ഉറുമ്പ് വിചാരിച്ചാൽ സിംഹം കഴിക്കുന്ന ഭക്ഷണം മാറ്റാൻ കഴിയുമോ ?

എഴുതിയത് : Anoop nair
നമ്മുടെ പ്രപഞ്ചം

കഴിയും എന്നാണ് കെനിയയിലെ ഉറുമ്പുകളെ നിരീക്ഷിച്ച ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് അവ തെളിയിച്ചത്. കാര്യത്തിലേക്ക്..

അതായത് ഒരു ആവാസവ്യവസ്ഥയെ തന്നെ അടിമുടി മാറ്റാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഉറുമ്പുകൾ. ചുമ്മാതല്ല, നീണ്ട 30 വർഷത്തെ ഗവേഷണത്തിനൊടുവിലാണ് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ടോഡ് പാമറും സംഘവും ചേർന്ന് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയത്. കെനിയയിലെ ഓൾ പെജെറ്റ കൺസർവൻസി എന്ന വനത്തിലെ ഉറുമ്പുകളും മൃഗങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചായിരുന്നു ഇവർ നിരീക്ഷിച്ചത്.. പഠനത്തിൽ ആനകളുടെയും സിംഹങ്ങളുടെയും ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിക്കാൻ ഉറുമ്പുകൾക്ക് കഴിഞ്ഞതായും അതുവഴി മൊത്തം ആവാസവ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ സംഭവിച്ചതായും കണ്ടെത്തി.

അവിടെ കണ്ടു വരുന്ന വലിയ തലയുള്ള ഒരിനം ഉറുമ്പുകളെയാണ് നിരീക്ഷണവിധേയമാക്കിയത്. ചെറിയ ആക്രമണകാരികൾ ആണിവ. ഒരു ആഫ്രിക്കൻ ആവാസവ്യവസ്ഥയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെ സ്വാധീനിക്കുന്നുണ്ട്, ആര് ആരെയാണ് ഭക്ഷിക്കുന്നത് എന്നത് അവ പലപ്പോഴും നിർണ്ണയിക്കുന്നു. ക്യാമറകൾ, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന സിംഹങ്ങളുടെ കോളറുകൾ, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് എന്നിവ ഉപയോഗിച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്. പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുപ്പത് വർഷം കൊണ്ട് നടന്ന കാര്യങ്ങൾ ഇങ്ങനെ.

1. ആ പ്രദേശത്തെ സ്വദേശികളായ അക്കേഷ്യ ഉറുമ്പുകൾ എന്ന ഒരിനത്തെ ഈ വലിയ തലയുള്ള ഉറുമ്പുകൾ തുടർച്ചയയായി ആക്രമിച്ചു. ഇതിനാൽ ക്രമേണ അക്കേഷ്യ ഉറുമ്പുകൾ ആ പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങി.
2. ഈ അക്കേഷ്യ ഉറുമ്പുകൾ കൂടുതലായും കൂടുകൂട്ടിയിരുന്നത് വിസിൽ ത്രോൺ എന്നറിയപ്പെടുന്ന ഒരു തരം അക്കേഷ്യ മരത്തിലായിരുന്നു.
3. ഉറുമ്പുകൾ കുടുകൂട്ടുന്നതുകൊണ്ട് കടി പേടിച്ചു ഈ മരങ്ങളെ ആനകൾ തങ്ങളുടെ ആഹാരമാക്കുന്നത് മുമ്പ് നന്നേ കുറവായിരുന്നു. എന്നാൽ, അക്കേഷ്യ ഉറുമ്പുകൾ അപ്രത്യക്ഷമായതോടെ ആനകൾ ഇത് യഥേഷ്ടം ഭക്ഷിച്ചു തുടങ്ങി.
4. മരങ്ങളുടെ കുറവ് വന്നതോടെ ഇവിടുത്തെ മറവ് ഇല്ലാതായി.
5. ഇത് സിംഹങ്ങൾക്ക് സീബ്രകളെ വേട്ടയാടുന്നത് ബുദ്ധിമുട്ടാക്കി. കാരണം സിംഹങ്ങൾ സീബ്രകളെ വേട്ടയാടുമ്പോൾ മറഞ്ഞിരിക്കാനും കുതിക്കാനും ഈ മരങ്ങളെ ആയിരുന്നു കൂടുതലായും ആശ്രയിച്ചിരുന്നത്.
6. സീബ്രകളെ വേട്ടയാടാൻ കഴിയാതെ വന്നതോടെ ഈ സിംഹങ്ങൾ കാട്ടുപോത്തുകളെ വേട്ടയാടാൻ തുടങ്ങി. അങ്ങനെ പതിയെ ആ കാട്ടിലെ സിംഹങ്ങൾ അവസാനം കാട്ടുപോത്തുകളെ ഭക്ഷിക്കുന്നവ ആയി മാറേണ്ടി വന്നു.

ഈ ചെറിയ ആക്രമണകാരികളായ ഉറുമ്പുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള വലിയ ജീവികളെ അക്രമിക്കാത്തതിനാലാവാം ഇതുവരെയും അവയെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് പാമർ പറഞ്ഞു. എന്നാൽ, ഇവ പ്രകൃതിയിൽ വലിയ മാറ്റങ്ങളാണ് ഇവർ ഉണ്ടാക്കുന്നതെന്നും അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാമർ കൂട്ടിച്ചേർത്തു.എന്താല്ലേ ..

You May Also Like

വസ്ത്രത്തിന്റെ ഭൂതകാലം വർത്തമാനകാലം ഭാവി

വസ്ത്രത്തിന്റെ ഭൂതകാലം വർത്തമാനകാലം ഭാവി എഴുതിയത് : Prasad Balan കടപ്പാട് : ചരിത്രാന്വേഷികൾ മനുഷ്യൻ…

നിങ്ങളുടെ വീട്ടിൽ എത്ര രൂപവരെ സൂക്ഷിക്കാം ?

വീടുകളില്‍ നമുക്ക് സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ ? ഏതു സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍…

ആത്മാവിനെ വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരിടം..

ആത്മാവിനെ വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരിടം.. അറിവ് തേടുന്ന പാവം പ്രവാസി വിശ്വാ‍സവും അന്ധവിശ്വാസവും…

ട്രംപുമായി കൂടിക്കാഴ്ച നടത്തിയ സിംഗപ്പൂരിൽ നിന്നും കിമ്മിന്റെ മലംവരെ ഉത്തര കൊറിയൻ സംഘം തിരിച്ചുകൊണ്ടു പോയത്രെ !

ട്രംപ് -കിം കൂടിക്കാഴ്ചയിലെ ചില കാര്യങ്ങൾ⭐ അറിവ് തേടുന്ന പാവം പ്രവാസി ????സിംഗപ്പൂരിൽ അമേരിക്കൻ ഡൊണാൾഡ്…