യൂട്യൂബ് എന്ന വാക്കിന്റെ മലയാളം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

യൂട്യൂബ് നിങ്ങൾ ഏത് ഭാഷയിലാണ് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നതെന്ന് ആപ്ലിക്കേഷന്റെ ക്രമീകരണങ്ങളിൽ ചെന്ന് സജ്ജീകരിക്കാൻ സാധിക്കും. “മലയാളം” എന്ന ഭാഷ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉള്ളടക്കം ഒഴികെ യൂട്യൂബ് പേജിലെ മറ്റു വിവരങ്ങളെല്ലാം തന്നെ മലയാളത്തിലേക്ക് (അല്ലെങ്കിൽ മലയാള ലിപിയിലേക്ക്) മാറുന്നതായി കാണാം.

മറ്റെല്ലാം തന്നെ മലയാളത്തിലേക്ക് മാറിയിട്ടും യൂട്യൂബ് എന്ന പേര് മാത്രം ലാറ്റിൻ ലിപിയിൽ തന്നെയാണുള്ളത് – “YouTube”. മലയാള ലിപിയിലേക്ക് പോലും മാറ്റിയെഴുതിയിട്ടില്ലെന്ന താണ് പ്രസക്തം. മറ്റൊരു ഉദാഹരണം നോക്കൂ. ഗൂഗിൾ മലയാളഭാഷയിൽ പ്രവർത്തിപ്പിക്കാൻ തിരഞ്ഞെടുത്തതിന് ശേഷം കാണുന്നത് ഗൂഗിൾ എന്ന പേര് ലാറ്റിൻ ലിപിയിൽ തന്നെ ആണ്. ഇങ്ങനെയാണ് പൊതുവെ ബ്രാൻഡ് പേരുകൾ പ്രവർത്തിക്കുന്നത്. ബ്രാൻഡ്, പ്രോഡക്റ്റ്, കമ്പനികൾ മുതലായവയുടെ പേരുകൾ സാധാരണയായി മലയാളത്തിലേ ക്കെന്നല്ല, മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യാറില്ല. അങ്ങനെ ചെയ്യാമെന്നുണ്ടെങ്കിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ തന്നെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതായിരിക്കും. ഉദാഹരണത്തിന്, ഗൂഗിളോ, യൂട്യൂബോ അതിന് ഒരു മലയാളം പേര് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, മലയാള ഭാഷ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും ആ പേര് എഴുതിക്കാണി ക്കേണ്ടതാണല്ലോ. അങ്ങനെയുള്ളപ്പോൾ, അവരുടെ നയങ്ങളിൽ എവിടെയെങ്കിലും തീർച്ചയായും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

ഇനി യൂട്യൂബിന് ആ പേര് ലഭിക്കാൻ കാരണം “You” എന്നത് “നിങ്ങൾ” എന്ന വാക്കിനേയും, “Tube” എന്നത് ടെലിവിഷന് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്കിനെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇത് സ്വതന്ത്ര തർജ്ജമ ചെയ്യുകയാണെങ്കിൽ തന്നെയും അർത്ഥമുള്ള ഒരു വാക്ക് മലയാളത്തിൽ ഉണ്ടാക്കിയെടുക്കുക ശ്രമകരമാണ്. “നിങ്ങളുടെ ടിവി” എന്നോ മറ്റോ പറയേണ്ടതായി വരും .ഈ തർജ്ജമയിലും ടി വി എന്ന വാക്കിന് പകരം ഒരു മലയാളം പദമല്ല ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും അങ്ങനെ യൊരു വാക്ക് സ്വതന്ത്ര തർജ്ജമ ചെയ്ത വ്യക്തിക്കല്ലാതെ മറ്റാർക്കും മനസിലാവുകയില്ല. അതുകൊണ്ട് ഇത്തരം ബ്രാൻഡ് പേരുകൾ അതേപടി ഉപയോഗിക്കുന്നതാണ് ഉത്തമം.

You May Also Like

മരത്തിൽ എത്ര ശക്തിയായി കൊത്തിയാലും മരംകൊത്തിക്ക് തലവേദന വരില്ല, കാരണം എന്ത് ?

സത്യത്തിൽ മരങ്ങളുടെ ചങ്ങാതിമാരാണ് മരംകൊത്തികൾ.ഉപദ്രവകാരികളായ കീടങ്ങളിൽനിന്ന് മരത്തെ സംരക്ഷിക്കുന്ന ‘ഡോക്ടർ’മാരാണ് മരംകൊത്തികൾ

ഇതൊരു പട്ടാളക്കാരന്റ ജീവിതകഥയാണ്, ഓരോ രാഷ്ട്രസ്നേഹിയും അറിയേണ്ടത്

അഞ്ചു പട്ടാളക്കാർ എന്നും അതിരാവിലെ എഴുന്നേൽക്കും. കൃത്യം നാല് മണിക്ക് ജനറൽ ജസ്വന്ത്സിങ്ങിന് കാപ്പി, ഒൻപതു മണിക്ക് പ്രാതൽ, വൈകുന്നേരം ഏഴുമണിക് അത്താഴം. പരേഡില്ല അതിർ ത്തിയിലെ പിരിമുറുക്കങ്ങൾ ഇല്ല. പക്ഷെ പട്ടാളച്ചിട്ടകൾക്ക് ഒരുവീഴ്ചയുമില്ല.

തെറ്റ് ചെയ്‌താൽ പിഴയായി നല്കേണ്ടത് മദ്യം, ഈ ഇന്ത്യൻ ഗ്രാമത്തിലെ ആളുകൾ ഇങ്ങനെയാണ് !

ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തിലെ ചൽക്കി എന്ന ഗ്രാമത്തിലെ ബിർഹോർ സമുദായത്തിൽ ഉൾപ്പെട്ട ആളുകൾ വളരെവിചിത്രമായ നിയമങ്ങളും ആചാരങ്ങളുമാണ് പിന്തുടരുന്നത്.

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി. ” പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി…