കരിമ്പ് പൂത്താൽ ഉടമ മരിക്കുമെന്ന പഴമൊഴിയുടെ അർത്ഥം എന്ത്?

അറിവ് തേടുന്ന പാവം പ്രവാസി

കരിമ്പ് പുല്ലു വിഭാഗത്തിൽ പെട്ട ഒരു സസ്യമാണ്. അത് ഒരു പ്രാവശ്യം മാത്രം പുഷ്പിക്കുന്നു. പുഷ്പിക്കുന്നു സമയത്ത് പരമാവധി ഊർജം അതിനായി മാത്രം ഉപയോഗിക്കുന്നു.ഏതു ചെടിയും പൂക്കുമ്പോൾ അതിനായി ധാരാളം ഊർജം ചെലവഴിക്കേണ്ടിവരും.

വളർച്ചയെത്തിയ ചെടി ശരീരത്തിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഭക്ഷണമാണ് ഇതിനായി ചെലവിടുന്നത്. കരിമ്പിനെ സംബന്ധിച്ചാണെങ്കിൽ ചെടിയുടെ കാണ്ഡത്തിൽ, അതായത് നമ്മൾ കരിമ്പ് എന്നു പറയുന്ന വടികൾ പോലെയുള്ളത് പഞ്ചസാരയാണ് ഭക്ഷണമായി ശേഖരിച്ചു വച്ചിരിക്കുന്നത്. പൂക്കുമ്പോൾ ഈ പഞ്ചസാര കുറെയധികം ചെലവായിപ്പോകും. അങ്ങനെ പഞ്ചസാര കുറഞ്ഞ കരിമ്പായിരിക്കും, പൂത്തു കഴിഞ്ഞാൽ കർഷകനു കിട്ടുക.

അതു വൻനഷ്ടമായിരിക്കും. അതാണ് കരിമ്പ് പൂത്താൽ ഉടമ മരിക്കുമെന്ന പഴമൊഴിയുടെ അർത്ഥം.ചെടികൾ, പൂക്കാനുള്ള സമയം നിയന്ത്രിക്കുന്നത് സൂര്യന്റെ ഗതി ആധാരമാക്കിയാണ്. ഏതെങ്കിലും ഒരു പ്രത്യേക രാത്രിയുടെ ദൈർഘ്യം അനുസരിച്ചാണ് അത് കാലം തിട്ടപ്പെടുത്തുക. കാലഗണന കരിമ്പിന്റെ ഇനത്തിനും വളരുന്ന സ്ഥലത്തിനും അനുസരിച്ച് മാറും. ഈ പ്രവർത്തനത്തെ ചെടിയിൽ ജൈവഘടികാരം ആണ് നിയന്ത്രിക്കുന്നത്.

You May Also Like

സ്റ്റേഷനിൽ പിടിച്ചിട്ട കാറുമായി പൊലീസുകാർ കറങ്ങാൻ പോയി, വീട്ടിലായിരുന്ന കാറുടമ ഇതറിഞ്ഞു കാർ ലോക്ക് ചെയ്തു, പൊലീസുകാർ ആകെ പൊല്ലാപ്പിലായി, ഇതെങ്ങനെ സംഭവിച്ചു ?

സ്റ്റേഷനിൽ പിടിച്ചിട്ട കാറുമായി പൊലീസുകാർ കറങ്ങാൻ പോയി. വീട്ടിലായിരുന്ന കാറുടമ ഇതറിഞ്ഞു കാർ ലോക്ക് ചെയ്തു.…

എന്താണ് സർവെ/റീസർവെ ? ഇ-രേഖ പദ്ധതി ?ഊട്കൂറ് വസ്തുക്കൾ ? റീസർവ്വെ ആരംഭിക്കുന്ന വിവരം ഭൂവുടമസ്ഥൻമാരെ അറിയിക്കണോ ? എല്ലാ സർവെകൾക്കും കല്ല് ഇടേണ്ടത് നിർ ബന്ധമാണോ? 

എന്താണ് സർവെ/റീസർവെ ? ഇ-രേഖ പദ്ധതി ?ഊട്കൂറ് വസ്തുക്കൾ ? റീസർവ്വെ ആരംഭിക്കുന്ന വിവരം ഭൂവുടമസ്ഥൻമാരെ…

ഉറുമ്പുകൾ എന്തിനാണ് നമ്മെ കടിക്കുന്നത് ?

ഉറുമ്പുകൾ കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്

റെയിൻബോ ഷെയ്ഖിന്റെ ‘ആന’ ഹമ്മർ

റെയിൻബോ ഷെയ്ഖിന്റെ ‘ആന’ ഹമ്മർ അറിവ് തേടുന്ന പാവം പ്രവാസി ‘ദുബായിലെ റെയിൻബോ ഷെയ്ഖ്’ എന്നറിയപ്പെടുന്ന…