വ്യാഴത്തിന്റെ ചിത്രത്തിലെ ചുഴികൾക്കും , കുഴികൾക്കും കാരണം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

വ്യാഴം അഥവാ ജ്യൂപ്പിറ്റർ എന്ന ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ചില സമയത്ത് തെക്കുകിഴക്കൻ മാനത്ത് പുലർകാലത്ത് ഈ ഗ്രഹത്തെ വെറും കണ്ണു കൊണ്ടു മനോഹരമായി കാണുകയും ചെയ്യാം.വ്യാഴം പണ്ടുകാലം മുതൽക്കുതന്നെ മനുഷ്യന് പരിചയമുള്ള ഗ്രഹമാണ്. ഗ്രീക്കുകാർക്ക് ഇത് ജ്യൂപ്പിറ്റർ എന്ന ദേവനാണ്. ഭാരതീയർക്കാകട്ടെ ഇത് ദേവഗുരുവായ ബൃഹസ്പതിയാണ്. ഗലീലിയോ ആണ് ആദ്യമായി വ്യാഴത്തെ ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ചത്. അതിന്റെ വലിയ നാല് ചന്ദ്രന്മാരെ പൊതുവേ ഗലീലിൻ ചന്ദ്രന്മാർ എന്ന് വിളിക്കുന്നു.

വ്യാഴത്തിന്റെ ചന്ദ്രന്മാർ പല സമയങ്ങളിൽ വ്യാഴത്തിനുചുറ്റും പല സ്ഥലങ്ങളിലായിരിക്കും.പണ്ടു കാലത്ത് വ്യാഴത്തിന്റെ ചിത്രമായി നാം ഉപയോഗിക്കാറ് ഒരു ചുവന്ന പൊട്ടും ഏതാനും പട്ടകളുമുള്ള ഒന്നായിരുന്നു. പാഠപുസ്തകങ്ങളിലും, ഇന്റർനെറ്റിലുമൊക്കെ അത്തരം ധാരാളം ചിത്രങ്ങൾ കാണാം. ഭൂമിയിലുള്ള ദൂരദർശിനികളിൽ അത്ര തെളിച്ചമുള്ള ചിത്രമേ കിട്ടിയിരുന്നുള്ളൂ.പക്ഷേ, കാലം മാറി, കഥമാറി, വ്യാഴത്തെ സന്ദർശിച്ച നിരവധി ബഹിരാകാശ വാഹനങ്ങളിൽ ഏറ്റവും മികച്ചത് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയുടെ ജൂണോ ആണ്.

ജൂണോ നൽകിയ ചിത്രം ഏറെ രസകരവും, തെളിമയുള്ളതുമാണ്. ചുഴികളും, കുഴികളും നിറഞ്ഞ് വർണാഭമായ ഒരു വ്യാഴചിത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. വ്യാഴത്തിന്റെ കട്ടികൂടിയ അന്തരീക്ഷത്തിലെ പ്രചണ്ഡമായ ചുഴലിക്കൊടുങ്കാറ്റുകളാണ് ആ കാണുന്ന ചുഴികൾക്ക് കാരണം.

**

You May Also Like

‘ ജാനകി ജാനേ ‘എന്ന സിനിമയിൽ നായികയായ നവ്യനായർക്ക് ഇരുട്ടിനെ പേടിയാണ്, എന്തുകൊണ്ടാണ് ഇങ്ങനെ പേടി തോന്നുന്നത് ?

‘ ജാനകി ജാനേ ‘എന്ന സിനിമയിൽ നായികയായ നവ്യനായർക്ക് ഇരുട്ടിനെ പേടിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പേടി…

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ?

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ? അറിവ് തേടുന്ന പാവം പ്രവാസി കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍…

ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്നുവന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന ചിലർ

അറിവ് തേടുന്ന പാവം പ്രവാസി ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്ന് വന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന…

കണ്ടാൽ കൗതുകം തോന്നുമല്ലേ ? ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വിഷപാമ്പിനെ കുറിച്ച് അറിയാം

കണ്ടാൽ കൗതുകം തോന്നുമല്ലേ ? ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വിഷപാമ്പിനെ കുറിച്ച് അറിയാം കടപ്പാട് :…