എന്താണ് സ്ലീപ് പരാലിസിസ്?

അറിവ് തേടുന്ന പാവം പ്രവാസി

സ്ലീപ് പാരാലിസിസ് എന്നത് പലര്‍ക്കും അല്‍പം പരിചിതമല്ലാത്ത ഒരു വാക്കായിരിക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാവുന്ന അവസ്ഥ എന്ന് പറയുന്നത് പലര്‍ക്കും പരിചയമുള്ളതും ആയിരിക്കും. നിങ്ങള്‍ക്ക് ഉറക്കത്തില്‍ തളര്‍ച്ച പോലെ തോന്നാറുണ്ടോ, ഉണര്‍ന്ന് കഴിഞ്ഞാലും ആ തളര്‍ച്ചയില്‍ നിന്ന് മുക്തരാവാതെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നുണ്ടോ, എന്നാല്‍ അതിനെയാണ് സ്ലീപ് പരാലിസിസ് (Sleep Paralysis )എന്ന് പറയുന്നത്.

ബോധമുണ്ടെങ്കില്‍ പോലും പലപ്പോഴും അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ പരിവര്‍ത്തന സമയത്ത്, നിങ്ങള്‍ക്ക് കുറച്ച് നിമിഷങ്ങള്‍ മുതല്‍ കുറച്ച് മിനിറ്റ് വരെ അനങ്ങാനോ സംസാരിക്കാനോ കഴിഞ്ഞേക്കില്ല. ചില ആളുകള്‍ക്ക് ഇതിന്റെ ഫലമായി പലപ്പോഴും സമ്മര്‍ദ്ദമോ , ശ്വാസംമുട്ടലോ അനുഭവപ്പെടുന്നവരും ഉണ്ട്. നാര്‍കോലെപ്‌സി പോലുള്ള മറ്റ് ഉറക്ക തകരാറുകള്‍ക്കൊപ്പം സ്ലീപ് പരാലിസിസ് എന്ന അവസ്ഥയുണ്ടായേക്കാം.

ബോധത്തിന്റെയും , മയക്കത്തിന്റെയും മധ്യേ ഏതോ ഒരു ചെറിയ നിമിഷത്തിൽ സംഭവിക്കുന്ന ഈ പ്രതിഭാസം ചിലപ്പോൾ നിമിഷങ്ങളോ , മിനുട്ടുകളോ അപൂർവമായി മണിക്കൂർ വരെയോ നീണ്ടു നില്ക്കാം. Demoniac visit അഥവാ പിശാചിന്റെയോ വിരുദ്ധമായ ഏതോ ശക്തിയുടെയോ സന്ദർശനമായാണ് ഈ അനുഭവത്തെ ആദ്യ കാലങ്ങളിൽ കണക്കാക്കിയിരുന്നത്.

എപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലപ്പോഴും പലരും അറിയുന്നില്ല. രണ്ടില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാവുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ആണ് ഇത് സംഭവിക്കുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഇത് സംഭവിക്കുകയാണെങ്കില്‍, അതിനെ ഹിപ്നാഗോജിക് അല്ലെങ്കില്‍ പ്രീഡോര്‍മിറ്റല്‍ സ്ലീപ്പ് പരാലിസിസ് എന്ന് വിളിക്കുന്നു. നിങ്ങള്‍ ഉണരുമ്പോള്‍ ഇത്തരം അവസ്ഥയുണ്ടാവുകയാണെങ്കില്‍ അതിനെ ഹിപ്‌നോപോംപിക് അല്ലെങ്കില്‍ പോസ്റ്റ്‌ഡോര്‍മിറ്റല്‍ സ്ലീപ്പ് പരാലിസിസ് എന്ന് പറയുന്നത്.

നിങ്ങള്‍ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം പതുക്കെ വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങളില്‍ ഇത്തരം സാധാരണയായി നിങ്ങള്‍ക്ക് അവബോധം കുറവാണ് എന്നതാണ് സത്യം. അതിനാല്‍ നിങ്ങളിലുണ്ടാവുന്ന ഈ മാറ്റം ശ്രദ്ധിക്കുന്നില്ല. എന്നിരുന്നാലും, ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഇത്തരം അവസ്ഥകളില്‍ തുടരുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഓരോ 10 പേരില്‍ നാല് പേര്‍ക്കും സ്ലീപ് പരാലിസിസ് ഉണ്ടാകാം. കൗമാരപ്രായത്തിലാണ് ഈ സാധാരണ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. ചിലരില്‍ പാരമ്പര്യമായി ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഉറക്കക്കുറവ്, മാറുന്ന ഉറക്ക ഷെഡ്യൂള്‍, സമ്മര്‍ദ്ദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മാനസിക അവസ്ഥകള്‍, മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത്, നാര്‍കോലെപ്സി, മലബന്ധം പോലുള്ള മറ്റ് ഉറക്ക പ്രശ്‌നങ്ങള്‍, ADHD പോലുള്ള ചില മരുന്നുകളുടെ ഉപയോഗം, ലഹരി വസ്തുക്കളുടെ ദുരുപയോഗം എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ നാം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഉറങ്ങുമ്പോഴോ ഉണരുമ്പോഴോ കുറച്ച് സെക്കന്‍ഡുകളോ മിനിറ്റുകളോ നിങ്ങള്‍ക്ക് ചലിക്കാനോ , സംസാരിക്കാനോ കഴിയുന്നില്ലെങ്കില്‍ നിങ്ങളില്‍ സ്ലീപ് പരാലിസിസ് സംഭവിക്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ഈ അവസ്ഥയെ ചികിത്സിക്കേണ്ട ആവശ്യമില്ല. ഇത് സാധാരണയായി മാറുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. നിങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുന്നതും, അതല്ലെങ്കില്‍ നിങ്ങളുടെ ലക്ഷണങ്ങള്‍ പകല്‍ സമയത്ത് നിങ്ങളെ വളരെ ക്ഷീണിതനാക്കുന്നതും, രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം.

മിക്ക ആളുകള്‍ക്കും സ്ലീപ് പരാലിസിസിന് ചികിത്സ ആവശ്യമില്ല. നിങ്ങള്‍ക്ക് ഉത്കണ്ഠയോ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കിലോ നാര്‍കോലെപ്‌സി പോലുള്ള ഏതെങ്കിലും അടിസ്ഥാന അവസ്ഥകള്‍ ഉണ്ടെങ്കിലോ മാത്രം ചികിത്സക്ക് വേണ്ടി ശ്രമിക്കുക. അതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്തുകയാണ് അതില്‍ ആദ്യം ചെയ്യേണ്ടത്. ഓരോ രാത്രിയും നിങ്ങള്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. സ്ലീപ് പരാലിസിസിന് കാരണമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ അതിനെ ചികിത്സിക്കുക.

💢 വാൽ കഷ്ണം💢

നമ്മൾ ഉറങ്ങുമ്പോ 5 ലെവൽ ഉറക്കം ഉണ്ട്. ചെറിയ മയക്കം തുടങ്ങി REM (rapid eye movement) വരെയും ഉണ്ട്. REM ആണ് ഏറ്റവും ആഴത്തിലുള്ള ഉറക്കം. ഉറക്കത്തിന്റെ 25 ശതമാനം ഇവിടെ ആണ്. ശരിക്കും ശരീരത്തിന് നല്ല ഉണർവ്വ് തരുന്നത് ഈ സ്റ്റേജ് ആണ്.നമ്മൾ സ്വപ്നം കാണുന്നതും ദുസ്വപ്നം കാണുന്നതും ഇതിൽ നിക്കുമ്പോൾ ആണ്. സ്വപ്നങ്ങൾ കാണുന്നത് നല്ല ഉറക്കത്തിന്റെ ലക്ഷണം ആണ് എന്ന് സാരം. സ്വപ്നത്തിൻ ഓടുന്നതും ചാടുന്നത് ഒക്കെ ഉണ്ടെങ്കിലും അതൊക്കെ നമ്മുടെ ശരിക്കും ഉള്ള ശരീരം ചെയ്യാൻ തുടങ്ങിയാൽ ചിലപ്പോ പണി കിട്ടും.നമ്മുക്ക് തന്നെ നമ്മൾ മുറിവുകളും വീഴ്ചകളും ഒക്കെ ഉണ്ടാക്കും അല്ലേൽ അടുത്ത് കിടക്കുന്ന ആളെ ചവിട്ടി എടുത്ത് താഴെ ഇടും . ഇങ്ങനെ കൈ കാൽ അനക്കാൻ പറ്റാതെ കിടത്താൻ ആയി ശരീരം glycine ,GABA പോലെ ഉള്ള neurotransmitter blockersപുറത്ത് വിടും . ശരീരത്തിന്റെ ചലനം നിയന്ത്രിക്കുന്ന ഓഫ് ചെയ്യുന്നതിനുള്ള വസ്തുക്കൾ

You May Also Like

ചൂടിനെ പ്രതിരോധിക്കാൻ ജനലിൽ എക്സ് ഹോസ്റ്റ് ഫാൻ തിരിച്ച് വച്ച് പുറത്തു നിന്ന് അകത്തേക്ക് കാറ്റിനെ കൊണ്ടു വരുന്ന ആശയം നല്ലതാണോ ?

കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത…

കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയേത്?

എല്ലാ വർഷവും ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമായും , ജനുവരി 20 ന് പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.പല തരത്തിലുള്ള പെൻഗിനുകൾ ഉണ്ടെങ്കിലും പൊതുവെ രണ്ടെണ്ണമാണ് നമുക്ക് കാണാൻ കഴിയുന്നത്

ഹൈ ഹീല്‍ ചെരുപ്പുകള്‍ പുരുഷന്മാർക്ക് വേണ്ടിയാണ് ആദ്യമായി നിർമ്മിച്ചതെന്ന് അറിയാമോ ? കാരണം ഇതാണ്…

പുരുഷന്‍മാര്‍ക്കായി കണ്ടെത്തിയതും എന്നാൽ ഇന്ന് സ്ത്രീകൾ ഉപയോഗിക്കുന്നതുമായ വസ്തുക്കൾ ഏതെല്ലാം?⭐ അറിവ് തേടുന്ന പാവം പ്രവാസി…

ജിമ്മിന് പുറത്ത് വ്യായാമം ചെയ്യാനുള്ള 5 രസകരമായ വഴികൾ

നല്ലൊരു ജിം അംഗത്വത്തിൻ്റെ ശരാശരി പ്രതിമാസം ചെലവ് കൂടുതലാണ് , സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്ന സവിശേഷതകളും അനുസരിച്ച്…