള്‍ മരണക്കെണികളാണ്.

2018ൽ മേഘാലയയിൽ നടന്ന ഒരു ഖനി അപകടം ഇത്തരമൊരു ഖനിയായിരുന്നു. 17 പേരാണ് ഈ അപകടത്തിൽ മരിച്ചത്. ഇത്തരം ഖനികളിൽ മരിക്കുന്ന തൊഴിലാളികൾ അങ്ങനെത്തന്നെ അടക്കം ചെയ്യപ്പെടുമെന്നല്ലാതെ പുറംലോകത്ത് കാര്യമായ ചർച്ചയൊന്നും ആകാറില്ല. മരിച്ചവർക്കു വേണ്ടി വാദിക്കാൻ കഴിവുള്ളവരാകില്ല ബന്ധുക്കളാരും. എലിപ്പൊത്ത് ഖനികളിൽ തീർന്നവർ ഒരു വാർത്തപോലുമാകാതെ തീരുന്നു. 2014ൽ റാറ്റ് ഹോൾ മൈനിങ് നിരോധിച്ചപ്പോൾ ഖനി മാഫിയയിൽ നിന്ന് വലിയ എതിർപ്പാണുണ്ടായത്. മേഘാലയ സർക്കാർ തന്നെ ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് ചെയ്യാൻ മറ്റൊരു തൊഴിലില്ല.

ഏറ്റവും ഒടുവിൽ ഉത്തരാഖണ്ഡിലെ സില്‍ക്ക്‌യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് അകത്ത് കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്ന പ്രവർത്തനത്തിലും നിർണ്ണായകമായത് റാറ്റ് ഹോൾ മൈനർമാരുടെ രക്ഷാപ്രവർത്തനമാണ്.

You May Also Like

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…

നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത് കാണാം, എന്തിനാണത് ?

അറിവ് തേടുന്ന പാവം പ്രവാസി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത്…

ഓജോ ബോർഡ് എന്നാണ് നിലവിൽ വന്നത് ? എന്താണ് ഇതിന് പിന്നിലെ നിഗൂഢത ?

അറിവ് തേടുന്ന പാവം പ്രവാസി ഓജോ ബോർഡ് (Ouija board) എന്നാണ് നിലവിൽ വന്നത് ?…

ഒരു ന്യൂക്ലിയർ ബോംബിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെ ? അത് എങ്ങനെ പ്രവർത്തിക്കുന്നു ?

എഴുതിയത് : Asim Asim കടപ്പാട് : നമ്മുടെ പ്രപഞ്ചം എല്ലാവരും Oppenheimer എന്ന സിനിമയെ…